Just In
- 27 min ago
വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്
- 33 min ago
ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍
- 1 hr ago
കൊവിഡ്-19 വില്ലനായി; പുതുതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം വൈകുമെന്ന് സ്കോഡ
- 3 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
Don't Miss
- Finance
കോവിഡ് ഭീതിയില്‍ ആടിയുലഞ്ഞ് വിപണി; ഫാര്‍മ ഓഹരികളില്‍ നേട്ടം
- News
ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു; ഭരണം പിടിച്ച് ബിജെപി വിരുദ്ധ സഖ്യം
- Lifestyle
പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്
- Movies
മണിയെ പേടിയാണെങ്കില്‍ അത് പറ കിടിലാ; മീശമാധവന് ശേഷം മണിക്കുട്ടന് ചെയ്തത് ഇതെല്ലാം!
- Sports
IPL 2021: ഇത്തവണത്തെ സിക്സര്‍ വീരന്മാര്- തലപ്പത്ത് രണ്ടു പേര്, രണ്ടാംസ്ഥാനം പങ്കിട്ട് സഞ്ജു
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എംജി ZS പെട്രോൾ എസ്യുവി ഇന്ത്യയിൽ ആസ്റ്റർ എന്നറിയപ്പെടും
ഇന്ത്യയിലെ ഇലക്ട്രിക് വാഹന ശ്രേണിയിൽ ZS ഇവിയുമായി ശ്രദ്ധേയമായ സ്ഥാനംപിടിച്ചവരാണ് എംജി മോട്ടോർസ്. അതിനാൽ തന്നെ ഈ വർഷം മൂന്നാം പാദത്തോടെ പുതിയ പെട്രോൾ എഞ്ചിനുമായി ZS വിപണിയിൽ എത്തും.

എന്നാൽ എംജി ZS പെട്രോൾ എസ്യുവിക്ക് ഇന്ത്യയിൽ പുതിയ പേരായിരിക്കും ലഭിക്കുക. ഇപ്പോൾ "ആസ്റ്റർ" എന്ന നെയിംപ്ലേറ്റും കമ്പനി ട്രേഡ്മാർക്ക് ചെയ്തതായാണ് റിപ്പോർട്ട്. ഇത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഈ മോഡലിനായി നൽകുമെന്നാണ് സൂചയും.

മിഡ്-സൈസ് എസ്യുവിയുടെ പെട്രോൾ ആവർത്തനത്തിന് ഒരു പ്രത്യേക ഐഡന്റിറ്റി നൽകുന്നതിന് ഒരു പുതിയ പേര് സഹായിക്കും. എംജി ആസ്റ്റർ ദീപാവലിക്ക് മുമ്പായി വിപണിയിലെത്തിക്കാനാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിന്റെ പദ്ധതി.

ഹെക്ടർ എസ്യുവിക്ക് താഴെയായി എംജി ZS പെട്രോളിനെ സ്ഥാപിക്കാനാണ് കമ്പനി ഒരുങ്ങുന്നതും. എംജി ആസ്റ്ററിന്റെ നീളം ഏകദേശം 4.3 മീറ്ററാണ്. അതായത് മിഡ്-സൈസ് എസ്യുവി സെഗ്മെന്റിൽ അടക്കിവാഴുന്ന ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയോട് ഏറ്റുമുട്ടാനാകും എംജിയുടെ മോഡൽ ശ്രമിക്കുക.

ഇത് ബ്രാൻഡിന്റെ പുതിയ എൻട്രി ലെവൽ ഉൽപ്പന്നമായിരിക്കും എന്ന കാര്യവും ശ്രദ്ധേയമാണ്. ആന്തരികമായി "മോഡൽ കെ" എന്ന് വിളിക്കപ്പെടുന്ന ആസ്റ്റർ ഫെയ്സ്ലിഫ്റ്റഡ് ZS എസ്യുവിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
MOST READ: മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

കാര്യമായ ഡിസൈൻ മാറ്റങ്ങൾ, നവീകരിച്ച ഇന്റീരിയർ, ശക്തമായ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ എസ്യുവിക്ക് എംജി സമ്മാനിക്കും. ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ഷാർപ്പ് ഹെഡ്ലാമ്പുകൾ, പുതിയ ബമ്പർ എന്നിവ ഉൾക്കൊള്ളുന്ന ആധുനിക മുഖമായിരിക്കും വാഹനത്തിൽ കാണാൻ സാധിക്കുക.

പിന്നിൽ എസ്യുവിക്ക് പുതിയ സെറ്റ് എൽഇഡി ടെയിൽ ലാമ്പുകളും പുതുക്കിയ ബമ്പറും ലഭിക്കും. ഇതിന് ഒരു പുതിയ സെറ്റ് അലോയ് വീലുകളും എംജി ഒരുക്കും. ക്യാബിനകത്ത് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആസ്റ്ററിന് ലഭിക്കും.

നവീകരിച്ച എംജി ഐസ്മാർട്ട് കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യയെയും വാഹനം പിന്തുണയ്ക്കും. പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എസി, 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും പെട്രോൾ എസ്യുവിയിൽ ഉൾക്കൊള്ളുന്നു.

1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, പുതിയ 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയായിരിക്കും എംജി ആസ്റ്റർ വാഗ്ദാനം ചെയ്യുക. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്, സിവിടി ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

എംജി ആസ്റ്ററിന് ഏകദേശം 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉയർന്ന തലത്തിലുള്ള ഘടകങ്ങൾ ഉപയോഗിച്ച് ഇത് പ്രാദേശികമായി നിർമിക്കും.