വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

നിരവധി സുപ്രധാന മാറ്റങ്ങളോടെ ആഗോള വിപണിയിൽ വിൽക്കുന്ന ZS ഇലക്‌ട്രിക് എസ്‌യുവിയെ പരിഷ്ക്കരിച്ച് എം‌ജി മോട്ടോർസ്. രൂപത്തിലെ പുതുമകൾക്ക് പുറമെ ഒറ്റ ചാർജിൽ ലഭിക്കുന്ന റേഞ്ചിന്റെ കാര്യത്തിലും മികവ് കൈവരിക്കാൻ വാഹനത്തിന് സാധിച്ചിട്ടുണ്ട്.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

പുതിയ ZS ഇലക്‌ട്രിക് എസ്‌യുവിക്ക് ഇനി മുതൽ 439 കിലോമീറ്ററായി റേഞ്ച് ലഭിക്കുമെന്നാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിന്റെ അവകാശം. നിലവിൽ ഇന്ത്യയിലും വൻവിജയമായി ഓടിക്കൊണ്ടിരിക്കുന്ന മോഡലിന്റെ പുതുക്കിയ ഈ പതിപ്പ് അധികം വൈകാതെ തന്നെ ഇവിടെയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

എന്നാൽ ഇതുമായി സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും എംജി മോട്ടോർസ് പുറത്തുവിട്ടിട്ടില്ല. യുകെ പോലുള്ള വിദേശ വിപണികളിലേക്കാണ് ആദ്യ ഘടത്തിൽ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ഇലക്‌ട്രിക് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുക. ZS ഇവി ഇപ്പോൾ ഒരു പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒരു വലിയ ബാറ്ററി പായ്ക്ക് എന്നിവ പോലുള്ള പരിഷ്ക്കാരങ്ങളാണ് നേടിയിരിക്കുന്നത്.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

ഇതുകൂടാതെ ഇലക്ട്രിക് കാറിന് മികച്ച പ്രകടനവും ദീർഘദൂര ശ്രേണിയും നൽകാൻ കഴിഞ്ഞു എന്ന കാര്യവും മേൻമയാകും. ഡിസൈൻ മാറ്റങ്ങളിലേക്ക് നോക്കിയാൽ എംജി ZS ഇലക്ട്രിക് എസ്‌യുവിയുടെ മുൻവശത്തേക്കാണ് കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പെട്രോൾ പവർ ZS മോഡലിന് സമാനമായ പുതിയ ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലൈറ്റുകളും ഇതിന് ലഭിക്കുന്നുമുണ്ട്.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

എന്നാൽ ഇലക്‌ട്രിക് ആയതിനാൽ തന്നെ കാർ ഗ്രില്ലിനെ ഒഴിവാക്കി മൂടിയ പ്ലേറ്റാണ് ഉപയോഗിക്കുകയും ചെയ്യുന്നത്. മുൻ ബമ്പറും പരിഷ്ക്കരിച്ചിട്ടുണ്ട്. സൈഡ് ഇൻടേക്കുകൾ സുഗമമായ ക്രീസുകളോടെ വരുന്നതും മനോഹരമായി രൂപത്തോട് യോജിക്കുന്നുമുണ്ട്.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

ഇന്ത്യയിൽ വിൽക്കുന്ന നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തത്തിലുള്ള ഡിസൈൻ എയറോഡൈനാമിക് കൂടുതൽ കാര്യക്ഷമമായാണ് കാണപ്പെടുന്നത്. പിൻ പ്രൊഫൈലിനും ഒരു ചെറിയ മാറ്റം ലഭിക്കും. പുനർരൂപകൽപ്പന ചെയ്ത അലോയ് വീലുകളുമായി ഇത് കൂടുതൽ വിഷ്വൽ ആകർഷണമാണ് ഒരുക്കിയിരിക്കുന്നത് എന്ന കാര്യവും ആദ്യ കാഴ്ച്ചയിൽ നിന്നും മനസിലാക്കാം.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

