സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

രാജ്യത്തെ കൊവിഡ് കണക്കും പെട്രോൾ വിലയും ഒരു പോലെയാണ്. രണ്ടിന്റെയും തുക എപ്പോഴും കൂടുകയും കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്തെ ട്രെൻഡ് എന്നുവേണം പറയാൻ.

സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

ഇന്ധനവില ഇടയ്ക്കിടെ ചാഞ്ചാടിക്കൊണ്ടിരിക്കുമ്പോൾ പ്രതിമാസ ഇന്ധനച്ചെലവനായി മാറ്റിവെക്കുന്ന ബജറ്റിന്റെ വ്യതിയാനവും നിത്യജീവിതന്നെ ഏറെ ബാധിച്ചേക്കാം. സെഞ്ചുറിയും കടന്ന് പെട്രോൾ വില കുതിക്കുമ്പോൾ ബദൽമാർഗങ്ങൾ തേടാതെ വയ്യെന്ന അവസ്ഥയുമായി.

സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന കാറുകളോടുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ ചായ്‌വ് കാലക്രമേണ മാറിയതിന്റെ ഒരു കാരണം ഇതാണ്. മാത്രമല്ല സി‌എൻ‌ജി കാറുകൾ മിതമായതും താങ്ങാനാവുന്നതും കുറഞ്ഞ അറ്റകുറ്റപ്പണികളുമുള്ളതാണ് എന്നതും ഏറെ ശ്രദ്ധേയമാണ്.

MOST READ: മാഗ്നൈറ്റിന് വീണ്ടും ചെലവേറും; 33,000 രൂപ വില വർധനയുമായി നിസാൻ

സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

എല്ലാ പെട്രോൾ വാഹനങ്ങളും എളുപ്പത്തിൽ സിഎൻജിയിലേക്ക് മാറ്റാവുന്നതാണ്. ഇതിന് അംഗീകൃത കൺവെർഷൻ കിറ്റും സിഎൻജി ടാങ്കും വാഹനത്തിൽ പിടിപ്പിക്കണം. എങ്കിലും ആറ് ലക്ഷം രൂപയിൽ താഴെ വാങ്ങാൻ കഴിയുന്ന മികച്ച അഞ്ച് ഇന്ധനക്ഷമതയുള്ള സി‌എൻ‌ജി കാറുകളെ നമുക്ക് ഒന്ന് പരിചയപ്പെടാം.

സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

മാരുതി സുസുക്കി വാഗൺആർ

ഇന്ന് രാജ്യത്ത് ലഭ്യമായ ഏറ്റവും വിജയകരമായ സി‌എൻ‌ജി പവർ കാറാണ് മാരുതി സുസുക്കി വാഗൺആർ. ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണിത് എന്നും പറയാം. ഇത് കിലോഗ്രാമിന് 33.54 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

MOST READ: കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോഴും ഇനി മാസ്ക് നിർബന്ധം; ഡൽഹി ഹൈക്കോടതി

സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

വാഗൺആർ എസ്-സി‌എൻ‌ജി LXi, LXi (O) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന ഹാച്ച്ബാക്ക് മോഡലിന് 5.72 ലക്ഷം രൂപ മുതൽ 5.78 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

മാരുതി സുസുക്കി ആൾട്ടോ

മാരുതി സുസുക്കി ആൾട്ടോ എൻട്രി ലെവൽ കാർ അതിന്റെ താങ്ങാനാവുന്ന വിലയിലും കുറഞ്ഞ മെയിന്റനെൻസ് ചെലവിലും പ്രശസ്തമാണ്. കുഞ്ഞൻ കാറിന്റെ സി‌എൻ‌ജി പതിപ്പിന് കിലോഗ്രാമിന് 31.59 കിലോമീറ്റർ മൈലേജ് നൽകാനാകുമെന്നാണ് മാരുതി അവകാശപ്പെടുന്നത്.

MOST READ: ഒന്നും രണ്ടുമല്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പനയും താണ്ടി ബലേനോയുടെ കുതിപ്പ്

സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

LXi, LXi (O) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് മാരുതി സുസുക്കി ആൾട്ടോ സിഎൻജി മോഡലിനെ കമ്പനി വിപണിയിൽ എത്തിക്കുന്നത്. 4.43 ലക്ഷം മുതൽ 4.48 ലക്ഷം രൂപ വരെയാണ് ഈ പ്രകൃതി സൗഹൃദ കാറിന്റെ വില.

സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

മാരുതി സുസുക്കി എസ്-പ്രെസോ

മാരുതി സുസുക്കി ഇന്ത്യ കഴിഞ്ഞ വർഷമാണ് എസ്- പ്രെസോയുടെ സിഎൻജി വകഭേദത്തെ രാജ്യത്ത് പുറത്തിറക്കുന്നത്. LXi, LXi (O), VXi, VXi (O) എന്നിങ്ങനെ നാല് വേരിയന്റുകളിൽ കാർ ലഭ്യമാണ്. 4.89 ലക്ഷം രൂപ മുതൽ 5.18 ലക്ഷം രൂപ വരെ വിലയുള്ള എസ്-പ്രെസോ സിഎൻജി കിലോഗ്രാമിന് 31.2 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യും.

സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

ഹ്യുണ്ടായി സാൻട്രോ

സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന കാറുകളാണ് തിരയുന്നതെങ്കിൽ ആകർഷകമായ ഓപ്ഷനാണ് ഹ്യുണ്ടായി സാൻട്രോ എന്നതിൽ തർക്കം ഒന്നുമില്ലാത്ത കാര്യമാണ്. 5.86 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ ആരംഭിക്കുന്ന ഹാച്ച്ബാക്കിന്റെ ടോപ്പ് എൻഡ് സിഎൻജി വേരിയന്റിന് 5.99 ലക്ഷം രൂപയും മുടക്കേണ്ടി വരും.

സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

ARAI സാക്ഷ്യപ്പെടുത്തിയ 30.48 കിലോമീറ്റർ മൈലേജ് നൽകാൻ ഹ്യുണ്ടായി സാൻട്രോ സിഎൻജി മോഡൽ പ്രാപ്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

മാരുതി സുസുക്കി സെലേറിയോ

മിഷൻ ഗ്രീൻ മില്യൺ എന്ന ബ്രാൻഡിന്റെ കാഴ്ചപ്പാടിന് അനുസൃതമായി സെലേറിയോ സിഎൻജിയുടെ ബിഎസ്-VI പതിപ്പ് കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. നിലവിൽ ഹാച്ച്ബാക്കിന്റെ സി‌എൻ‌ജി പതിപ്പ് VXi, VXi (O). എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു.

സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

സെലേറിയോയുടെ പ്രാരംഭ പതിപ്പിന് വില 5.72 ലക്ഷം രൂപയാണ്. രണ്ടാമത്തെ VXi (O) വേരിയന്റിന്റെ വില 5.78 ലക്ഷം രൂപയും. കാർ കിലോഗ്രാമിന് 30.47 കിലോമീറ്റർ (ARAI) മൈലേജ് നൽകുന്നു.

Most Read Articles

Malayalam
English summary
Most Fuel Efficient CNG Cars In India Under Rs 6 Lakh. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X