Just In
- 11 hrs ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- 12 hrs ago
മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ
- 12 hrs ago
ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര
- 13 hrs ago
2022 മോഡൽ ജിടി-ആർ നിസ്മോ സ്പോർട്സ് കാറിനെ അവതരിപ്പിച്ച് നിസാൻ
Don't Miss
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
ജർമ്മൻ കാർ നിർമാതാക്കളായ ബിഎംഡബ്ല്യു മിനി കൺട്രിമാന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി, 39.5 ലക്ഷം രൂപയാണ് പരിഷ്കരിച്ച 2021 മോഡലിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

കമ്പനിയുടെ ചെന്നൈ പ്ലാന്റിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പുതിയ മിനി കൺട്രിമാൻ രണ്ട് പെട്രോൾ വേരിയന്റുകളിൽ ലഭ്യമാണ്. മിനി കൺട്രിമാൻ കൂപ്പർ S, മിനി കൺട്രിമാൻ കൂപ്പർ S JCW ഇൻസ്പയർഡ് എന്നീ മോഡലുകൾ യഥാക്രമം 39.5 ലക്ഷം, 43.4 ലക്ഷം രൂപയാണ് ഇവയുടെ വിലകൾ.

പുതിയ മിനി കൺട്രിമാൻ പുതിയ അനുഭവങ്ങളിലേക്കും മനസ്സിന്റെ പുതിയ ചക്രവാളങ്ങളിലേക്കും പോകാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നു.
MOST READ: ശ്രേണിയില്‍ കരുത്ത് തെളിയിച്ച് റെനോ കൈഗര്‍; ആദ്യദിനം നിരത്തിലെത്തിയത് 1,100 യൂണിറ്റുകള്‍

ഈ വൈവിധ്യമാർന്ന സ്പോർട്സ് ആക്റ്റിവിറ്റി വെഹിക്കിൾ (SAV) വലിയ ഔട്ട്ഡോറിലെന്നപോലെ അർബൻ ജംഗിളിലെ ഹോമാണ് എന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാ പ്രസ്താവനയിൽ പറഞ്ഞു.

2.0 ലിറ്റർ പെട്രോൾ എഞ്ചിനുള്ള മോഡലിന് 7.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 225 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.
MOST READ: റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

മികച്ച പ്രകടനവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ മിനി ട്വിൻപവർ ടർബോ ടെക്നോളജിയാണ് മിനി കൺട്രിമാനിലുള്ളത്.

ട്വിൻപവർ ടർബോ ടെക്നോളജിയുമൊത്തുള്ള 2.0 ലിറ്റർ നാല്-സിലിണ്ടർ പെട്രോൾ എഞ്ചിൻ പുതിയ മിനി കൺട്രിമാനെ പ്രകടനത്തിലും ഉയർന്നതും ഇന്ധനത്തിന്റെ കാര്യത്തിൽ കൂടുതൽ താങ്ങാനാവുന്നതുമാക്കുന്നു. 5,000 - 6,000 rpm -ൽ 192 bhp കരുത്തും 1,350 - 4,600 rpm -ൽ പരമാവധി 280 Nm torque ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
MOST READ: കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

കൂപ്പർ S -ലെ പുതിയ ഏള്-സ്പീഡ് ഡബിൾ ക്ലച്ച് സ്റ്റെപ്ട്രോണിക് ട്രാൻസ്മിഷനും കൂപ്പർ S JCW -യിലെ ഏഴ്-സ്പീഡ് ഡബിൾ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോർട്ട് ട്രാൻസ്മിഷനും വിശാലമായ ഗിയർ സ്പ്രെഡും ചെറിയ എഞ്ചിൻ സ്പീഡ് സ്റ്റെപ്പുകളും കാരണം കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവും സ്പോർട്ടി ഡ്രൈവിംഗും വാഗ്ദാനം ചെയ്യുന്നു.

കൂപ്പർ S -ലെ പുതിയ ഏള്-സ്പീഡ് ഡബിൾ ക്ലച്ച് സ്റ്റെപ്ട്രോണിക് ട്രാൻസ്മിഷനും കൂപ്പർ S JCW -യിലെ ഏഴ്-സ്പീഡ് ഡബിൾ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോർട്ട് ട്രാൻസ്മിഷനും വിശാലമായ ഗിയർ സ്പ്രെഡും ചെറിയ എഞ്ചിൻ സ്പീഡ് സ്റ്റെപ്പുകളും കാരണം കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവും സ്പോർട്ടി ഡ്രൈവിംഗും വാഗ്ദാനം ചെയ്യുന്നു.

ഡ്രൈവർ മുൻഗണന അനുസരിച്ച് സവാരി സുഖം, മെച്ചപ്പെടുത്തിയ കായികക്ഷമത അല്ലെങ്കിൽ കാര്യക്ഷമത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിഗത വാഹന സജ്ജീകരണം മിനി ഡ്രൈവിംഗ് മോഡുകൾ പ്രാപ്തമാക്കുന്നു.

സ്റ്റാൻഡേർഡ് മിഡ് മോഡിന് പുറമേ സ്പോർട്ട്, ഗ്രീൻ മോഡ് എന്നിവ തിരഞ്ഞെടുക്കാം. ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളിൽ ക്രൂയിസ് കൺട്രോൾ, പാർക്ക് അസിസ്റ്റന്റ്, റിയർ വ്യൂ ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവ ഉൾപ്പെടുന്നു.

അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ മിനി കൺട്രിമാൻ വരുന്നത്. ഫ്രണ്ട് പാസഞ്ചർ എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ്, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ക്രാഷ് സെൻസർ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, റൺ-ഫ്ലാറ്റ് ടയറുകൾ എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ ഉപകരണങ്ങളിൽ ഉൾപ്പെടുന്നു.