MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ ജനതയുടെ മനസ്സിലേക്ക് ചേക്കേറിയ ബ്രാന്‍ഡുകളില്‍ ഒന്നാണ് എംജി മോട്ടോര്‍സ്. ഹെക്ടര്‍ എന്നൊരു മോഡലിലൂടെ വിപണിയില്‍ എത്തുകയും പിന്നീട് ആ നിര കമ്പനി ഇപ്പോള്‍ വിപുലീകരിക്കുകയുമാണ്.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

കൂടുതല്‍ മോഡലുകളെ രാജ്യത്ത് എത്തിച്ച് വിപണിയില്‍ ശക്തരാകാനൊരുങ്ങുകയാണ് കമ്പനി. ബ്രാന്‍ഡില്‍ നിന്നും അധികം വൈകാതെ വിപണിയില്‍ എത്താനൊരുങ്ങുന്ന വാഹനമാണ് ആസ്റ്റര്‍. മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് ഈ മോഡല്‍ എത്തുന്നത്.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

ഇതോടെ ഈ ശ്രേണിയില്‍ മത്സരം ഏറെക്കുറെ കടുപ്പമായെന്ന് വേണമെങ്കില്‍ പറയാം. വരാനിരിക്കുന്ന ആസ്റ്ററിനായുള്ള ബുക്കിംഗ് വൈകാതെ ആരംഭിക്കുമെന്നും ഉത്സവ സീസണോടെ വാഹനം വിപണിയില്‍ എത്തുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

വാഹനത്തിന്റെ വിവിധ സവിശേഷതകളും എഞ്ചിന്‍ സവിശേഷതകളും ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്, അവയില്‍ ചിലത് സെഗ്മെന്റില്‍ ആദ്യമാണെന്ന് വേണം പറയാന്‍. ബ്രാന്‍ഡില്‍ നിന്നുള്ള ഇലക്ട്രിക് ZS EV യുടെ പെട്രോള്‍ പവര്‍ വേരിയന്റാണ് ആസ്റ്റര്‍.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

കാറുമായി ആളുകളെ ബന്ധിപ്പിക്കുന്ന ഇമോഷണല്‍ ഡൈനാമിസത്തിന്റെ തത്ത്വചിന്തയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് കൂടാതെ വ്യക്തിഗത AI അസിസ്റ്റന്റും ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ഓട്ടോണമസ് (ലെവല്‍ 2) സാങ്കേതികവിദ്യയുമായി വരുന്ന ആദ്യത്തെ എസ്‌യുവികൂടിയാണിത്. അവതരണത്തിന് മുന്നോടിയായി വാഹനത്തെ കൂടുതല്‍ ആളുകളിലേക്ക് അടുപ്പിക്കുന്നതിനായി പുതിയൊരു പരസ്യ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് എംജി ഇപ്പോള്‍.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

ഈ ADAS സവിശേഷതകള്‍ സ്വീകരിക്കുന്ന ആദ്യത്തെ കാറല്ല എംജി ആസ്റ്റര്‍. ഇത് ഇതിനകം ഗ്ലോസ്റ്ററിനൊപ്പം കമ്പനി ഓഫര്‍ ചെയ്തിട്ടുണ്ട്, അതുപോലെ തന്നെ ഉടന്‍ വിപണിയില്‍ എത്തുന്ന മഹീന്ദ്ര XUV700-ല്‍ കാണാം. വോള്‍വോ, മെര്‍സിഡീസ് തുടങ്ങിയ ആഡംബര വാഹന നിര്‍മാതാക്കളും ഇന്ത്യയിലെ തെരഞ്ഞെടുത്ത വാഹനങ്ങളില്‍ ADAS സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

ADAS വഴി വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന സവിശേഷത, ഓട്ടോണമസ് അല്ലെങ്കില്‍ ഓട്ടോമാറ്റിക് ബ്രേക്കിംഗ് ആണ്. ഭാവിയില്‍ എല്ലാ കാറുകളിലും ഇത് ഒരു പൊതു സവിശേഷതയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സുപ്രധാന സുരക്ഷാ സവിശേഷതയാണിത്. ഇത് ഇപ്പോള്‍ പുതിയ എംജി ആസ്റ്ററില്‍ കമ്പനി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇത് ഹൈലൈറ്റ് ചെയ്തിരിക്കുന്ന പരസ്യവീഡിയോയാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. എംജി ആസ്റ്റര്‍ കമ്പനി ലൈനപ്പില്‍ ഹെക്ടറിന് താഴെയായിട്ടാകും ഇടംപിടിക്കുക. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സവി എന്നീ അഞ്ച് വേരിയന്റുകളില്‍ ഇത് അവതരിപ്പിക്കും.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

