സിഗ്മ മോഡുലാർ ആർക്കിടെക്ചറിൽ പുത്തൻ എംജി വൺ എസ്‌യുവി പുറത്തിറക്കി എംജി

ചൈനീസ് വിപണിയിൽ എംജി വൺ എന്ന് നാമകരണം ചെയ്ത ബ്രാൻഡിന്റെ ഏറ്റവും പുതിയ എസ്‌യുവിയെ എം‌ജി മോട്ടോർ വെളിപ്പെടുത്തി.

സിഗ്മ മോഡുലാർ ആർക്കിടെക്ചറിൽ പുത്തൻ എംജി വൺ എസ്‌യുവി പുറത്തിറക്കി എംജി

SAIC -ന്റെ പുതിയ സിഗ്മ മോഡുലാർ ആർക്കിടെക്ചർ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡൽ ആയതിനാൽ ബ്രിട്ടീഷ് നിർമ്മാതാക്കൾ ഇതിൽ ശ്രദ്ധേയമായ ഘടകങ്ങൾ ചേർത്തിരിക്കുന്നു, അവ 70 ശതമാനം വരെ ഇന്റീരിയർ സ്പേസ് എഫിഷ്യൻസി വാഗ്ദാനം ചെയ്യുന്നു.

സിഗ്മ മോഡുലാർ ആർക്കിടെക്ചറിൽ പുത്തൻ എംജി വൺ എസ്‌യുവി പുറത്തിറക്കി എംജി

ലോകമെമ്പാടും ഭാവി മോഡലുകളിലേക്ക് ഒഴുകുന്ന ഒരു പുതിയ ഡിസൈൻ ശൈലി പിന്തുടരുന്ന ആദ്യത്തെ എംജി മോഡലായി ഇത് മാറുന്നു. അളവുകളെ സംബന്ധിച്ചിടത്തോളം, എംജി വണ്ണിന് 4,579 mm നീളവും 1,866 mm വീതിയും 1,617 mm ഉയരവും 2,670 mm വീൽബേസുമുണ്ട്.

സിഗ്മ മോഡുലാർ ആർക്കിടെക്ചറിൽ പുത്തൻ എംജി വൺ എസ്‌യുവി പുറത്തിറക്കി എംജി

ബബിൾ ഓറഞ്ച്, വിൽഡർനെസ് ഗ്രീൻ എന്നീ കളർ സ്കീമുകളിലാണ് എസ്‌യുവിയെ അവതരിപ്പിച്ചിരിക്കുന്നത്. ഇവയിൽ ഒരെണ്ണം ഫാഷനബിൾ എന്നും മറ്റൊന്ന് സ്പോർട്ടി എന്നും ആൽഫയും ബീറ്റയുമായി സൂചിപ്പിക്കുന്നു.

സിഗ്മ മോഡുലാർ ആർക്കിടെക്ചറിൽ പുത്തൻ എംജി വൺ എസ്‌യുവി പുറത്തിറക്കി എംജി

ലോഞ്ച് ചടങ്ങിൽ പോലും വൺ എസ്‌യുവിയുടെ ഉൾവശം എംജി വെളിപ്പെടുത്തിയിരുന്നില്ല. ബോണറ്റിന് കീഴിൽ, എംജി വണ്ണിന് 1.5 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വരുന്നത്. ഇത് 181 bhp പരമാവധി കരുത്തും 285 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

സിഗ്മ മോഡുലാർ ആർക്കിടെക്ചറിൽ പുത്തൻ എംജി വൺ എസ്‌യുവി പുറത്തിറക്കി എംജി

ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമാണ് പവർട്രെയിൻ കണക്ട് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, ഹൈബ്രിഡ് സജ്ജീകരണങ്ങൾ ഉൾപ്പെടെ നിരവധി പവർട്രെയിൻ ഓപ്ഷനുകളെ സിഗ്മ പ്ലാറ്റ്ഫോമിന് പിന്തുണയ്ക്കാൻ കഴിയുമെന്ന് എംജി അവകാശപ്പെടുന്നു.

സിഗ്മ മോഡുലാർ ആർക്കിടെക്ചറിൽ പുത്തൻ എംജി വൺ എസ്‌യുവി പുറത്തിറക്കി എംജി

എംജി വണ്ണിന്റെ മുൻ ഫാസിയ പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലിനൊപ്പം ത്രിമാന രൂപവും ഫാഷനബിൾ പതിപ്പിൽ റേഡിയൽ പാറ്റേണിനൊപ്പം കൂടുതൽ അഗ്രസ്സീവ് ലുക്കും ഉൾക്കൊള്ളുന്നു. സ്പോർട്ടി വേരിയന്റിന് വളരെ സൂക്ഷ്മമായ രൂപമുണ്ട്, മാത്രമല്ല ഇത് വ്യത്യസ്ത സെറ്റ് ഉപഭോക്താക്കളെ ലക്ഷ്യം വച്ചേക്കാം.

സിഗ്മ മോഡുലാർ ആർക്കിടെക്ചറിൽ പുത്തൻ എംജി വൺ എസ്‌യുവി പുറത്തിറക്കി എംജി

മുൻവശത്തെ ഗ്രില്ലിനോട് ചേർന്ന് എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പോടുകൂടിയ മെലിഞ്ഞ എൽഇഡി ഹെഡ്‌ലൈറ്റുകൾ സംയോജിപ്പിച്ചിരിക്കുന്നു. റാപ്പ്എറൗണ്ട് സ്പ്ലിറ്റ് എൽഇഡി ടെയിൽ ലൈറ്റുകൾ, സ്കൾപ്റ്റഡ് ബൂട്ടിൽ നമ്പർ പ്ലേറ്റ് റിസെസ്, ഗ്രേ നിറത്തിലുള്ള റൂഫ് റെയിലുകൾ, സ്പോർട്ടി അലോയി വീൽ ഡിസൈൻ, ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗുള്ള സ്ക്വയർഡ് ഓഫ് വീൽ ആർച്ചുകൾ എന്നിവയാണ് മറ്റ് ബാഹ്യ ഹൈലൈറ്റുകൾ.

സിഗ്മ മോഡുലാർ ആർക്കിടെക്ചറിൽ പുത്തൻ എംജി വൺ എസ്‌യുവി പുറത്തിറക്കി എംജി

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എംജി മോട്ടോർ ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് അവതരിപ്പിക്കും, അത് ആസ്റ്റർ എന്ന് വിളിക്കപ്പെടും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, എംജി ഹെക്ടർ, നിസാൻ കിക്ക്സ്, റെനോ ഡസ്റ്റർ മുതലായ ഇടത്തരം എസ്‌യുവികളോട് ആസ്റ്റർ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motors Unveiled All New MG One SUV Based On Brands SIGMA Architecture. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X