മൈലേജിൽ കേമന്മാരായ കോംപാക്ട് എസ്‌യുവി, ക്രോസ്ഓവർ മോഡലുകൾ

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ കാർ വ്യവസായം വൻ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും, പുതിയ കാർ ഉപഭോക്താക്കൾ പരിഗണിക്കുന്ന ചില വശങ്ങൾ മാറ്റമില്ലാതെ തുടരുന്നു. അത്തരമൊരു മാനദണ്ഡമാണ് ഇന്ധനക്ഷമത/ മൈലേജ്.

മൈലേജിൽ കേമന്മാരായ കോംപാക്ട് എസ്‌യുവി, ക്രോസ്ഓവർ മോഡലുകൾ

ഇതൊരു പുതിയ കാർ വാങ്ങുമ്പോൾ ഇന്ത്യക്കാർ പരിഗണിക്കുന്ന ഏറ്റവും വലിയ വശങ്ങളിലൊന്നാണ്. സുരക്ഷാ ഉപകരണങ്ങൾ, സവിശേഷതകൾ, പവർട്രെയിനുകൾ തുടങ്ങിയവ പോലൊ മൈലേജിനും പ്രാധാന്യം നൽകുന്നു.

മൈലേജിൽ കേമന്മാരായ കോംപാക്ട് എസ്‌യുവി, ക്രോസ്ഓവർ മോഡലുകൾ

കഴിഞ്ഞ ഒന്ന് രണ്ട് വർഷത്തിനുള്ളിൽ സബ് -ഫോർ മീറ്റർ എസ്‌യുവി, ക്രോസ്ഓവർ സെഗ്‌മെന്റിന് വളരെയധികം പ്രചാരം പ്രാപിച്ചു, ഈ സെഗ്മെന്റുകളിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള കാറുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ സമാഹരിച്ചിട്ടുണ്ട്:

മൈലേജിൽ കേമന്മാരായ കോംപാക്ട് എസ്‌യുവി, ക്രോസ്ഓവർ മോഡലുകൾ

1. കിയ സോനെറ്റ്

ഇന്ത്യൻ വിപണിയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സബ് -ഫോർ മീറ്റർ എസ്‌യുവിയാണ് കിയ സോനെറ്റ്. ഇതിന്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം ലിറ്ററിന് 24.1 കിലോമീറ്റർ മൈലേജ് നൽകുന്നു. 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനും 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും മോഡൽ വാഗ്ദാനം ചെയ്യുന്നു.

മൈലേജിൽ കേമന്മാരായ കോംപാക്ട് എസ്‌യുവി, ക്രോസ്ഓവർ മോഡലുകൾ

2. ഫോർഡ് ഫ്രീസ്റ്റൈൽ

ഫോർഡ് ഫ്രീസ്റ്റൈൽ സബ് -ഫോർ മീറ്റർ എസ്‌യുവി, ക്രോസ്ഓവർ വിഭാഗത്തിൽ നേരിട്ട് പങ്കാളിയല്ല, പക്ഷേ തീർച്ചയായും ഇവിടെ പരാമർശിക്കേണ്ടതാണ്. ഈ ക്രോസ്ഓവറിലെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 100 bhp പവറും 215 Nm torque ഉം പുറപ്പെടുവിക്കുന്നു. സ്റ്റാൻഡേർഡായി മാനുവൽ ഗിയർബോക്‌സിനൊപ്പം ഫോർഡ് ഫ്രീസ്റ്റൈൽ ലിറ്ററിന് 23.8 കിലോമീറ്റർ മൈലേജ് നൽകുന്നു.

മൈലേജിൽ കേമന്മാരായ കോംപാക്ട് എസ്‌യുവി, ക്രോസ്ഓവർ മോഡലുകൾ

3. ഹോണ്ട WR-V

90 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 100 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിവയാണ് ഹോണ്ട WR-V വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഓയിൽ ബർണർ ലിറ്ററിന് 23.7 കിലോമീറ്റർ മൈലേജ് നൽകുന്നു, ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ലഭ്യമാണ്.

മൈലേജിൽ കേമന്മാരായ കോംപാക്ട് എസ്‌യുവി, ക്രോസ്ഓവർ മോഡലുകൾ

4. ഹ്യുണ്ടായി വെന്യു

കസിൻ സോനെറ്റിന്റെ അതേ പവർട്രെയിൻ ഓപ്ഷനുകളുമായാണ് ഹ്യുണ്ടായി വെന്യു എത്തുന്നത്. ഹ്യുണ്ടായി എസ്‌യുവിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ മാനുവൽ ട്രാൻസ്മിഷനൊപ്പം ലിറ്ററിന് ശരാശരി 23.28 കിലോമീറ്റർ മൈലേജ് നൽകുന്നു.

മൈലേജിൽ കേമന്മാരായ കോംപാക്ട് എസ്‌യുവി, ക്രോസ്ഓവർ മോഡലുകൾ

5. ടാറ്റ നെക്സോൺ

ടാറ്റ നെക്സോൺ 1.2 ലിറ്റർ റിവോട്രോൺ ത്രീ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനിൽ ലഭ്യമാണ്, എന്നാൽ 1.5 ലിറ്റർ റിവോട്ടോർക്ക് ഡീസൽ മോട്ടോറാണ് ഇവിടെ എടുത്തുപറയേണ്ടതാണ്. ഓയിൽ ബർണർ 110 bhp കരുത്തും 260 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഓപ്ഷണൽ ആറ് സ്പീഡ് AMT യൂണിറ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളും ഉപയോഗിച്ച് ലിറ്ററിന് 22.44 കിലോമീറ്റർ ഇന്ധനക്ഷമത വാഹനം നൽകുന്നു.

Most Read Articles

Malayalam
English summary
Most Fuel Efficient Compacts SUVs And Crossovers In Indian Market. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X