Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

എംജി മോട്ടോര്‍ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഇലക്ട്രിക് കാര്‍ കൂടുതല്‍ താങ്ങാനാവുന്ന ഇവി ആയിരിക്കുമെന്ന് കാര്‍ നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചു.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

എംജി മോട്ടോര്‍ നിലവില്‍ ZS ഇവിയെ അതിന്റെ ഇന്ത്യയിലെ ഏക പൂര്‍ണ്ണ-ഇലക്ട്രിക് ഓഫറായി വാഗ്ദാനം ചെയ്യുന്നു. ആഗോളതലത്തില്‍ അവതരിപ്പിക്കുന്ന പുത്തന്‍ പ്ലാറ്റ്‌ഫോം അടിത്തറയാക്കി, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ പരിഷ്‌കാരങ്ങളോടെ പുതിയ വൈദ്യുത ക്രോസോവര്‍ അവതരിപ്പിക്കാനാണ് എംജിയുടെ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

ഇതിന്റെ ഏറ്റവും വലിയ സവിശേഷത താങ്ങാവുന്ന വിലയില്‍ മോഡലിനെ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 10 മുതല്‍ 15 ലക്ഷം രൂപ വരെ വില നിലവാരത്തിലാവും എംജിയുടെ അടുത്ത ഇവിയുടെ വരവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

നിലവില്‍ വിപണിയില്‍ ലഭ്യമായ ZS ഇവി രണ്ടു വകഭേദങ്ങളിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ പ്രാരംഭ പതിപ്പിന് 21 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 24.68 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

രാജ്യത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളാവുമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു വ്യക്തത കൈവന്ന സാഹചര്യത്തിലാണു പുത്തന്‍ ഇവിയുടെ സാധ്യത പരിഗണിക്കുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ചാബ വിശദീകരിച്ചു. ഇന്ത്യയിലേക്ക് പൂര്‍ണ്ണമായും പുതിയ ഇലക്ട്രിക് മോഡലില്‍ എത്തുമോ അതോ ആഗോള ഫ്ളീറ്റില്‍ നിലവിലുള്ള മോഡലുകളില്‍ ഒന്നായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

പുതിയ ഇവി ഒരു ക്രോസ്ഓവര്‍ ആയിരിക്കുമെന്ന് ചാബ പറഞ്ഞു. ZS ഇവി കൂടാതെ, എംജി മോട്ടോറിന് ആഗോള വിപണിയില്‍ രണ്ട് പ്ലഗ്-ഇന്‍ കാറുകള്‍ കൂടി ഉണ്ട്. ZS ഇവിയേക്കാള്‍ വില കുറഞ്ഞ MG5 EV, MG HS പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് കാറുകളും നിലവില്‍ യുകെയില്‍ ലഭ്യമാണ്.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

2022- 23 സാമ്പത്തിക വര്‍ഷം തന്നെ പുതിയ ഇവി പുറത്തിറക്കാനാണ് തങ്ങള്‍ തയാറെടുക്കുന്നതെന്നും, വ്യക്തിഗത ഇവി വിഭാഗത്തില്‍ വ്യാപക വില്‍പ്പനയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ പുതിയ വാഹനത്തിന്റെ വില 15 ലക്ഷം രൂപയില്‍ താഴെയാവുമെന്നും ചാബ വെളിപ്പെടുത്തി.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

ഇന്ത്യയടക്കമുള്ള എമേര്‍ജിങ് വിപണികള്‍ ലക്ഷ്യമിട്ട് നിലവില്‍ വികസന ഘട്ടത്തിലുള്ള ഗ്ലോബല്‍ പ്ലാറ്റ്‌ഫോമാകും ഈ ഇവിക്ക് അടിസ്ഥാനമാകും. എന്നാല്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ അഭിരുചികളും റേഞ്ച് സംബന്ധിച്ച പ്രതീക്ഷകളും രാജ്യത്തെ നിബന്ധനകളുമെല്ലാം മുന്‍നിര്‍ത്തി ഈ പ്ലാറ്റ്‌ഫോമില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

ഇന്ത്യയ്ക്കായി സവിശേഷമായി രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് വാഹനമാവും 2023-ഓടെ ഈ മോഡല്‍ വില്‍പ്പനയ്‌ക്കെത്തുക. എംജിയുടെ പുതിയ ഇലക്ട്രിക് കാര്‍ നെക്സോണ്‍ ഇവിയുമായി നേരിട്ട് മത്സരിക്കും.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

ഹ്യുണ്ടായി പോലുള്ള മറ്റ് കാര്‍ നിര്‍മാതാക്കളും എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതിനാല്‍ എംജിക്ക് കൂടുതല്‍ എതിരാളികള്‍ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെയ്ക്കുന്നു.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

