വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

നിര്‍മാതാക്കളായ എംജിയില്‍ നിന്നുള്ള ഏറ്റവും പുതിയ ഓഫറാണ് ആസ്റ്റര്‍ എസ്‌യുവി. കഴിഞ്ഞ ദിവസത്തെ ബുക്കിംഗില്‍ മികച്ച പ്രതികരണത്തിന് വാഹനം സാക്ഷ്യം വഹിക്കുകയും ചെയ്തു.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-പ്രാപ്തമായ കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എംജി ആസ്റ്ററിന്റെ ബുക്കിംഗ് ഒക്ടോബര്‍ 21-നാണ് കമ്പനി ആരംഭിച്ചത്. മിനിറ്റുകള്‍ക്കകം കാര്‍ വിറ്റുതീര്‍ന്നതായി കമ്പനി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

ഇപ്പോഴിതാ ബ്രിട്ടീഷ് കാര്‍ ബ്രാന്‍ഡ് 2022 -ലേക്കുള്ള മുന്‍ഗണനാ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതും. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച് 2022 -ലേക്കുള്ള ആസ്റ്റര്‍ എസ്‌യുവി ബുക്ക് ചെയ്യാം.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

ബ്രാന്‍ഡിന്റെ ഏതെങ്കിലും അംഗീകൃത ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചും വാഹനം ബുക്ക് ചെയ്യാമെന്ന് എംജി പ്രസ്താവനയില്‍ പറഞ്ഞു. അവതരിപ്പിച്ചപ്പോള്‍, 2021-ല്‍ ആസ്റ്റര്‍ എസ്‌യുവിയുടെ 5,000 യൂണിറ്റുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എംജി അവകാശപ്പെട്ടു.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

കാറിന്റെ അസാധാരണമായ ഉപഭോക്തൃ പ്രതികരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പ്രതികരണത്തില്‍ വാഹന നിര്‍മ്മാതാവ് സന്തോഷവാനാണെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ചാബ പറഞ്ഞു. 'വ്യവസായം നേരിടുന്ന ആഗോള ചിപ്പ് പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍, ഈ വര്‍ഷം തങ്ങള്‍ക്ക് പരിമിതമായ എണ്ണം കാറുകള്‍ മാത്രമേ വിതരണം ചെയ്യാന്‍ കഴിയൂ. അടുത്ത വര്‍ഷം Q1 മുതല്‍ സപ്ലൈകള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS ഇവി, ഗ്ലോസ്റ്റര്‍ എന്നിവയ്ക്ക് ശേഷം എംജി മോട്ടോര്‍ ഇന്ത്യയില്‍ നിന്നുള്ള അഞ്ചാമത്തെ മോഡലാണ് ആസ്റ്റര്‍. നിരവധി സവിശേഷതകളോടെ എത്തുന്ന മോഡലിന്റെ പ്രാരംഭ പതിപ്പിന് 9.78 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

ടോപ്പ് സ്പെക്ക് സാവി CVT വേരിയന്റിന് 17.38 ലക്ഷം രൂപയുമാണ് വില. 2021 നവംബര്‍ 1 മുതല്‍ മോഡലുകളുടെ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ആമുഖ വിലകള്‍ ഈ വര്‍ഷത്തേക്ക് മാത്രമേ സാധുതയുള്ളൂവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

ഗംഭീരമായ എക്സ്റ്റീരിയറുകളും ആഡംബരപൂര്‍ണമായ ഇന്റീരിയറുകളും ഫ്യൂച്ചറിസ്റ്റിക് ടെക്നോളജിയും ഉള്ള ഒരു പ്രീമിയം മിഡ് സെഗ്മെന്റ് എസ്‌യുവിയാണ് എംജി ആസ്റ്റര്‍. നിലവില്‍ വാഹനത്തിന് ലഭിച്ച പ്രതികരണം തന്നെ വരും നാളുകളിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സവി എന്നീ അഞ്ച് ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യുന്ന പുതിയ എംജി ആസ്റ്റര്‍, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, നിസാന്‍ കിക്‌സ് എന്നിവരുമായിട്ടാകും വിപണിയില്‍ മത്സരിക്കുക.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