വൈറ്റ്, റെഡ്, ഓറഞ്ച്, ബ്ലാക്ക്, സില്‍വര്‍ എന്നിവ കളര്‍ ഓപ്ഷനുകളും വാഹനത്തില്‍ കമ്പനി അവതരിപ്പിക്കും. അളവുകള്‍ പരിശോധിക്കുകയാണെങ്കില്‍ 4,323 mm നീളവും 1,809 mm വീതിയും 1,650 mm ഉയരവും 2,585 mm വീല്‍ബേസുമായിട്ടാണ് വാഹനം എത്തുന്നത്.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

ഇതിന് 154 mm ഗ്രൗണ്ട് ക്ലിയറന്‍സ്, 5.1 മീറ്റര്‍ ടേണിംഗ് റേഡിയസ്, 45 ലിറ്റര്‍ ശേഷിയുള്ള ഫ്യുവല്‍ ടാങ്ക് എന്നിവയും ലഭിക്കും. ആസ്റ്റര്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും സവിശേഷതകളുള്ള എസ്‌യുവിയായി സജ്ജീകരിച്ചിരിക്കുന്നു.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

എംജി ആസ്റ്ററിന് 65 ഇഞ്ച് വലിപ്പമുള്ള ഒരു വലിയ പനോരമിക് സണ്‍റൂഫും ലഭിക്കും. അതിനെ കമ്പനി സ്‌കൈലൈറ്റ് റൂഫ് എന്നാണ് വിളിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഫോര്‍വേഡ് കോളിഷന്‍ വാര്‍ണിംഗ്, 360 ഡിഗ്രി വ്യൂ നല്‍കുന്ന 5 ക്യാമറകളും 6 റഡാറുകളും ഓട്ടോമാറ്റിക് ഡ്രൈവിംഗ് ഫീച്ചറുകളും ഇതില്‍ ലഭിക്കുന്നു.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, എബിഎസ്, ഇബിഡി എന്നിവയും മൊത്തം 6 എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

7.0 ഇഞ്ച് MID എല്‍സിഡി സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 5 യുഎസ്ബി പോര്‍ട്ടുകളും ഉള്‍ഭാഗങ്ങളില്‍ ഉള്‍പ്പെടുത്തും. സംഗീതം, വീഡിയോകള്‍ എന്നിവയ്ക്കായുള്ള JioSaavn ആപ്പിനൊപ്പം മാപ്പുകളും നാവിഗേഷനും കൂടി ഉള്‍ക്കൊള്ളുന്ന MapMyIndia ആപ്പും വാഹനത്തില്‍ ലഭിക്കും.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

എഞ്ചിന്‍ ഓപ്ഷനുകളെക്കുറിച്ച് പറഞ്ഞാല്‍, ആസ്റ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും വിപണിയില്‍ എത്തുക. 1.5 ലിറ്റര്‍ VTi നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 110 bhp കരുത്തും 144 Nm ടോര്‍ക്കും സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 8 സ്റ്റെപ്പ് CVT-യുമായിട്ടാകും ഈ യൂണിറ്റ് ബന്ധിപ്പിക്കുക.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

അതോടൊപ്പം 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യും. ഈ യൂണിറ്റ് 140 bhp കരുത്തും 220 Nm ടോര്‍ക്കും സൃഷ്ടിക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുമായിട്ടാകും ഈ യൂണിറ്റ് ബന്ധിപ്പിക്കുക.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

ഇന്നുവരെ പുറത്തിറക്കിയ മറ്റ് എംജി കാറുകളെപ്പോലെ, ആസ്റ്ററും ആക്രമണാത്മക പ്രാരംഭ വിലയുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിഭാഗത്തില്‍ 9 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ആദ്യത്തെ കാറായി ഇത് മാറിയേക്കാം.

MG Astor അത്ര ചില്ലറക്കാരനല്ല; ബ്രേക്കിംഗ് ഫീച്ചര്‍ വെളിപ്പെടുത്തുന്ന പുതിയ പരസ്യ വീഡിയോ കണ്ടുനോക്കൂ

എംജി ആസ്റ്ററിന്റെ വില 8-13 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരത്തിന്റെ കാര്യത്തില്‍, നിലവിലെ സെഗ്മെന്റ് ലീഡറായ ഹ്യുണ്ടായി ക്രെറ്റ ആയിരിക്കും മുഖ്യഎതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motor revealed new tvc of astor mid size suvs highlighting automatic braking feature
Story first published: Thursday, September 23, 2021, 9:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X