ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാനൊരുങ്ങി എംജി; കൂട്ടിന് അറ്റെറോ

അറ്റെറോയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് നിര്‍മാതാക്കളായ എംജി മോട്ടോര്‍. ഇന്ത്യയിലെ ഇവികളുടെ ലിഥിയം അയണ്‍ ബാറ്ററികള്‍ വീണ്ടും ഉപയോഗിക്കാനും പുനരുപയോഗം ചെയ്യാനും ലക്ഷ്യമിട്ടാണ് ഈ പങ്കാളിത്തം.

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാനൊരുങ്ങി എംജി; കൂട്ടിന് അറ്റെറോ

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് അസറ്റ് മാനേജുമെന്റ് കമ്പനിയും ക്ലീന്‍-ടെക് പ്രൊവൈഡറുമായ അറ്റെറോ അതിന്റെ ബാറ്ററി എന്‍ഡ് ഓഫ് യൂസ് മാനേജ്‌മെന്റ് ഇന്ത്യയില്‍ നടത്തുന്നു.

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാനൊരുങ്ങി എംജി; കൂട്ടിന് അറ്റെറോ

''ഈ വിഭാഗത്തില്‍ ആദ്യം പ്രവേശിച്ചവരില്‍ ഒരാളായി ഇവി ശ്രേണിയില്‍ പരിസ്ഥിതി സിസ്റ്റം വികസിപ്പിക്കുന്നതിനായി തങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുവെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ പറഞ്ഞു.

MOST READ: ഥാറിന്റെ 5 ഡോര്‍ പതിപ്പ് ഉണ്ടാകുമെന്ന് വാക്ക് നല്‍കി മഹീന്ദ്ര; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാനൊരുങ്ങി എംജി; കൂട്ടിന് അറ്റെറോ

അറ്റെറോയുമായുള്ള പങ്കാളിത്തം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കം ഉത്തരവാദിത്തമുള്ള പുനരുപയോഗത്തിന് സഹായിക്കുകയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുമ്പോള്‍ ZS ഇവി ഉപഭോക്താക്കളുടെ കാര്‍ബണ്‍ ചുവടുവെയ്പ്പുകള്‍ കുറയ്ക്കുകയും ചെയ്യും.

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാനൊരുങ്ങി എംജി; കൂട്ടിന് അറ്റെറോ

കൂടുതല്‍ ആളുകള്‍ ഇവികള്‍ വാങ്ങുന്നതിനാല്‍, ഒരു ഇലക്ട്രിക് കാര്‍ വാങ്ങുന്നയാള്‍ക്ക് 360 ഡിഗ്രി അന്തരീക്ഷം നല്‍കാനുള്ള എംജിയുടെ ആശയം പ്രശംസനീയമാണ്. നിലവില്‍ കമ്പനിയുടെ നിരയില്‍ ZS ഇവി മാത്രമേ ഉള്ളൂവെങ്കിലും ഉടന്‍ തന്നെ കൂടുതല്‍ വരാമെന്ന് വാഗ്ദാനം ചെയ്യുന്നു.

MOST READ: അരങ്ങേറ്റം മനോഹരമാക്കി സിട്രണ്‍ C5 എയര്‍ക്രോസ്; ആദ്യമാസത്തെ വില്‍പ്പനകണക്കുകള്‍ ഇങ്ങനെ

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാനൊരുങ്ങി എംജി; കൂട്ടിന് അറ്റെറോ

20.99 ലക്ഷം വിലയുള്ള ZS ഇവി, 419 കിലോമീറ്റര്‍ ഡ്രൈവിംഗ് ശ്രേണിയും നല്‍കുന്നു. 44.5 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ഹൈടെക് ബാറ്ററി പായ്ക്കുമായി ഇണങ്ങിയ 3-ഫേസ് സ്ഥിരമായ കാന്തമാണ് ZS ഇവിയുടെ ഇലക്ട്രിക് പവര്‍ട്രെയിനിന്റെ സവിശേഷത.

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാനൊരുങ്ങി എംജി; കൂട്ടിന് അറ്റെറോ

ഇലക്ട്രിക് പവര്‍ട്രെയിന്‍ 141 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 2021 ZS ഇവിക്ക് വെറും 8.5 സെക്കന്‍ഡിനുള്ളില്‍ 0 - 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നും എംജി മോട്ടോര്‍ അവകാശപ്പെടുന്നു.

MOST READ: വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാനൊരുങ്ങി എംജി; കൂട്ടിന് അറ്റെറോ

സാധാരണ വാള്‍ മൗണ്ട് ചാര്‍ജര്‍, ഉപഭോക്താക്കളുടെ വീടുകളിലോ ഓഫീസുകളിലോ ഇന്‍സ്റ്റാള്‍ ചെയ്യാം. അതേടൊപ്പം എസി ഫാസ്റ്റ് ചാര്‍ജിംഗ് സജ്ജീകരണം, തെരഞ്ഞെടുത്ത എംജി ഔട്ട്ലെറ്റുകളില്‍ 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍, പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍, റോഡരികിലെ ചാര്‍ജിംഗ് സഹായ ഓപ്ഷനുകള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് ബാറ്ററികള്‍ പുനരുപയോഗം ചെയ്യാനൊരുങ്ങി എംജി; കൂട്ടിന് അറ്റെറോ

ZS ഇവി ബാറ്ററികളുടെ സെക്കന്‍ഡ് ലൈഫ് ഉപയോഗത്തിനായി എംജി ഇതിനകം എക്‌സികോം ടെലി-സിസ്റ്റങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor Made Partnership With Attero For Recycle EV Batteries In India, All Details Here. Read in Malayalam.
Story first published: Saturday, May 29, 2021, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X