ക്ലബ്‌മാൻ കൺട്രിമാനായി പുതിയ ഷാഡോ എഡിഷൻ അവതരിപ്പിച്ച് മിനി

ക്ലബ്‌മാൻ, കൺട്രിമാൻ മോഡലുകൾക്കായി പുതിയ ഷാഡോ എഡിഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു ഗ്രൂപ്പിന് കീഴിലുള്ള ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ മിനി.

ക്ലബ്‌മാൻ കൺട്രിമാനായി പുതിയ ഷാഡോ എഡിഷൻ അവതരിപ്പിച്ച് മിനി

മിഡ്നൈറ്റ് ബ്ലാക്ക് മെറ്റാലിക് എക്സ്റ്റീരിയർ ബോഡി പെയിന്റ് കൊണ്ട് അലങ്കരിച്ച മോഡലുകൾക്ക് വ്യത്യസ്തമായ സിൽവർ മേൽക്കൂരയും മിറർ ക്യാപ്പുകളും പിയാനോ ബ്ലാക്ക് എക്സ്റ്റീരിയറും ബ്രാൻഡ് നൽകിയിട്ടുണ്ട്.

ക്ലബ്‌മാൻ കൺട്രിമാനായി പുതിയ ഷാഡോ എഡിഷൻ അവതരിപ്പിച്ച് മിനി

കൂപ്പർ, കൂപ്പർ എസ് എഞ്ചിനുകളെ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും മിനി ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ഓൾ 4 പ്ലഗ്-ഇൻ ഹൈബ്രിഡും കൺട്രിമാൻ വാഗ്ദാനം ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്.

MOST READ: ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിലേക്ക്; ടീസർ ചിത്രവുമായി ഔഡി

ക്ലബ്‌മാൻ കൺട്രിമാനായി പുതിയ ഷാഡോ എഡിഷൻ അവതരിപ്പിച്ച് മിനി

ഷാഡോ എഡിഷനെ കൂടുതൽ വ്യത്യസ്‌തമാക്കാനായി 19 ഇഞ്ച് ജോൺ കൂപ്പർ വർക്ക്സ് സർക്യൂട്ട് സ്‌പോക്ക് അലോയ് വീലുകൾ, വലിയ സ്‌പോയിലർ, ആകർഷകമായ എൽഇഡി ലൈറ്റുകൾ JCW എയറോഡൈനാമിക് കിറ്റ് എന്നിവയും മിനി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ക്ലബ്‌മാൻ കൺട്രിമാനായി പുതിയ ഷാഡോ എഡിഷൻ അവതരിപ്പിച്ച് മിനി

അതേസമയം സ്പെഷ്യൽ എഡിഷനിൽ ബോണറ്റിലും എ-പാനലിലും ഒരു ഗ്രാഫിക്‌സ് നൽകിയിട്ടുണ്ട്. അതോടൊപ്പം റൂഫിന് താഴെയായി ഷാഡോ ലോഗോയും കാണാം. കറുത്ത മേൽക്കൂര റെയിലുകൾ കൺട്രിമാനിൽ സ്റ്റാൻഡേർഡായും ക്ലബ്മാന് ഒരു ഓപ്ഷണൽ ഫിറ്റ്മെന്റായും വാഗ്ദാനം ചെയ്യുന്നു.

MOST READ: ഫാസ്ടാഗ് എടുക്കാത്തവര്‍ ശ്രദ്ധിക്കുക; ഇന്നുമുതല്‍ ഇരട്ടിതുക, സമയം നീട്ടി നല്‍കില്ല

ക്ലബ്‌മാൻ കൺട്രിമാനായി പുതിയ ഷാഡോ എഡിഷൻ അവതരിപ്പിച്ച് മിനി

അകത്തളത്തിൽ ഷാഡോ എഡിഷന് ആന്ത്രാസൈറ്റ് ഹെഡ്‌ലൈനിംഗും അധിക ഗ്രാഫിക്സ് ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്ത ട്രെഡ്‌പ്ലേറ്റുകളും ഉള്ള ഒരു പിയാനോ ബ്ലാക്ക് നിറത്തിലാണ് ഡാഷ്ബോർഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ക്ലബ്‌മാൻ കൺട്രിമാനായി പുതിയ ഷാഡോ എഡിഷൻ അവതരിപ്പിച്ച് മിനി

