കൂടുതൽ ബോൾഡ് ലുക്കിൽ Outlander PHEV; പുതുതമുറ മോഡലിന്റെ ഡിസൈൻ വെളിപ്പെടുത്തി Mitsubishi

മിത്സുബിഷി മോട്ടോർസ് കോർപ്പറേഷൻ (MMC) തങ്ങളുടെ ഏറ്റവും പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) ഔട്ട്ലാൻഡർ ക്രോസ്ഓവർ എസ്‌യുവിയുടെ രൂപകൽപ്പനയും ഡിസൈനും വെളിപ്പെടുത്തി.

കൂടുതൽ ബോൾഡ് ലുക്കിൽ Outlander PHEV; പുതുതമുറ മോഡലിന്റെ ഡിസൈൻ വെളിപ്പെടുത്തി Mitsubishi

ഒക്ടോബർ 28 -ന് ഒരു വെർച്വൽ പ്രീമിയറിലൂടെ ആഗോളതലത്തിൽ വാഹനം അരങ്ങേറ്റം കുറിക്കും. ജപ്പാനിൽ ഡിസംബർ പകുതിയോടെ വാഹനം വിൽപ്പന ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചു.

കൂടുതൽ ബോൾഡ് ലുക്കിൽ Outlander PHEV; പുതുതമുറ മോഡലിന്റെ ഡിസൈൻ വെളിപ്പെടുത്തി Mitsubishi

പുറംഭാഗത്ത് ബോൾഡായ വിഷ്വൽ സൂചനകൾ ഇഷ്ടപ്പെടുന്ന പുതിയ തലമുറ ഉപഭോക്താക്കളെ മനസ്സിൽ വച്ചുകൊണ്ടാണ് പുതിയ ഡിസൈൻ കൺസെപ്റ്റിൽ പുതുതലമുറ ഔട്ട്‌ലാൻഡർ രൂപകൽപ്പന ചെയ്തതായി മിത്സുബിഷി വ്യക്തമാക്കി.

കൂടുതൽ ബോൾഡ് ലുക്കിൽ Outlander PHEV; പുതുതമുറ മോഡലിന്റെ ഡിസൈൻ വെളിപ്പെടുത്തി Mitsubishi

കാറിനെ കൂടുതൽ അഗ്രസ്സീവും സ്റ്റൈലിഷും ആക്കി മാറ്റുന്നതിനായി ഡൈനാമിക് ഷീൽഡ് ഉപയോഗിച്ച് മുൻവശത്തെ ഡിസൈൻ ഓട്ടോമേക്കർ നവീകരിച്ചു. മുൻവശത്ത് നിന്ന് പിൻഭാഗത്തേക്ക് കട്ടിയുള്ള തിരശ്ചീന ആക്സന്റുകളും ഇതിൽ ഉണ്ടാവും, വാഹനത്തിന് വൃത്തിയുള്ള ക്യാരക്ടർ ലൈനുകൾ ഈ സെറ്റപ്പ് നൽകും. മുന്നിലും പിന്നിലും ഫെൻഡർ ഫ്ലെയറുകളുള്ള 20 ഇഞ്ച് വീലുകളുമായിട്ടാണ് വാഹനം വരുന്നത്, അവ വാഹനത്തെ കൂടുതൽ പ്രവർത്തനക്ഷമതയുള്ളതാക്കും.

കൂടുതൽ ബോൾഡ് ലുക്കിൽ Outlander PHEV; പുതുതമുറ മോഡലിന്റെ ഡിസൈൻ വെളിപ്പെടുത്തി Mitsubishi

പുതിയ ഔട്ട്‌ലാൻഡർ PHEV -യുടെ പിൻഭാഗത്ത് കാറിന്റെ ഇരുവശത്തേക്കും നീളുന്ന തിരശ്ചീന തീം ടെയിൽലൈറ്റുകൾ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