ZS ഇലക്‌ട്രിക്കിന്റെ ക്യാബിനുള്ളിലും നിരവധി മാറ്റങ്ങളാണ് എംജി മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. ഒരു പുതിയ MG iSMART ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടുകൂടിയ 10.1 ഇഞ്ച് ഡിസ്പ്ലേയാണ് അതിൽ ഏറ്റവും ശ്രദ്ധേയം.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

ഇതിന് പുതിയ സവിശേഷതകൾ, റിമോട്ട് കൺട്രോൾ പ്രവർത്തനങ്ങൾ, കൂടുതൽ കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയും ലഭിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. ഇതുകൂടാതെ പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വയർലെസ് ചാർജിംഗ് സാങ്കേതികവിദ്യയും വാഹനത്തിലേക്ക് കൂട്ടിച്ചേർക്കാനും എംജി തയാറായിട്ടുണ്ട്.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

ഇലക്ട്രിക് എസ്‌യുവിയിൽ അവതരിപ്പിച്ച ഏറ്റവും വലിയ മാറ്റം പവർട്രെയിനിലാണെന്ന് പറയാം. ഇടയ്ക്കുള്ള റീചാർജ് ചെയ്യാതെ തന്നെ ഒരു നീണ്ട റേഞ്ച് ഉറപ്പാക്കുന്ന ഒരു വലിയ 72 kWh ബാറ്ററി പായ്ക്കാണ് ZS ഇവി ഫെയ്‌സ്‌ലി‌ഫ്റ്റിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

നിലവിലുള്ള മോഡൽ വാഗ്ദാനം ചെയ്യുന്ന 262 കിലോമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ഒറ്റ ചാർജിൽ 439 കിലോമീറ്റർ ഓടാൻ ഇത് പ്രാപ്തമാണെന്നാണ് എംജി പറയുന്നത്. 318 കിലോമീറ്റർ റേഞ്ചുള്ള 51 കിലോവാട്ട് ബാറ്ററി പായ്ക്ക് അടുത്ത വർഷം അതായത് 2022 ൽ ZS ഇവിയിൽ ചേരുമെന്നും എംജി മോട്ടോർസ് വ്യക്തമാക്കിയിട്ടുണ്ട്.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

പുതുക്കിയ എംജി ZS ഇവിയുടെ ചാർജിംഗ് പോർട്ടിനുള്ളിൽ നാല്-ഘട്ട ഇൻഡിക്കേറ്റർ എൽഇഡികൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത് ചാർജിംഗ് നിലയുടെ ഒരു കാഴ്ച്ച നൽകാനാണ് സഹായിക്കുക. ടൈപ്പ് 2, സിസിഎസ് ചാർജറുകൾ എന്നിവയുടെ സംയോജനമാണ് കാറിന് ഓൺബോർഡ് എസി ചാർജർ ഉപയോഗിച്ച് അതിവേഗ ചാർജിംഗ് ശേഷി നൽകുന്നത്.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

നിലവിൽ ഇന്ത്യയിലെത്തുന്ന ZS ഇലക്‌ട്രിക് 44.5 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഇത് ക്ലെയിം ചെയ്ത 415 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. . ത്രീ-ഫേസ് പെർമനന്റ് സിൻക്രൊണസ് മോട്ടോർ പരമാവധി 142 bhp കരുത്തിൽ 353 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതുമാണ്.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

ഈ ബാറ്ററി പായ്ക്ക് 8.5 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിനെ സഹായിക്കും. ഈ ഇലക്‌ട്രിക് എസ്‌യുവിയിലെ ബാറ്ററി പായ്ക്കിന് എട്ട് വർഷത്തെ വാറന്റിയാണ് രാജ്യത്ത് എംജി മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നതും.

വീണ്ടും മുഖംമിനുക്കി പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്

ഇതിനു പുറമെ അഞ്ച് വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടി അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറണ്ടിയും ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ ZS ഇവിയിൽ അഞ്ച് സൗജന്യ ലേബർ സർവീസ്, അഞ്ച് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, ഫൈവ് വേ ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ എന്നിവയും എംജി മോട്ടോർസ് നൽകുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors launched new zs ev facelift suv with high 439 km range
Story first published: Friday, October 8, 2021, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X