പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

എംജി മോട്ടോർ മിഡിൽ ഈസ്റ്റിൽ 2022 GT പുറത്തിറക്കി. ക്ലാസിക് ടൂ-ഡോർ MGB സ്‌പോർട്‌സ് കാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തീർത്തും അഗ്രസ്സീവും സ്‌പോർടിയുമായ ഡിസൈനാണ് പുതിയ സെഡാനുള്ളത്.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

ബ്രിട്ടീഷ് കാർ ബ്രാൻഡ് കോസ്റ്റ് ഇഫക്ടീവ്, വാല്യു ഫോർ മണി ഓഫറുകളുമായി തങ്ങളുടെ ശ്രേണി വിപുലീകരിക്കാൻ പ്രതിജ്ഞാബദ്ധമാണ്.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

ഈ പുതിയ മോഡലിലൂടെ യുവാക്കളെ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് GT ലഭ്യമാകുക. ആദ്യത്തേത് 1.5 ലിറ്റർ ടർബോ-പെട്രോൾ മോട്ടോറാണ്, ഇത് യഥാക്രമം 173 bhp പരമാവധി കരുത്തും 250 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിലെ ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. മോട്ടോറിന് വെറും 8.0 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

രണ്ടാമത്തേത് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. ഈ പവർപ്ലാന്റ് 118 bhp കരുത്ത് പുറപ്പെടുവിക്കുകയും ഒരു iCVT യൂണിറ്റുമായി കണക്ട് ചെയ്യുകയും ചെയ്യുന്നു, ഇത് മൈലേജിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

മൊത്തത്തിൽ ഒതുക്കമുള്ള ഘടനയുള്ള എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം കൊണ്ട് നിർമ്മിച്ച സ്‌പോർട്‌സ് ചാസിയാണ് എംജി GT -ക്ക് അടിവരയിടുന്നത്. കൂടാതെ, ഇത് സ്റ്റാൻഡേർഡായി ഒരു XDS കർവ് ഡൈനാമിക് കൺട്രോൾ സിസ്റ്റവുമായി വരുന്നു, ഇത് ഹാൻഡ്‌ലിംഗ് സവിശേഷതകൾ മെച്ചപ്പെടുത്തുന്നു.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

ബ്രാൻഡിന്റെ മൂന്നാം തലമുറ ഡിസൈൻ ശൈലി ഉപയോഗിക്കുന്ന എംജിയുടെ ആദ്യ സ്‌പോർട്‌സ് സെഡാനാണ് GT. സ്‌പോർട്ടി എൽഇഡി ഹെഡ്‌ലൈറ്റുകൾക്കൊപ്പം മുൻവശത്ത് ഒരു 'ഡിജിറ്റൽ ഫ്ലേമിംഗ് ഗ്രില്ല്' വാഹനത്തിന് ലഭിക്കുന്നു.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

ബോണറ്റ് വാഹനത്തിന്റെ നോസിലേക്ക് കുത്തനെ താഴേക്ക് നീങ്ങുന്നു, അതേസമയം റൂഫ് ടെയിലിലേക്ക് പതുക്കെ ചരിഞ്ഞു വരുന്ന്, അവസാനം ഒരു ഡക്ക്ടെയിൽ രൂപഭാവം ഒരുക്കുന്നു. അഗ്രസീവ് സ്‌റ്റൈലിംഗ് കൂടുതൽ മെച്ചപ്പെടുത്താൻ സ്‌പോർട്ടി ഡ്യുവൽ ടോൺ അലോയി വീലുകളും ലഭ്യമാണ്.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

വാഹനത്തിന്റെ ഇന്റീരിയറും എക്സ്റ്റീരിയർ പോലെ തന്നെ ഡൈനാമിക് ലുക്കിലാണ് ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് & റെഡ് നിറത്തിലുള്ള തീം വളരെ മികച്ചതായി തോന്നുന്നു, ഡാഷ്‌ബോർഡിന് സവിശേഷമായ രൂപകൽപ്പനയുണ്ട്.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

10 ഇഞ്ച് ഇൻഫോടെയിൻമെന്റ് ടച്ച്‌സ്‌ക്രീനും HVAC കൺട്രോളുകളും ഡ്രൈവറിലേക്ക് ആംഗിൾ ചെയ്‌തിരിക്കുന്നു, കൂടാതെ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വീഹനത്തിൽ ഓഫർ ചെയ്യുന്നു.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, എംജി പൈലറ്റ് ഇന്റലിജന്റ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം, ഫോർവേഡ് കൊളീഷൻ വാർണിംഗ് തുടങ്ങിയവയാണ് GT -ൽ ലഭ്യമായ മറ്റ് സവിശേഷതകൾ.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

ഏകദേശം 13,310 ഡോളർ (ഏകദേശം 9.96 ലക്ഷം രൂപ) പ്രാരംഭ വിലയ്ക്ക് പുതിയ MG GT ഒരു മികച്ച സ്‌പോർട്‌സ് സെഡാനാണ്, ധാരാളം ഉപകരണങ്ങളും മികച്ച പെർഫോമെൻസും വാഗ്ദാനം ചെയ്യുന്നു.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

മറ്റ് അനുബന്ധ വാർത്തകളിൽ എംജി അടുത്തിടെ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ നാലാമത്തെ ആസ്റ്റർ AI എസ്‌യുവി പുറത്തിറക്കി. രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി എത്തുന്ന ഏറ്റവും താങ്ങാനാവുന്ന മോഡലാണിത്. ഇതോടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ മാർക്കറ്റ് ഷെയർ കൈവരിക്കാനുള്ള ഒരുക്കത്തിലാണ് ചൈനീസ് അധീനതയിലുള്ള ബ്രിട്ടീഷ് വാഹന നിർമ്മാതാക്കൾ.

പരിഷ്കരണങ്ങളോടെ 2022 GT സ്പോർട്സ് സെഡാൻ പുറത്തിറക്കി MG

ഒക്ടോബർ 21 -ന് ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കം വാഹനത്തിന്റെ ആദ്യ ബാച്ച് പൂർണ്ണമായും വിറ്റഴിച്ചതായി നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ഇപ്പോഴിതാ ബ്രാന്‍ഡ് 2022 -ലേക്കുള്ള പ്രയോരിറ്റി ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. വാഹനത്തോട് താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2022 -ലേക്കുള്ള ആസ്റ്റര്‍ എസ്‌യുവി ബുക്ക് ചെയ്യാനാകും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors launched updated 2022 gt sports sedan
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X