പുതിയ മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; പ്രാരംഭ വില 38 ലക്ഷം രൂപ

മിനി ത്രീ-ഡോർ ഹാച്ച്ബാക്ക്, പുതിയ മിനി കൺവേർട്ടിബിൾ, മിനി JCW ഹാച്ച്ബാക്ക് മോഡലുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിട്ടീഷ് പ്രീമിയം വാഹന നിർമാതാക്കളായ മിനി. പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ മാത്രമാണ് ഈ മൂന്ന് കാറുകളും തെരഞ്ഞെടുക്കാനാവുക.

പുതിയ മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; പ്രാരംഭ വില 38 ലക്ഷം രൂപ

സിബിയു റൂട്ട് വഴിയാണ് രാജ്യത്തേക്ക് എത്തുന്ന മോഡലുകൾക്കായുള്ള ബുക്കിംഗും മിനിയുടെ അംഗീകൃത ഡീലർഷിപ്പുകളിലായി ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം പുതിയ കൺട്രിമാൻ പുറത്തിറങ്ങിയതിന് ശേഷം വാഹന നിര വിപുലീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

പുതിയ മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; പ്രാരംഭ വില 38 ലക്ഷം രൂപ

2021 മിനി ത്രീ ഡോർ ഹാച്ചിന് 38 ലക്ഷം രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില. അതേസമയം കൺവേർട്ടിബിൾ മോഡലിന് 44 ലക്ഷവും രൂപയും ജോൺ കൂപ്പർ വർക്ക്സ് ഹാച്ച്ബാക്കിന് 45.50 ലക്ഷം രൂപയും ഇന്ത്യയിൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

പുതിയ മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; പ്രാരംഭ വില 38 ലക്ഷം രൂപ

മൊത്തം പതിനൊന്ന് കളർ ഓപ്ഷനുകളിലാണ് ആഢംബര ഹാച്ച്ബാക്കുകൾ വാഗ്‌ദാനം ചെയ്യുന്നത്. 2.0 ലിറ്റർ നാല് സിലിണ്ടർ ട്വിൻ പവർ ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ മിനി ഹാച്ചിനും കൺവെർട്ടബിളിനും തുടിപ്പേകുന്നത്.

പുതിയ മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; പ്രാരംഭ വില 38 ലക്ഷം രൂപ

ഇത് 192 bhp കരുത്തും 280 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മിനി കൂപ്പർ 6.7 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കും. അതേസമയം കൺവേർട്ടബിൾ പതിപ്പ് അൽപം വേഗത കുറഞ്ഞതാണ്.

പുതിയ മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; പ്രാരംഭ വില 38 ലക്ഷം രൂപ

ജോൺ കൂപ്പർ വർക്ക്സ് ഹാച്ച്ബാക്ക് അതേ 2.0 ലിറ്റർ എഞ്ചിനാണ് ഉപയോഗിക്കുന്നതെങ്കിലും ഇതൊരു പെർഫോമൻസ് മോഡലായി കണക്കാക്കാം. ഈ യൂണിറ്റ് 231 bhp പവറും 320 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പുതിയ മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; പ്രാരംഭ വില 38 ലക്ഷം രൂപ

ഹാച്ച്ബാക്കും കൺവെർട്ടബിളും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് സ്റ്റെപ്ട്രോണിക് ഗിയർബോക്‌സുമായാണ് വരുന്നത്. മറുവശക്ക് ജെസിഡബ്ല്യു എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഗിയർബോക്‌സ് ഓപ്ഷനും സ്റ്റാൻഡേർഡായി അണിനിരത്തുന്നു.

പുതിയ മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; പ്രാരംഭ വില 38 ലക്ഷം രൂപ

ഡിസൈനിലേക്ക് നോക്കിയാൽ ഹെക്‌സഗോണൽ റേഡിയേറ്റർ ഗ്രിൽ, ഇന്റഗ്രേറ്റഡ് ഫോഗ് ലൈറ്റുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത സൈഡ് സ്‌കട്ടിലുകളിലേക്ക് സംയോജിപ്പിച്ച എൽഇഡി സൈഡ് ഇൻഡിക്കേറ്ററുകൾ എന്നിവയാണ് മിനി കൂപ്പർ, കൺവേർട്ടബിൾ പതിപ്പുകളിലുള്ളത്.

പുതിയ മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; പ്രാരംഭ വില 38 ലക്ഷം രൂപ

തീർന്നില്ല, അതോടൊപ്പം ഷോർട്ട് ഓവർഹാംഗുകൾ, ബ്രിട്ടീഷ്-ഫ്ലാഗ്-പ്രചോദിത റിയർ ലൈറ്റുകൾ ഗ്രാഫിക്സ്, പുതിയ എയർ ഇന്റേക്കുകൾ തുടങ്ങിയവയും ഈ രണ്ട് മോഡലുകളിലും കാണാനാവും.

പുതിയ മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; പ്രാരംഭ വില 38 ലക്ഷം രൂപ

ജെ‌സി‌ഡബ്ല്യുവിനെ ഒരു പുതിയ ഹണികോമ്പ് ഗ്രിൽ, റെഡ് ഹൈലൈറ്റുകൾ, എക്സ്ക്ലൂസീവ് ജോൺ കൂപ്പർ വർക്ക്സ് ബോണറ്റ് സ്ട്രൈപ്പുകൾ, മേൽക്കൂരയ്ക്കുള്ള കോൺട്രാസ്റ്റ് പെയിന്റ് ഫിനിഷ്, മിറർ ക്യാപ്സ് തുടങ്ങിയവയാണ് വ്യത്യസ്‌തമാക്കുന്നത്.

പുതിയ മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; പ്രാരംഭ വില 38 ലക്ഷം രൂപ

കൂടാതെ ഇന്റഗ്രേറ്റഡ് എയർ ഡക്ടുകളുള്ള ഫ്രണ്ട് ആപ്രോൺ, ഓപ്‌ഷണൽ സവിശേഷതകളുടെ ഒരു നീണ്ട നിരയും വാഹനത്തിലുണ്ട്. പരിഷ്ക്കരിച്ച ഇന്റീരിയറിന് രണ്ട് പുതിയ ഉപരിതല ട്രിമ്മുകളും അപ്ഹോൾസ്റ്ററി ഓപ്ഷനുകളും, സ്‌പോർട്‌സ് സീറ്റുകൾ, പുതിയ സ്റ്റിയറിംഗ് വീൽ, 8.8 ഇഞ്ച് കളർ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, നിരവധി സുരക്ഷാ സവിശേഷതകൾ എന്നിവ ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Launched Three New Models In India. Read in Malayalam
Story first published: Tuesday, June 22, 2021, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X