JCW സ്‌പോർട്‌സ് സീറ്റുകളും ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും 'മുളക് ചുവപ്പിൽ' കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ഉപയോഗിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഉപകരണങ്ങളുടെ കാര്യത്തിൽ പുതിയ 5.5 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ കോക്ക്പിറ്റ്, യുഎസ്ബി ഉള്ള ബ്ലൂടൂത്ത്, റിയർ പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ എന്നിവയെല്ലാം ഇരു മോഡലുകളിലും ഇടംപിടിക്കുന്നുണ്ട്.

MOST READ: 11.99 ലക്ഷം രൂപയ്ക്ക് സ്കോർപിയോ S3+ ബേസ് വേരിയന്റ് അവതരിപ്പിച്ച് മഹീന്ദ്ര

ക്ലബ്‌മാൻ കൺട്രിമാനായി പുതിയ ഷാഡോ എഡിഷൻ അവതരിപ്പിച്ച് മിനി

തീർന്നില്ല, ഇതോടൊപ്പം ഇന്റീരിയർ ലൈറ്റ്‌സ് പായ്ക്ക്,സ്‌പോർട്‌സ്, മിഡ്, ഗ്രീൻ എന്നീ മിനി ഡ്രൈവിംഗ് മോഡുകൾ എന്നിവയും ക്ലബ്‌മാൻ കൺട്രിമാനെ വ്യത്യസ്‌തമാക്കുന്നു. ഉപഭോക്താക്കൾക്ക് 'എക്‌സൈറ്റ്മെന്റ് പായ്ക്കും' വാഹനം സ്വന്തമാക്കുമ്പോൾ തെരഞ്ഞെടുക്കാം.

ക്ലബ്‌മാൻ കൺട്രിമാനായി പുതിയ ഷാഡോ എഡിഷൻ അവതരിപ്പിച്ച് മിനി

മിനി ലോഗോ പ്രൊജക്ഷനും എൽഇഡി മൂഡ് ലൈറ്റിംഗും ഇതിൽ ഉൾപ്പെടുന്നു. അല്ലെങ്കിൽ 'നാവിഗേഷൻ പായ്ക്ക്' 8.8 ഇഞ്ച് ഡിസ്‌പ്ലേ, മിനി നാവിഗേഷൻ, തത്സമയ ട്രാഫിക് വിവരങ്ങൾ (ആർടിടിഐ), ആപ്പിൾ കാർപ്ലേ, ഇന്റലിജന്റ് എമർജൻസി കോളിംഗ് എന്നിവ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

ക്ലബ്‌മാൻ കൺട്രിമാനായി പുതിയ ഷാഡോ എഡിഷൻ അവതരിപ്പിച്ച് മിനി

കൂടാതെ കംഫർട്ട് പായ്ക്ക്, കംഫർട്ട് പ്ലസ് പായ്ക്ക്, നാവിഗേഷൻ പ്ലസ് പായ്ക്ക് എന്നിവയും വയർലെസ് ചാർജിംഗും ഹെഡ്-അപ്പ് ഡിസ്പ്ലേയും ഓപ്ഷണലായും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

യുകെയിൽ ഷാഡോ എഡിഷൻ വിൽപ്പനയ്ക്ക് എത്തിയതിനു ശേഷം വരും വർഷം മിനി ഇന്ത്യ രാജ്യത്തെ ചില മോഡലുകളിൽ ഷാഡോ എഡിഷൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Unveiled New Shadow Edition For The Clubman Countryman. Read in Malayalam
Story first published: Monday, February 15, 2021, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X