ഹ്യുണ്ടായി ഇന്ത്യയില്‍ ഒന്നിലധികം ഇലക്ട്രിക് കാറുകള്‍ ആസൂത്രണം ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിലൊന്ന് നെക്സോണ്‍ ഇവിയുടെ എതിരാളിയായിരിക്കും. വെന്യു അല്ലെങ്കില്‍ i10 നിയോസ് പോലുള്ള നിലവിലുള്ള പെട്രോള്‍-പവര്‍ കാറുകളെ അടിസ്ഥാനമാക്കിയുള്ളതാകാം ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

പുതിയ ഇലക്ട്രിക് വാഹനത്തിന്റെ വില 10 ലക്ഷം രൂപയ്ക്കും 15 ലക്ഷം രൂപയ്ക്കുമിടയില്‍ പിടിച്ചു നിര്‍ത്താന്‍ സാധിച്ചാല്‍ ഇന്ത്യയില്‍ മികച്ച വില്‍പ്പന നേടിയെടുക്കാമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്. നിലവില്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള ZS ഇവിയുടെ വില സാധാരണക്കാരനും താങ്ങാവുന്നതിലും വളരെ വലുതാണ്.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

ഇതാണ് മോഡലിന്റെ വില്‍പ്പന കമ്പനി പ്രതീക്ഷിച്ച രീതിയില്‍ ഉയരാത്തതെന്നും പറയുന്നു. അതുകൊണ്ടുതന്നെ വലിയ വില്‍പ്പന സാധ്യമാവുന്ന ഇവിയാണ് അണിയറയിലെന്നും എംജി വെളിപ്പെടുത്തി.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

ഇലക്ട്രിക് വാഹനത്തിനായുള്ള ബാറ്ററി അസംബ്ലിയും മോട്ടോറും മറ്റു വിവിധ ഘടകങ്ങളുമെല്ലാം ഇന്ത്യയില്‍ നിന്നു കണ്ടെത്താനാണ് എംജിയുടെ ശ്രമം. ഇത് വാഹനത്തിന്റെ വില ഒരു പരിധിവരെ പിടിച്ചു നിര്‍ത്താനും ഉപകരിക്കും.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

ആഭ്യന്തര വില്‍പ്പനയ്ക്ക് പുറമേ, പുതിയ ഇവിയുടെ കയറ്റുമതിയും എംജി മോട്ടോര്‍ ലക്ഷ്യമിടുന്നു. ഇത് പ്രാഥമികമായി ഏഷ്യയിലെ മറ്റ് വളര്‍ന്നുവരുന്ന വിപണികളെ പരിപാലിക്കും. എംജി മോട്ടോര്‍ സര്‍ക്കാരിന്റെ PLI (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) സ്‌കീം പ്രയോജനപ്പെടുത്താനും സാധ്യതകളുണ്ട്. അതില്‍ ഉല്‍പ്പാദനത്തെ അടിസ്ഥാനമാക്കി നിര്‍മാതാക്കള്‍ക്ക് ക്യാഷ് ഇന്‍സെന്റീവ് നല്‍കുന്നു.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

വാഹന മേഖല, വാഹന ഘടകങ്ങള്‍, ബാറ്ററി നിര്‍മ്മാണം എന്നിവയ്ക്കായി PLI സ്‌കീം അടുത്തിടെ വിപുലീകരിച്ചിരുന്നു. പുതിയ ഇലക്ട്രിക് കാറിനായി, മോട്ടോര്‍, ബാറ്ററി, മറ്റ് ഭാഗങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഉയര്‍ന്ന തലത്തിലുള്ള പ്രാദേശികവല്‍ക്കരണം എംജി ലക്ഷ്യമിടുന്നു. മത്സരാധിഷ്ഠിത വിലയാണെങ്കില്‍, ഇതിന് ഒരുപരിധി വരെ നെക്സോണ്‍ ഇവിയെ തോല്‍പ്പിക്കാന്‍ കഴിയും.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

ബ്രാന്‍ഡിന്റെ പ്രീമിയം ZS ഇവിയ്ക്ക് പോലും ഇന്ത്യയില്‍ ആവശ്യക്കാരേറെയാണ്. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ദൗര്‍ലഭ്യം കാരണം നിലവില്‍ 2,000-ത്തിലധികം ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനിയിട്ടില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Nexon ഇവിയെ പിടിക്കാന്‍ MG; വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കും

ഇക്കാരണത്താല്‍, പ്രതിമാസ ഡെലിവറികള്‍ ഏകദേശം 250-300 യൂണിറ്റുകളായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്ഥിതി മെച്ചപ്പെടുമ്പോള്‍, 2022 ഫെബ്രുവരി മുതല്‍ പ്രതിമാസം 500-600 യൂണിറ്റുകളായി വിതരണം വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Mg motor planning to launch new affordable electric suv in india by 2023
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X