അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

ഒരു കാലത്ത് എസ്‌യുവി മോഡലുകളിലെ തമ്പുരാനായിരുന്നു മിത്സുബിഷി പജേറോ. 2006-ൽ അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റം കുറിച്ച നാലാം തലമുറ മോഡലിലൂടെയാണ് ലോകപ്രശ‌സ്തി നേടാൻ പജേറോയ്ക്ക് സാധിച്ചത്. അന്താരാഷ്ട്ര വിപണികളിൽ ഷോഗൺ എന്നും എസ്‌യുവി അറിയപ്പെടുന്നു.

അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

ഇന്ത്യൻ വിപണയിലും തരംഗം സൃഷ്‌ടിച്ചെങ്കിലും ജാപ്പനീസ് ബ്രാൻഡിന്റെ മോശം പ്രതിഛായ പജെറോയെയും ബാധിച്ചിരുന്നു. എങ്കിലും ആഗോള തലത്തിൽ ജനപ്രീതിയിൽ കുറവൊന്നും വന്നിട്ടില്ലെങ്കിലും വാഹനത്തെ വിപണിയിൽ നിന്നും പിൻവലിക്കാനാണ് മിത്സുബിഷിയുടെ തീരുമാനം.

അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമായ ഏറ്റവും പഴയ പേരുകളിൽ ഒന്നാണ് ഈ പരുക്കൻ എസ്‌യുവിയുടേത്. ഇപ്പോൾ പജേറോയുടെ ഫൈനൽ എഡിഷൻ മോഡലിനെ ഓസ്‌ട്രേലിയയിൽ അവതരിപ്പിച്ച് വിൽപ്പന അവസാനിപ്പിക്കാനാണ് മിത്സുബിഷി.

MOST READ: ഇന്ത്യൻ ബെൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നലെകളുടെ സെഡാൻ 'മാരുതി എസ്റ്റീം'

അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

ഇത് എക്സ്ക്ലൂസീവായ മോഡലായതിനാൽ തന്നെ എസ്‌യുവിയുടെ 800 യൂണിറ്റുകളിൽ താഴെ മാത്രമേ കമ്പനി നിർമിക്കുകയുള്ളൂ. അവ GLX, GLS , എക്സൈഡ് വേരിയന്റ് എന്നിവയിലുടനീളം ലഭ്യമാകും.

അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

ചില പ്രത്യേക ഘടകങ്ങൾക്കൊപ്പം സന്ദർഭം അടയാളപ്പെടുത്തുന്നതിന് ഫൈനൽ എഡിഷൻ ബാഡ്ജിംഗും മോഡലിൽ ഇടംപിടിക്കും. റിയർ കാർഗോ ലൈനർ, റിയർ ബൂട്ട് ഡ്ലാപ്പ്, കാർപെറ്റ് മാറ്റുകൾ, അതുല്യമായ ലെതർ കോം‌പെൻ‌ഡിയം, ടിൻ‌ഡ് ഹുഡ് പ്രൊട്ടക്ടർ എന്നിവും ഈ സ്പെഷ്യൽ മോഡലിൽ ഉൾപ്പെടും.

MOST READ: ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

കൂടാതെ റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഡസ്ക്ക് സെൻസിംഗ് ഹെഡ്‌ലാമ്പുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഹീറ്റിംഗ് പ്രവർത്തനത്തോടുകൂടിയ പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ എന്നിവ മിത്സുബിഷി പജേറോ ഫൈനൽ എഡിഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.

അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

ടോപ്പ്-എൻഡ് വേരിയന്റിലേക്ക് എത്തുമ്പോൾ അലുമിനിയം പെഡലുകൾ, ക്രോംഡ് വിൻഡ്‌സ്ക്രീൻ സറൗണ്ട്, സൈഡ് പ്രൊട്ടക്ഷൻ സ്ട്രിപ്പ്, അലാറം, ലെതർ സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയും വാഹനത്തിൽ ലഭ്യമാണ്.

MOST READ: പ്രൗഢഗംഭീരമായി പുത്തൻ ഭാവത്തിലൊരുങ്ങി ടാറ്റ സുമോ

അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും റിവേഴ്‌സ് ക്യാമറയും വരെ ലഭ്യമാണ്. 3.2 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് മിത്സുബിഷി പജേറോയ്ക്ക് തുടിപ്പേകുന്നത്.

അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

ഇത് പരമാവധി 189 bhp കരുത്തിൽ 441 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫോർ-വീൽ ഡ്രൈവ് സംവിധാനമുള്ള അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

അന്താരാഷ്‌ട്ര വിപണിയോടും ഗുഡ്-ബൈ പറയാൻ പജേറോ, ഫൈനൽ എഡിഷൻ മോഡലുമായി മിത്സുബിഷി തയാർ

ഓഫ്-റോഡിംഗിന് കൂടുതൽ സഹായകമാകാൻ ലോക്കിംഗ് ഡിഫറൻഷ്യൽ സിസ്റ്റമുണ്ട്. ഒരു കിലോമീറ്ററിന് ശരാശരി 9.1 ലിറ്റർ ഇന്ധന ഉപഭോഗമുണ്ടെന്ന് മിത്സുബിഷി അവകാശപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Mitsubishi Unveiled The Pajero Final Edition To Marks The End Of Production. Read in Malayalam
Story first published: Monday, May 17, 2021, 10:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X