600 bhp കരുത്തുമായി കൂടുതൽ അഗ്രസ്സീവായ ലാൻഡ് റോവർ ഡിഫെൻഡർ SVR അണിയറയിൽ; അവതരണം 2022 തുടക്കത്തിൽ

2021 ലാൻഡ് റോവർ ഡിഫെൻഡർ 90 ഈ മാസം ആദ്യമാണ് 76.57 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ഇന്ത്യയിൽ നിർമ്മാതാക്കൾ അവതരിപ്പിച്ചത്.

600 bhp കരുത്തുമായി കൂടുതൽ അഗ്രസ്സീവായ ലാൻഡ് റോവർ ഡിഫെൻഡർ SVR അണിയറയിൽ; അവതരണം 2022 തുടക്കത്തിൽ

ലാൻഡ് റോവർ ജനപ്രിയ ഓഫ്-റോഡറിന്റെ കൂടുതൽ ഹാർഡ്‌കോർ പതിപ്പിൽ പ്രവർത്തിക്കുന്നു എന്ന് ഒരു ആഗോള മാധ്യമ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് നിർമ്മാതാക്കൾ ഡിഫെൻഡറിന്റെ V8 പതിപ്പും അവതരിപ്പിച്ചിരുന്നു.

600 bhp കരുത്തുമായി കൂടുതൽ അഗ്രസ്സീവായ ലാൻഡ് റോവർ ഡിഫെൻഡർ SVR അണിയറയിൽ; അവതരണം 2022 തുടക്കത്തിൽ

സാധാരണ മോഡലുകളുടെ SVR പതിപ്പുകൾ അതിമനോഹരവും കൂടുതൽ തീവ്രവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ലാൻഡ് റോവർ ഡിഫെൻഡറും അതേ പാത പിന്തുടരുമെന്ന് പറയപ്പെടുന്നു.

600 bhp കരുത്തുമായി കൂടുതൽ അഗ്രസ്സീവായ ലാൻഡ് റോവർ ഡിഫെൻഡർ SVR അണിയറയിൽ; അവതരണം 2022 തുടക്കത്തിൽ

V8 വേരിയന്റിൽ നിന്ന് ഇത് വ്യത്യസ്തമായിരിക്കും. 5.0 ലിറ്റർ V8 സൂപ്പർചാർജ്ഡ് എഞ്ചിൻ 4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പവർട്രെയിനിന് അനുകൂലമായി ഒഴിവാക്കുമെന്ന് മോട്ടോർ ട്രെൻഡ് സൂചിപ്പിക്കുന്നു.

600 bhp കരുത്തുമായി കൂടുതൽ അഗ്രസ്സീവായ ലാൻഡ് റോവർ ഡിഫെൻഡർ SVR അണിയറയിൽ; അവതരണം 2022 തുടക്കത്തിൽ

ലാൻഡ് റോവർ ഡിഫെൻഡർ SVR 600 -ൽ കൂടുതൽ bhp കരുത്ത് പുറത്തെടുക്കുമെന്ന് അനുമാനിക്കുന്നു. നിലവിലുള്ള V8 518 bhp നൽകുന്നുവെന്ന് കണക്കിലെടുക്കുമ്പോൾ SVR പെർഫോമെൻസിന്റെ കാര്യത്തിൽ ഗണ്യമായ പുരോഗതിയായിരിക്കും ഉണ്ടാവുക. V8 യൂണിറ്റ് 625 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

600 bhp കരുത്തുമായി കൂടുതൽ അഗ്രസ്സീവായ ലാൻഡ് റോവർ ഡിഫെൻഡർ SVR അണിയറയിൽ; അവതരണം 2022 തുടക്കത്തിൽ

ലാൻഡ് റോവർ ഡിഫെൻഡർ V8 -ന് വെറും 4.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് അവകാശപ്പെടുന്നു. മണിക്കൂറിൽ 240 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

600 bhp കരുത്തുമായി കൂടുതൽ അഗ്രസ്സീവായ ലാൻഡ് റോവർ ഡിഫെൻഡർ SVR അണിയറയിൽ; അവതരണം 2022 തുടക്കത്തിൽ

പുറത്ത്, ഡിഫെൻഡർ SVR -ന് സ്‌പോർട്ടിയർ സ്റ്റൈലിംഗ് ഘടകങ്ങളും മെച്ചപ്പെട്ട ഡ്രൈവിംഗ് സവിശേഷതകൾക്ക് ആവശ്യമായ സവിശേഷമായ സസ്‌പെൻഷൻ സജ്ജീകരണവും ഉണ്ടായിരിക്കും.

600 bhp കരുത്തുമായി കൂടുതൽ അഗ്രസ്സീവായ ലാൻഡ് റോവർ ഡിഫെൻഡർ SVR അണിയറയിൽ; അവതരണം 2022 തുടക്കത്തിൽ

മെച്ചപ്പെട്ട അജിലിറ്റിക്കും റെസ്പോൺസിനും വേണ്ടി ഡൈനാമിക് മോഡുള്ള ടെറൈൻ റെസ്പോൺസ് സിസ്റ്റം പോലുള്ള അപ്‌ഡേറ്റുകൾ ഡിഫെൻഡർ V8 നൽകുന്നു. കോർണറിംഗിൽ ബോഡി റോൾ കുറയ്ക്കുന്നതിനായി വലിയ ആന്റി-റോൾ ബാറുകളുള്ള ട്വീക്ക്ഡ് സസ്‌പെൻഷനും ഇതിലുണ്ട്.

600 bhp കരുത്തുമായി കൂടുതൽ അഗ്രസ്സീവായ ലാൻഡ് റോവർ ഡിഫെൻഡർ SVR അണിയറയിൽ; അവതരണം 2022 തുടക്കത്തിൽ

Torque വെക്റ്ററിംഗ്, yaw കൺട്രോളറുമായി ഇലക്ട്രോണിക് ആക്റ്റീവ് റിയർ ഡിഫ്, 22 ഇഞ്ച് വീലുകൾ, ക്വാഡ് എക്‌സ്‌ഹോസ്റ്റ് തുടങ്ങിയവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

600 bhp കരുത്തുമായി കൂടുതൽ അഗ്രസ്സീവായ ലാൻഡ് റോവർ ഡിഫെൻഡർ SVR അണിയറയിൽ; അവതരണം 2022 തുടക്കത്തിൽ

ലാൻഡ് റോവർ ഡിഫെൻഡർ SRV -ക്ക് ഏകദേശം 125,000 യുഎസ് ഡോളർ (ഏകദേശം 93 ലക്ഷം രൂപ) വില പ്രതീക്ഷിക്കുന്നു, ഇത് നിലവിലുള്ള ഡിഫെൻഡർ V8 -നെക്കാൾ കൂടുതലാണ്. മോഡലിന്റെ ലോഞ്ച് 2022 -ന്റെ തുടക്കത്തിൽ തന്നെ സംഭവിക്കും.

Source: Motortrend

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
More Powerful And Aggressive Land Rover Defender SVR In Works. Read in Malayalam.
Story first published: Wednesday, July 28, 2021, 20:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X