ക്രെറ്റയും സെൽറ്റോസും മാറി നിൽക്കും; സെഗ്മെന്റിലെ കരുത്തുറ്റ എഞ്ചിനുമായി എംജി ആസ്റ്റർ

ZS എസ്‌യുവിയുടെ പെട്രോൾ ആവർത്തനം വരും മാസങ്ങളിൽ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ച് എംജി മോട്ടോർ ഇന്ത്യ. ആസ്റ്റർ എന്ന പേരിലായിക്കും മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന മോഡലിനായി കമ്പനി സമ്മാനിക്കുക.

ക്രെറ്റയും സെൽറ്റോസും മാറി നിൽക്കും; സെഗ്മെന്റിലെ കരുത്തുറ്റ എഞ്ചിനുമായി എംജി ആസ്റ്റർ

കമ്പനിയുടെ പ്രൊഡക്റ്റ് ലൈനപ്പിൽ ഹെക്ടറിന് താഴെയായി സ്ഥാപിക്കുകയും ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നീ കരുത്തൻമാരുമായാകും ZS പെട്രോൾ മാറ്റുരയ്ക്കുകയും ചെയ്യുക. വരാനിരിക്കുന്ന സ്കോഡ കുഷാഖും, ഫോക്‌സ്‌വാഗണ്‍ ടൈഗൂണും ആസ്റ്ററിനെതിരെ മത്സരിക്കും.

ക്രെറ്റയും സെൽറ്റോസും മാറി നിൽക്കും; സെഗ്മെന്റിലെ കരുത്തുറ്റ എഞ്ചിനുമായി എംജി ആസ്റ്റർ

എന്നാൽ ഈ നീണ്ട മത്സരത്തിൽ ആസ്റ്ററിനെ എംജി വ്യത്യസ്‌തമാക്കുക കരുത്തുറ്റ എഞ്ചിൻ ഓപ്ഷനുകൾ നൽകിയാകും. ഔദ്യോഗിക വിവരങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാകും വാഹനം എത്തുക.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി കുഷാഖിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ പങ്കുവെച്ച് സ്‌കോഡ

ക്രെറ്റയും സെൽറ്റോസും മാറി നിൽക്കും; സെഗ്മെന്റിലെ കരുത്തുറ്റ എഞ്ചിനുമായി എംജി ആസ്റ്റർ

NA പെട്രോൾ യൂണിറ്റ് 120 bhp പവറിൽ 150 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. എന്നാൽ 1.3 ലിറ്റർ ടർബോ എഞ്ചിൻ സെഗ്മെന്റിലെ തന്നെ ഏറ്റവും കരുത്തുറ്റ യൂണിറ്റായിരിക്കും. അതായത് മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ ഏറ്റവും പവർഫുൾ മോഡലായിരിക്കും എംജി ആസ്റ്ററെന്ന് ചുരുക്കം.

ക്രെറ്റയും സെൽറ്റോസും മാറി നിൽക്കും; സെഗ്മെന്റിലെ കരുത്തുറ്റ എഞ്ചിനുമായി എംജി ആസ്റ്റർ

വാഹനത്തിൽ ഇടംപിടിക്കുന്ന ടർബോ മോട്ടോർ പരമാവധി 163 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ക്രെറ്റ, സെൽറ്റോസ് NA, ടർബോ-പെട്രോൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ആസ്റ്റർ യഥാക്രമം 5 bhp, 25 bhp കൂടുതൽ കരുത്തുറ്റതാകും.

MOST READ: XUV500-യുടെ പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ക്രെറ്റയും സെൽറ്റോസും മാറി നിൽക്കും; സെഗ്മെന്റിലെ കരുത്തുറ്റ എഞ്ചിനുമായി എംജി ആസ്റ്റർ

ഇത് ക്രെറ്റയിൽ നിന്നും സെൽറ്റോസിൽ നിന്നും ഉപഭോക്താക്കളുടെ ശ്രദ്ധതിരിക്കാൻ എംജിയെ സഹായിക്കുമെന്ന് ഉറപ്പാണ്. 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക്, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകളാണ് പുതിയ എം‌ജി എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

ക്രെറ്റയും സെൽറ്റോസും മാറി നിൽക്കും; സെഗ്മെന്റിലെ കരുത്തുറ്റ എഞ്ചിനുമായി എംജി ആസ്റ്റർ

എസ്‌യുവിയുടെ മൈലേജ് കണക്കുകൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല. വരാനിരിക്കുന്ന പുതിയ എം‌ജി ആസ്റ്ററിന് ലെവൽ 1 സ്വയംഭരണ സാങ്കേതികവിദ്യ ലഭിക്കുമെന്ന് ഒരു പുതിയ റിപ്പോർട്ട് പറയുന്നു. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്ന പുത്തൻ സംവിധാനവും വാഹനത്തിന്റെ ഭാഗമാകും.

MOST READ: എസ്‌യുവി നിരയിൽ തിങ്ങളാൻ ഹോണ്ട; പുതിയ 2021 HR-V അവതരിപ്പിച്ചു, ഇന്ത്യയും കാത്തിരിക്കുന്നു

ക്രെറ്റയും സെൽറ്റോസും മാറി നിൽക്കും; സെഗ്മെന്റിലെ കരുത്തുറ്റ എഞ്ചിനുമായി എംജി ആസ്റ്റർ

അതുകൂടാതെ 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് എസി യൂണിറ്റ്, ക്രൂയിസ് കൺട്രോൾ എന്നിവയും ആസ്റ്ററിന്റെ പ്രധാന സവിശേഷതകളായിരിക്കും.

ക്രെറ്റയും സെൽറ്റോസും മാറി നിൽക്കും; സെഗ്മെന്റിലെ കരുത്തുറ്റ എഞ്ചിനുമായി എംജി ആസ്റ്റർ

കാഴ്ചയിൽ, പുതിയ ആസ്റ്റർ എസ്‌യുവി എം‌ജി ZS ഇലക്ട്രിക്കിൽ നിന്ന് അല്പം വ്യത്യസ്തമായി കാണപ്പെടും. എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, കൂടുതൽ വ്യക്തമായ ഗ്രിൽ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, എൽഇഡി ടെയിലാമ്പുകൾ എന്നിവ ഇതിന്റെ ചില ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS Petrol To Become The Most Powerful SUV Than Creta And Seltos. Read in Malayalam
Story first published: Friday, February 19, 2021, 12:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X