ഇന്ത്യയിലെ ആദ്യത്തെ AI അസിസ്റ്റന്റും സെഗ്മെന്റിലെ ആദ്യ ഓട്ടോണമസ് (ലെവല്‍ 2) സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്ന മോഡല്‍ കൂടിയാണ് ആസ്റ്റര്‍. എംജി ZS ഇലക്ട്രിക് അടിസ്ഥാനമാക്കി ഒരുങ്ങുന്ന പുതിയ ആസ്റ്റര്‍ പുതിയ എല്‍ഇഡി ഹെഡ്, ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി സിഗ്‌നേച്ചര്‍ ലാമ്പുകള്‍, പുതുക്കിയ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, ഒരു പുതിയ 'സെലസ്റ്റിയല്‍ ഗ്രില്‍' എന്നിവയിലണ് ഒരുങ്ങുന്നത്.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

കൂടുതല്‍ പ്രീമിയം അപ്പീലിനായി അതിന്റെ പുറംഭാഗങ്ങളില്‍ ഉടനീളം ക്രോം ആക്സന്റുകളും ലഭിക്കും. 17 ഇഞ്ച് അലോയ് വീലുകളിലാണ് ആസ്റ്ററിന് ലഭിക്കുന്നത്. എംജി ആസ്റ്ററിന് 4,323 mm നീളവും 1,809 mm വീതിയും 1,650 mm ഉയരവുമുണ്ട്, വീല്‍ബേസ് 2,585 mm ആണ്.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

ഇന്‍ഫോടെയ്ന്‍മെന്റ്, സുരക്ഷ, കംഫര്‍ട്ട് ഫീച്ചറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സോഫ്റ്റ് ടച്ച് മെറ്റീരിയല്‍ അതിന്റെ ഇന്റീരിയറുകളിലുടനീളം കാണാം. ഡ്യുവല്‍ ടോണ്‍ സാംഗ്രിയ റെഡ്, ഡ്യുവല്‍ ടോണ്‍ ഐക്കണിക് ഐവറി, ടക്‌സീഡോ ബ്ലാക്ക് എന്നീ മൂന്ന് ഇന്റീരിയര്‍ കളര്‍ സ്‌കീമുകള്‍ ഇതിന് ലഭിക്കുന്നു.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

ജിയോ ഇ-സിം കണക്റ്റുചെയ്ത കാര്‍ ഫീച്ചറുകളുള്ള വലിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ എടുത്ത് പറയേണ്ട സവിശേഷതയാണ്. ആസ്റ്ററിന്റെ i-SMART സാങ്കേതികവിദ്യയ്ക്ക് സ്മാര്‍ട്ട്, ഷാര്‍പ്പ് വേരിയന്റുകളില്‍ 80-ല്‍ അധികം കണക്റ്റഡ് കാര്‍ ഫീച്ചറുകളും ADAS-ഓട്ടോണമസ് ലെവല്‍ 2 ഫീച്ചറുകളും ലഭിക്കുന്നു.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

സുരക്ഷയ്ക്കായി ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, 6 എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് ഡിസന്റ് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, എബിഎസ്, ഇബിഡി എന്നിവയും ആസ്റ്ററിന് ലഭിക്കുന്നു.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

3 വര്‍ഷത്തെ വാറന്റി/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍, 3 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം, 3 ലേബര്‍ ഫ്രീ സേവനങ്ങള്‍ എന്നിവയുള്ള സ്റ്റാന്‍ഡേര്‍ഡ് 3-3-3 പാക്കേജോടെയാണ് എംജി പുതിയ ആസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. കമ്പനി MY MG ഷീല്‍ഡ് പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നു.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

ആസ്റ്റര്‍ ഉപഭോക്താക്കള്‍ക്ക് വാറന്റി എക്സ്റ്റന്‍ഷനും പ്രൊട്ടക്റ്റ് പ്ലാനുകളും ഉപയോഗിച്ച് അവരുടെ ഉടമസ്ഥാവകാശ പാക്കേജ് തെരഞ്ഞെടുക്കാനും വ്യക്തിഗതമാക്കാനും കഴിയും. ആസ്റ്ററിന് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ലഭിക്കുന്നത്.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

1.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 110 bhp പവറും 144 Nm ടോര്‍ക്കും നല്‍കുന്നു. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 8 സ്റ്റെപ്പ് CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

വരും വര്‍ഷത്തേയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം; Astor-നായുള്ള ബുക്കിംഗ് തുറന്ന് MG

1.3 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 140 bhp പവറും 200 Nm ടോര്‍ക്കും നല്‍കുന്നു. ഈ യൂണിറ്റ് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറുമായി ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors begin astor bookings for 2022 find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X