Just In
- 4 min ago ടോള്‍ പ്ലാസകള്‍ ഇല്ലാതാകാന്‍ ദിവസങ്ങള്‍ മാത്രം; ഇനി ഓടുന്ന ദൂരത്തിന് മാത്രം ടോള്‍!
- 53 min ago ജിംനിക്ക് ലക്ഷങ്ങളുടെ ഓഫറിട്ടാലും കാര്യമില്ല, ഥാർ 5-ഡോർ എസ്യുവി സ്വാതന്ത്ര്യ ദിനത്തിൽ ഇങ്ങെത്തും
- 2 hrs ago ഇന്ത്യയിൽ ചരിത്രം കുറിച്ച് മഞ്ഞൻ മണ്ണുമാന്തി; 5 ലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് JCB
- 15 hrs ago ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
Don't Miss
- Technology നീ തങ്കപ്പനല്ലടാ, പൊന്നപ്പനാടാ, പൊന്നപ്പൻ! പോക്കോയുടെ പുതിയ 5ജി ഫോൺ 14999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ
- Finance വീണ്ടും റെക്കോർഡിട്ട് സ്വർണം, അരലക്ഷത്തിലേക്കുള്ള ദൂരം കുറഞ്ഞു, വില വർധനവ് നേട്ടമാക്കാനും വഴിയുണ്ട്
- News പുതിയ കുതിപ്പില്‍ സ്വര്‍ണം; വീണ്ടും റെക്കോര്‍ഡിന് അരികെ, എണ്ണ വിലയും കയറി... ഇന്നത്തെ നിരക്ക് അറിയാം
- Sports IPL 2024: ഡിസിക്കെതിരേ സഞ്ജു ബാറ്റിങില്‍ കസറും! ഫിഫ്റ്റി പ്ലസ് ഉറപ്പിച്ചു? ഈ കാരണം
- Lifestyle പ്രസവശേഷം സ്ത്രീകള്‍ ശ്രദ്ധിക്കണം; ഹൃദ്രോഗ സാധ്യത കൂടുതല്‍ ! അപകടം വരുന്നത് ഇങ്ങനെ
- Movies 'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ഒന്നല്ല രണ്ടല്ല ജൂലൈയിൽ മൊത്തം 600 യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി എംജി ZS ഇവി
ഇന്ധന വില മാനം മുട്ടെ എത്തി നിൽക്കുന്ന സമയത്ത്, ഇലക്ട്രിക് വാഹനങ്ങൾക്ക് നല്ല ഡിമാൻഡാണുള്ളത്. രാജ്യത്തെ ഉയർന്ന ഇന്ധന വിലയോടെ ഉയർന്നു വരുന്ന ഇവി തരംഗത്തിൽ എംജി മോട്ടോറിന്റെ ഇന്ത്യയിലെ ഒരേയൊരു ബാറ്ററി -ഇലക്ട്രിക് കാറായി ZS ഇവിയും നേട്ടങ്ങൾ കൊയ്യുകയാണ്.
ജൂലൈയിൽ ഏറ്റവും ഉയർന്ന ബുക്കിംഗാണ് കാറിന് ലഭിച്ചത്. കഴിഞ്ഞ മാസം എംജി ZS ഇവിക്ക് 600 -ലധികം ബുക്കിംഗുകൾ കമ്പനി രജിസ്റ്റർ ചെയ്തു. എംജി മോട്ടോർ ഇന്ത്യയുടെ പ്രസിഡന്റും എംഡിയുമായ രാജീവ് ചബ ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഇന്ത്യയിലെ ഇവി സാധ്യതകളെക്കുറിച്ച് ധാരാളം ആളുകൾ ചോദിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ആളുകൾ തയ്യാറാണ്, അവർക്ക് OEM -കളിൽ നിന്ന് മികച്ച പരിഹാരങ്ങൾ / ഓപ്ഷനുകൾ ആവശ്യമാണ്. ജൂലൈയിൽ മാത്രം ZS ഇവിക്ക് ലഭിച്ച എക്കാലത്തെയും ഉയർന്ന 600 -ലധികം ബുക്കിംഗ് ഇതിന് തെളിവാണ് എന്ന് ചബ പറഞ്ഞു.
എംജി ZS ഇവി ഇന്ത്യയിൽ ആദ്യമായി 2020 ജനുവരിയിലാണ് നിർമ്മാതാക്കൾ പുറത്തിറക്കുന്നത്. ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ, ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ഔദ്യോഗികമായി കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും എംജി മോട്ടോ പുറത്തിറക്കിയിരുന്നു. 20.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ 419 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചുള്ള 44.5 kWh HT (ഹൈ-ടെക്) ഇംപ്രൂവ്ഡ് ബാറ്ററി പായ്ക്കുണ്ട്. പുതിയ ബാറ്ററി പായ്ക്ക് 8.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിനെ പ്രാപ്തമാക്കുന്നതാണ്.
കൂടാതെ 350 Nm torque വാഗ്ദാനം ചെയ്യുന്നതിനൊപ്പം 143 bhp കരുത്തും ഉത്പാദിപ്പിക്കുന്നത് തുടരുന്നു. ഇലക്ട്രിക് കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഗ്രൗണ്ട് ക്ലിയറൻസിന്റെ കാര്യത്തിലും 177 mm ഉയർന്നിരിക്കുന്നു.
പുതിയ ബാറ്ററി പായ്ക്കിന് എട്ട് വർഷത്തെ വാറന്റിയുണ്ട്. അഞ്ച് വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറന്റി അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറന്റി, അഞ്ച് സൗജന്യ ലേബർ സർവ്വീസ്, അഞ്ച് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, അഞ്ച് വേ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയും എംജി വാഗ്ദാനം ചെയ്യുന്നു.
എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എംജി ZS ഇവി വാഗ്ദാനം ചെയ്യുന്നു. 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, ലെതർ സീറ്റുകൾ, ആറ്-തരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹീറ്റഡ് ആന്റ് പവർ ഫോൾഡബിൾ ORVM, റെയിൻ സെൻസിംഗ് വൈപ്പറുകൾ, i-സ്മാർട്ട് ഇവി 2.0 എന്നിവയും കാറിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.