Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പാസഞ്ചര്‍ കാര്‍ ടയര്‍ വിതരണത്തില്‍ മുന്‍ഗണന പങ്കാളികളിലേക്ക് പരിമിതപ്പെടുത്തി മിഷലിന്; കാരണം ഇതാണ്
രാജ്യത്ത് പാസഞ്ചര്‍ കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കി മിഷലിന്. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ടയര്‍ നിയന്ത്രണം മൂലമാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുതിയ ടയര്‍ നിയന്ത്രണം അനുസരിച്ച് ഇപ്പോള്‍ ഇത് നിയന്ത്രിത ചരക്കിലേക്ക് മാറ്റിയിരിക്കുന്നു. തല്‍ഫലമായി, ഇന്ത്യന്‍ വിപണിയിലേക്ക് ടയറുകള്‍ ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡുകള്‍ (DGFT) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡില്‍ നിന്ന് പ്രത്യേക ലൈസന്‍സ് നേടേണ്ടതുണ്ട്.

'നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഇന്ത്യയില്‍ അടുത്തിടെയുള്ള ടയറുകളുടെ ഇറക്കുമതി നിയന്ത്രണങ്ങള്‍ പാസഞ്ചര്‍ കാര്‍ ബിസിനസിനെ സപ്ലൈസ് നിയന്ത്രിച്ചും വില്‍പ്പന നിയന്ത്രിച്ചും ബാധിച്ചു. ലൈസന്‍സിന്റെ അനിയന്ത്രിതമായ ഈ സാഹചര്യം കാരണം സപ്ലൈസ് പരിമിതപ്പെടുത്തുന്നുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
MOST READ: ഡ്യുവല്‍ ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കി ഒഖിനാവ; വില, ശ്രേണി, സവിശേഷതകള്‍ അറിയാം

സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ അറിയിപ്പുകള് ലഭിക്കുന്നതുവരെ പാസഞ്ചര്‍ കാര്‍ ടയറുകള്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നും കമ്പനി തങ്ങളുടെ ഡീലര്‍ പങ്കാളികള്‍ക്കായി നല്കിയ കത്തില്‍ പറയുന്നു.

അതേസമയം പ്രാദേശിക ടയര്‍ നിര്‍മ്മാതാക്കളെ പിന്തുണയ്ക്കുന്നതിനായിട്ടാണ് സര്‍ക്കാര്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: 100 ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ട് ഹീറോ

മുന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍, അസംസ്കൃത റബ്ബര്‍ വസ്തുക്കള്‍ക്ക് 27 ശതമാനം ഉയര്‍ന്ന ഇറക്കുമതി ചാര്‍ജ് ഈടാക്കിയതിനാല്‍ പ്രാദേശിക നിര്‍മ്മാതാവിന് കൂടുതല്‍ നികുതി നല്‍കേണ്ടിവന്നു,

അതേസമയം, പൂര്‍ത്തിയായ ടയര്‍ ഉത്പന്നങ്ങള്‍ ആകര്‍ഷിച്ചത് എട്ട് ശതമാനം മാത്രമാണ്. തല്‍ഫലമായി, നിലവിലെ നിയമവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടയറുകളുടെ നിര്‍മ്മാണവും മത്സരാധിഷ്ഠിതമായി വിലനിര്‍ണ്ണയവും വളരെ ബുദ്ധിമുട്ടായിരുന്നു.
MOST READ: പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ

കൊവിഡ്-19 മഹാമാരിയും, ഇന്ത്യയിലേക്ക് ടയര്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നായ, ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ശ്രമം എന്നിവ കാരണം രാജ്യത്ത് പുതിയ നിയമങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു.

തല്‍ഫലമായി, വിദേശ ടയര്‍ നിര്‍മ്മാതാക്കളായ മിഷലിനെ പുതിയ ഇറക്കുമതി നിയമങ്ങള്‍ ബാധിക്കാന്‍ തുടങ്ങി. നിയന്ത്രണങ്ങള്‍ കാരണം ടയറുകളുടെ മിക്ക ഇറക്കുമതി പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

അതേസമയം തമിഴ്നാട്ടിലെ പ്ലാന്‍ില്‍ ട്രക്കുകള്‍ക്കും, ബസുകള്‍ക്കും, ഇരുചക്ര വാഹനങ്ങള്‍ക്കുമായുള്ള ടയറുകളുടെയും ഹെവി-ഡ്യൂട്ടി ടയറുകളുടെയും വില്‍പ്പന കമ്പനി തുടരും. എന്നിരുന്നാലും, ഫോര്‍ വീലര്‍ ടയര്‍ വിതരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.