Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
മൂവാറ്റുപുഴ നീന്തിക്കയറാന്‍ കോണ്‍ഗ്രസ്, ജോസഫ് വാഴയ്ക്കനോ ജെയ്സണ്‍ ജോസഫോ ഇറങ്ങും?
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം
ഏറ്റവും താങ്ങാനാവുന്ന ഒരു ബി-സെഗ്മെന്റ് എസ്യുവിയുടെ പണിപുരയിലാണ് ഹ്യുണ്ടായി. ചില വിപണികളിൽ i20 ആക്ടിവിനെ മാറ്റിസ്ഥാപിക്കുന്ന ഒരു പുതിയ കോംപാക്ട് മോഡലാകും ഇതെന്നതാണ് കാത്തിരിപ്പിന് കൂടുതൽ ആകാംക്ഷയേകുന്നത്.

ബയോൺ എന്നറിയപ്പെടുന്ന പുതിയ ക്രോസ്ഓവർ എസ്യുവി മോഡലിന്റെ പേര് നേരത്തെ തന്നെ ബ്രാൻഡ് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല പ്രധാനമായും യൂറോപ്യൻ വിപണികളെ ലക്ഷ്യമാക്കിയാണ് ബി-സെഗ്മെന്റ് മോഡലിനെ ഹ്യുണ്ടായി അണിയിച്ചൊരുക്കുന്നതും.

വിപണിയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പുതിയ എസ്യുവിയുടെ ടീസർ ചിത്രങ്ങളും കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഇത് ഹൈടെക് രൂപത്തിലുള്ള ബയോണിന്റെ ഡിസൈൻ ഭാഷ്യത്തെ കുറിച്ചുള്ള പ്രധാന വിശദാംശങ്ങളാണ് വെളിപ്പെടുത്തുന്നത്.
MOST READ: 2021 HR-V എസ്യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

പുതിയ എൻട്രി ലെവൽ എസ്യുവി ബ്രാൻഡിന്റെ "സെൻസസ് സ്പോർട്ടിനെസ്" ഡിസൈൻ ഭാഷ്യം അവതരിപ്പിക്കുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു. സമാനമായ സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണം ഉൾക്കൊള്ളുന്ന കോനയുടെ രസകരമായ ഡിസൈൻ എസ്യുവി പങ്കിടും.

ഹ്യുണ്ടായി ബയോൺ വലിയ ഫ്രണ്ട് ഗ്രില്ലാകും അവതരിപ്പിക്കുക., ഇത് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾക്കിടയിൽ തിരശ്ചീന സ്ലാറ്റ് ശൈലിയിലാകും ഇടംപിടിക്കുക. പിൻവശത്ത് തികച്ചും വ്യത്യസ്തമായ രൂപകൽപ്പനയായിരിക്കും ഉണ്ടായിരിക്കുക.
MOST READ: ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്സ്വാഗൺ

പുതിയ ടെയിൽ ലാമ്പുകൾ ഒരു എൽഇഡി സിഗ്നേച്ചർആരോ ഡിസൈൻ പോലെ രൂപകൽപ്പന ചെയതിരിക്കുന്നു. രണ്ട് ടെയിൽ ലൈറ്റുകളുമായി ബന്ധിപ്പിക്കുന്ന ഒരു ലൈറ്റ് ബാർ ബയോണിന്റെ പിൻവശത്ത് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുതലമുറ i20 ഹാച്ച്ബാക്കിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വരാനിരിക്കുന്ന ഹ്യുണ്ടായി ബയോൺ നിർമിക്കുക. യൂറോപ്യൻ വിപണികളിൽ ഫോർഡ് ഇക്കോസ്പോർട്ടിനും ഫോക്സ്വാഗൺ ടി ക്രോസിനുമെതിരെയാകും ഈ ചെറിയ എസ്യുവി മാറ്റുരയ്ക്കുക.
MOST READ: ഹെക്ടർ പ്ലസ് ഏഴ് സീറ്ററിന് പുതിയ സെലക്ട് വേരിയന്റ് അവതരിപ്പിച്ച് എംജി

പ്ലാറ്റ്ഫോം പോലെ തന്നെ എഞ്ചിൻ ഓപ്ഷനുകളും i20 മോഡലുമായി പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.2 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളായിരിക്കും ബയോൺ വാഗ്ദാനം ചെയ്യുക.

നിലവിൽ യൂറോപ്യൻ വിപണിയിൽ ലഭ്യമായ എല്ലാ ഹ്യുണ്ടായി എസ്യുവികളിൽ നിന്നും ഏറ്റവും താങ്ങാനാവുന്ന മോഡലായിരിക്കും പുതിയ ബയോൺ എന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. പ്രാഥമികമായി യൂറോപ്പിനെ ലക്ഷ്യമാക്കി എത്തുന്നതിനാലാണ് തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നഗരമായ ബയോണിന്റെ പേര് വാഹനത്തിന് നൽകാൻ കമ്പനി തീരുമാനിച്ചത്.

ഇന്ത്യയ്ക്കായി ഈ എസ്യുവിയെ ഹ്യുണ്ടായി പരിഗണിക്കുമെന്ന് തോന്നുന്നില്ല. പുതിയ i20, വെന്യു എന്നിവപോലുള്ള മറ്റ് വിജയകരമായ ഓഫറുകൾ ബ്രാൻഡിന് ഇതിനകം ഉള്ളതിനാലാണ് ഈ തീരുമാനം.