ആകാംഷയുയർത്തി MG Astor AI എസ്‌യുവിയുടെ വില പ്രഖ്യാപനം ഒക്ടോബർ 7-ന്

എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ വരാനിരിക്കുന്ന ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിയുടെ വില 2021 ഒക്ടോബർ 7-ന് പ്രഖ്യാപിക്കും. കാർ നിർമ്മാതാക്കൾ വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ആകാംഷയുയർത്തി MG Astor AI എസ്‌യുവിയുടെ വില പ്രഖ്യാപനം ഒക്ടോബർ 7-ന്

ചൈനീസ് അധീനതയിലുള്ള ബ്രിട്ടീഷ് കാർ നിർമാതാക്കളിൽ നിന്നുള്ള രാജ്യത്തെ അഞ്ചാമത്തെ എസ്‌യുവിയാണിത്. ZS ഇവിയുടെ പെട്രോൾ ആവർത്തനമായ എംജി ആസ്റ്റർ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, പുതുതായി പുറത്തിറക്കിയ ഫോക്‌സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ കാറുകൾക്ക് എതിരെ മത്സരിക്കും. മിഡ്-സൈസ് എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റിന് 9.0 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 15 ലക്ഷം രൂപ വരെയും വില വരും.

ആകാംഷയുയർത്തി MG Astor AI എസ്‌യുവിയുടെ വില പ്രഖ്യാപനം ഒക്ടോബർ 7-ന്

1.5 ലിറ്റർ VTi നാച്ചുറലി ആസ്പിറേറ്റഡ്, 1.3 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റ് എന്നിങ്ങനെ എംജി ആസ്റ്ററിന് രണ്ട് പെട്രോൾ എഞ്ചിനുകൾ ലഭിക്കുന്നു. ആദ്യത്തേത് 108 bhp കരുത്തും 144 Nm torque ഉം പുറപ്പെടുവികുമ്പോൾ, രണ്ടാമത്തേത് 138 bhp കരുത്തും 220 Nm torque ഉം വികസിപ്പിക്കുന്നു.

ആകാംഷയുയർത്തി MG Astor AI എസ്‌യുവിയുടെ വില പ്രഖ്യാപനം ഒക്ടോബർ 7-ന്

എസ്‌യുവി മോഡൽ ലൈനപ്പിന് ഡീസൽ പവർട്രെയിൻ ഇല്ല. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ അഞ്ച്-സ്പീഡ് മാനുവലും എട്ട്-സ്റ്റെപ്പ് CVT ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്നു, ടർബോചാർജ്ഡ് യൂണിറ്റ് ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമായിരിക്കും എത്തുന്നത്.

ആകാംഷയുയർത്തി MG Astor AI എസ്‌യുവിയുടെ വില പ്രഖ്യാപനം ഒക്ടോബർ 7-ന്

വാഹനത്തിൽ ടക്സീഡോ ബ്ലാക്ക്, ഡ്യുവൽ-ടോൺ ഐക്കണിക് ഐവറി, സാംഗ്രിയ റെഡ് എന്നിങ്ങനെ തെരഞ്ഞെടുക്കാൻ മൂന്ന് ഇന്റീരിയർ കളർ തീമുകൾ ഉണ്ട്.

ആകാംഷയുയർത്തി MG Astor AI എസ്‌യുവിയുടെ വില പ്രഖ്യാപനം ഒക്ടോബർ 7-ന്

വാഹനത്തിന്റെ ഡാഷ്‌ബോർഡ് ZS ഇവിയുമായി സാമ്യമുള്ളതാണെങ്കിലും, ആസ്റ്ററിന് കണക്റ്റഡ് കാർ സവിശേഷതകൾക്കായി ജിയോ ഇ-സിമ്മിനൊപ്പം 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് വരുന്നു. ഇൻഫോ യൂണിറ്റ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്നു.

ആകാംഷയുയർത്തി MG Astor AI എസ്‌യുവിയുടെ വില പ്രഖ്യാപനം ഒക്ടോബർ 7-ന്

ഓൺലൈൻ സ്രോതസ്സുകൾ വഴി ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ഹിംഗ്ലീഷ് ഭാഷയിൽ വോയ്‌സ് കമാൻഡുകൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിഗത AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അസിസ്റ്റന്റ് സിസ്റ്റമാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം) വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യ വാഹനവും ഇതാണ്.

ആകാംഷയുയർത്തി MG Astor AI എസ്‌യുവിയുടെ വില പ്രഖ്യാപനം ഒക്ടോബർ 7-ന്

സവിശേഷതകളുടെ പട്ടികയിൽ 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹീറ്റഡ് ORVM -കൾ (ഫസ്റ്റ്-ഇൻ-സെഗ്മെന്റ്), ഒരു പനോരമിക് സൺറൂഫ്, ആറ് തരത്തിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

ആകാംഷയുയർത്തി MG Astor AI എസ്‌യുവിയുടെ വില പ്രഖ്യാപനം ഒക്ടോബർ 7-ന്

എന്നിരുന്നാലും, പിൻ സൺ ബ്ലൈൻഡുകൾ, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിറർ, കൂൾഡ് സീറ്റുകൾ, ബ്രാൻഡഡ് ഓഡിയോ സിസ്റ്റം തുടങ്ങിയ സവിശേഷതകൾ എസ്‌യുവിക്ക് നഷ്ടമാവുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg to reveal price of astor ai suv on october 7th
Story first published: Friday, September 24, 2021, 20:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X