കൂടുതൽ ബോൾഡ് ലുക്കിൽ Outlander PHEV; പുതുതമുറ മോഡലിന്റെ ഡിസൈൻ വെളിപ്പെടുത്തി Mitsubishi

വാഹന നിർമ്മാതാക്കൾ കാറിന്റെ ഉൾവശവും പുതുക്കിയിട്ടുണ്ട്. ഡ്രൈവിംഗ് സമയത്ത് ഉപയോക്താവിന് കാറിന്റെ പൊസിഷൻ മനസ്സിലാക്കുന്നത് എളുപ്പമാക്കുന്ന ഹൊറിസോണ്ടലായി ഒരുക്കിയിരിക്കുന്ന സ്കൾപ്റ്റഡ് ഇൻസ്ട്രുമെന്റ് പാനൽ ക്യാബിൻ ഫീച്ചർ ചെയ്യും.

കൂടുതൽ ബോൾഡ് ലുക്കിൽ Outlander PHEV; പുതുതമുറ മോഡലിന്റെ ഡിസൈൻ വെളിപ്പെടുത്തി Mitsubishi

പുതിയ രൂപകൽപ്പനയുമായി സമന്വയിപ്പിക്കുന്നതിന് സെന്റർ കൺസോളിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ജാപ്പനീസ് ബ്രാൻഡ് വാഹനത്തിന്റെ ഡോർ പാനലിനായി, വിശാലമായ ഏരിയ ഉൾക്കൊള്ളുന്ന സോഫ്റ്റ് പാഡിംഗ് നൽകിയിട്ടുണ്ട്. മോണിറ്ററുകളും ഗേജുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത് ഡ്രൈവർക്ക് അവ കാണാൻ എളുപ്പമായ തരത്തിലാണ്.

കൂടുതൽ ബോൾഡ് ലുക്കിൽ Outlander PHEV; പുതുതമുറ മോഡലിന്റെ ഡിസൈൻ വെളിപ്പെടുത്തി Mitsubishi

സെലക്ടറുകളും ഡയലുകളും സ്വിച്ചുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത് ഉപഭോക്താവിന് ആത്മവിശ്വാസമുള്ള തരത്തിൽ ഗ്രിപ്പും ഓപ്പറേഷനും നൽകാനാണെന്ന് കമ്പനി അറിയിച്ചു.

കൂടുതൽ ബോൾഡ് ലുക്കിൽ Outlander PHEV; പുതുതമുറ മോഡലിന്റെ ഡിസൈൻ വെളിപ്പെടുത്തി Mitsubishi

വാഹനം 10 കളർ ഓപ്ഷനുകളിൽ വരുമെന്നും ഈ നമ്പറിൽ ഡയമണ്ട് കളർ സീരീസ് ഉൾപ്പെടുന്നുവെന്നും മിസ്തുബിഷി അറിയിച്ചു. ഇവയ്ക്ക് റെഡ് ഡയമണ്ട്, വൈറ്റ് ഡയമണ്ട്, പുതിയ ബ്ലാക്ക് ഡയമണ്ട് തുടങ്ങിയ നിറങ്ങൾ ഉണ്ടാകും.

കൂടുതൽ ബോൾഡ് ലുക്കിൽ Outlander PHEV; പുതുതമുറ മോഡലിന്റെ ഡിസൈൻ വെളിപ്പെടുത്തി Mitsubishi

കാറിന്റെ സാങ്കേതിക സവിശേഷതകളെക്കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഔട്ട്ലാൻഡർ PHEV 2013 -ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, തുടർന്ന് അന്നുമുതൽ ലോകത്തിലെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയാണ് ഇത് എന്ന് മിത്സുബിഷി അവകാശപ്പെട്ടു. ഒരു ഇരട്ട മോട്ടോർ 4WD സംവിധാനവും 100V AC പവർ സപ്ലൈയും ഉൾപ്പെടുന്ന ഉയർന്ന ശേഷിയുള്ള ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Mitsubishi unveils design features of new gen outlander phev
Story first published: Friday, October 15, 2021, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X