പുതിയ രൂപകല്‍പ്പനയും ഉയര്‍ന്ന ശ്രേണിയും; നവീകരിച്ച ZS ഇവി അവതരിപ്പിക്കാനൊരുങ്ങി എംജി

എംജി മോട്ടോര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സമ്പൂര്‍ണ്ണ ഇലക്ട്രിക് ZS ഇവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി, അക്കാലത്ത് കാര്‍ രാജ്യത്തെ രണ്ടാമത്തെ ഉല്‍പ്പന്നമായി മാറി.

പുതിയ രൂപകല്‍പ്പനയും ഉയര്‍ന്ന ശ്രേണിയും; നവീകരിച്ച ZS ഇവി അവതരിപ്പിക്കാനൊരുങ്ങി എംജി

എന്നിരുന്നാലും, ഇലക്ട്രിക് കാര്‍ 2018 മുതല്‍ വിദേശ വിപണികളില്‍ വില്‍പ്പനയ്ക്കെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഒരു നവീകരണം ആവശ്യമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി, SAIC ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാവ് ഇതിനകം ചൈനയില്‍ അവതരിപ്പിച്ച പുതിയ എംജി ലോഗോ, ZS ഇവിയില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ രൂപകല്‍പ്പനയും ഉയര്‍ന്ന ശ്രേണിയും; നവീകരിച്ച ZS ഇവി അവതരിപ്പിക്കാനൊരുങ്ങി എംജി

ലോഗോയുടെ മൊത്തത്തിലുള്ള രൂപകല്‍പ്പന ഇപ്പോഴും വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും, പുതിയ എംജി ചിഹ്നത്തില്‍ നിലവിലെ 3D ഒന്നിനുപകരം ആഹ്ലാദകരമായ രൂപം നല്‍കുന്നു. നിലവിലെ ലോഗോ സില്‍വറിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

MOST READ: ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക; വെലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഖിനാവ

പുതിയ രൂപകല്‍പ്പനയും ഉയര്‍ന്ന ശ്രേണിയും; നവീകരിച്ച ZS ഇവി അവതരിപ്പിക്കാനൊരുങ്ങി എംജി

പുതിയ ലോഗോയില്‍ ബ്ലാക്ക് ഫിനിഷും ഉണ്ടാകും. ICE എംജി ZS-ന് കഴിഞ്ഞ വര്‍ഷം യുകെയില്‍ ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്, അതേസമയം ZS ഇവി ഇപ്പോഴും പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

പുതിയ രൂപകല്‍പ്പനയും ഉയര്‍ന്ന ശ്രേണിയും; നവീകരിച്ച ZS ഇവി അവതരിപ്പിക്കാനൊരുങ്ങി എംജി

പുതിയ ഷാര്‍പ്പ് ഹെഡ്‌ലാമ്പുകളുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയയുമായി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് വരും. അതോടൊപ്പം ഇപ്പോള്‍ പുനര്‍നിര്‍മ്മിച്ച ഗ്രില്ലും സവിശേഷതകളുടെ ഭാഗമായേക്കും. പിന്‍ഭാഗത്ത്, ZS ഇവിക്ക് പുതിയ റിയര്‍ ബമ്പറും പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ ലാമ്പുകളും ലഭിക്കും.

MOST READ: വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും ഇനി വാട്ട്സ്ആപ്പിലും; പുതുവഴികള്‍ തേടി ഹീറോ

പുതിയ രൂപകല്‍പ്പനയും ഉയര്‍ന്ന ശ്രേണിയും; നവീകരിച്ച ZS ഇവി അവതരിപ്പിക്കാനൊരുങ്ങി എംജി

എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റില്‍ 400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശ്രേണി ഉള്‍പ്പെടെ ചില സമഗ്രമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ കാര്‍ തുടക്കത്തില്‍ ചൈനയില്‍ അവതരിപ്പിക്കാനാകും കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ രൂപകല്‍പ്പനയും ഉയര്‍ന്ന ശ്രേണിയും; നവീകരിച്ച ZS ഇവി അവതരിപ്പിക്കാനൊരുങ്ങി എംജി

പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ 10.1 ഇഞ്ച് HD ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടെ ചില പ്രധാന പുനരവലോകനങ്ങള്‍ 2022 എംജി ZS ഇവിയില്‍ ഉള്‍പ്പെടുത്താം. കൂടാതെ, പരിഷ്‌കരിച്ച ഇലക്ട്രിക് എസ്‌യുവിയുമായി കണക്റ്റഡ്-ടെക് സവിശേഷതകളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

പുതിയ രൂപകല്‍പ്പനയും ഉയര്‍ന്ന ശ്രേണിയും; നവീകരിച്ച ZS ഇവി അവതരിപ്പിക്കാനൊരുങ്ങി എംജി

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ZS ഇവിക്ക് 44.5 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക് ലഭിക്കുന്നു. പൂര്‍ണ ചാര്‍ജില്‍ 419 ശ്രേണി വരെയാണ് കമ്പനി അവശപ്പെടുന്നത്. ഇലക്ട്രിക് മോട്ടോര്‍ പരമാവധി 143 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 20.99 ലക്ഷം രൂപ മുതല്‍ 24.18 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

പുതിയ രൂപകല്‍പ്പനയും ഉയര്‍ന്ന ശ്രേണിയും; നവീകരിച്ച ZS ഇവി അവതരിപ്പിക്കാനൊരുങ്ങി എംജി

അധികം വൈകാതെ തന്നെ ZS പെട്രോള്‍ പതിപ്പും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് കമ്പനി. ഇതിനോടകം തന്നെ വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്.

MOST READ: കാർ കമ്പത്തിൽ പൃഥ്വിയോടൊപ്പം തന്നെ ഭാര്യയും; പുത്തൻ ടാറ്റ സഫാരി സ്വന്തമാക്കി സുപ്രിയ

പുതിയ രൂപകല്‍പ്പനയും ഉയര്‍ന്ന ശ്രേണിയും; നവീകരിച്ച ZS ഇവി അവതരിപ്പിക്കാനൊരുങ്ങി എംജി

എംജി ആസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവി ഈ വര്‍ഷാവസാനം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മിക്കവാറും ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ എസ്‌യുവി ഓഫറായിരിക്കും. ബേസ്-സ്‌പെക്ക് മോഡലിന്റെ ഏകദേശം 10 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
MG Motor Planning To Introduce Updated ZS EV With New Design And High Range. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X