ആസ്റ്റർ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി എംജി; അരങ്ങേറ്റം താമസിയാതെ

എം‌ജി മോട്ടോർസ് ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് പുതിയ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 2021 -ലെ മൂന്നാം പാദത്തിൽ വിപണിയിലെത്താൻ സാധ്യതയുള്ള ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് കമ്പനി നിലവിൽ പരീക്ഷിക്കുകയാണ്.

ആസ്റ്റർ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി എംജി; അരങ്ങേറ്റം താമസിയാതെ

ഇതിനോടകം രാജ്യത്ത് ട്രേഡ്മാർക്ക് ചെയ്തതിനാൽ പുതിയ മോഡലിനെ എം‌ജി ആസ്റ്റർ എന്ന് വിളിക്കുമെന്നും അഭ്യൂഹമുണ്ട്. ZS പെട്രോൾ ഡെറിവേറ്റീവിൽ നിന്നുള്ള മിക്ക സവിശേഷതകളും ഡിസൈൻ വിശദാംശങ്ങളും എം‌ജി ആസ്റ്റർ പങ്കിടും; എന്നിരുന്നാലും, 2020 -ൽ തെരഞ്ഞെടുത്ത വിപണികളിൽ അവതരിപ്പിച്ച ആഗോള ഫെയ്‌സ്‌ലിഫ്റ്റിന് അനുസൃതമായി മാറ്റങ്ങൾ ഇതിന് ലഭിക്കും.

ആസ്റ്റർ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി എംജി; അരങ്ങേറ്റം താമസിയാതെ

എം‌ജി ആസ്റ്ററിൽ പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം കമ്പനി സജ്ജീകരിക്കും, ഇത് ഇന്റർനാഷണൽ സ്‌പെക്ക് ZS എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നു. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്, ഇൻഫോടെയിൻമെന്റ് സിസ്റ്റം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാവിഗേഷൻ എന്നിവയുമായി പൊരുത്തപ്പെടുന്നു. 360 ഡിഗ്രി ക്യാമറയ്‌ക്കായി ഡിസ്‌പ്ലേ ഉപയോഗിക്കും.

ആസ്റ്റർ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി എംജി; അരങ്ങേറ്റം താമസിയാതെ

പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എം‌ജി ആസ്റ്ററിൽ സജ്ജീകരിക്കും. വിവിധ വാഹന ക്രമീകരണങ്ങളുള്ള ഒരു കളർ MID ഇതിവൃലുണ്ടാവും. ടയർ പ്രെഷർ പോലുള്ള ഒന്നിലധികം വിവരങ്ങൾ ഇത് പ്രദർശിപ്പിക്കുന്നു.

ആസ്റ്റർ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി എംജി; അരങ്ങേറ്റം താമസിയാതെ

ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) വാഗ്ദാനം ചെയ്യുന്ന ആദ്യ മോഡലാണ് എം‌ജി ആസ്റ്റർ. വാസ്തവത്തിൽ, എം‌ജി ഇന്ത്യയിലെ ആസ്റ്റർ എസ്‌യുവിയിൽ എമർജൻസി ബ്രേക്കുകൾ പരീക്ഷിക്കുന്നു.

ആസ്റ്റർ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി എംജി; അരങ്ങേറ്റം താമസിയാതെ

അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയ അപ്‌ഡേറ്റുചെയ്‌ത ZS എസ്‌യുവിയെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. ഡിസൈൻ മാറ്റങ്ങളുടെ കാര്യത്തിൽ, ആസ്റ്ററിന് പുതിയ ഗ്രില്ല്, എൽഇഡി ഡിആർഎല്ലുകളുള്ള ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, പുതിയ ബമ്പറുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, അലോയി വീലുകൾ എന്നിവ ലഭിക്കും.

ആസ്റ്റർ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി എംജി; അരങ്ങേറ്റം താമസിയാതെ

അളവുകളുടെ കാര്യത്തിൽ ZS പെട്രോളിന് 4,314 mm നീളവും 1,809 mm വീതിയും 1,644 mm ഉയരവുമുണ്ട്, കൂടാതെ 2,585 mm വീൽബേസും 205 എംഎം ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിന് ലഭിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്കോഡ കുഷാഖ് എന്നിവയാണ് എസ്‌യുവിയുടെ നേരിട്ടുള്ള എതിരാളികൾ.

ആസ്റ്റർ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി എംജി; അരങ്ങേറ്റം താമസിയാതെ

എം‌ജി ഐസ്‌മാർട്ട് കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എസി, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളും എസ്‌യുവിയിൽ ഉണ്ടാകും.

ആസ്റ്റർ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി എംജി; അരങ്ങേറ്റം താമസിയാതെ

എം‌ജി ആസ്റ്റർ പെട്രോൾ പതിപ്പിൽ മാത്രമേ വാഗ്ദാനം ചെയ്യൂ. 1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് ഇത് വരുന്നത്.

ആസ്റ്റർ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി എംജി; അരങ്ങേറ്റം താമസിയാതെ

നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ 120 bhp കരുത്തും, 150 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ടർബോചാർജ്ഡ് യൂണിറ്റ് 163 bhp കരുത്തും 230 Nm torque ഉം പുറപ്പെടുവിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ കമ്പനി ഓഫർ ചെയ്യാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motors Reveals New Details Of Upcoming Astor SUV. Read in Malayalam.
Story first published: Monday, May 10, 2021, 18:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X