ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

ഇന്ത്യയിലെ ജനപ്രീതിയുടെ എസ്‌യുവികൾ വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിലും എംപിവി മോഡലുകൾക്ക് ഇന്നും വിപണിയിൽ ഒരു പ്രത്യേക സ്ഥാനം തന്നെയാണുള്ളത്. മാരുതി സുസുക്കി, റെനോ, ടൊയോട്ട, മഹീന്ദ്ര തുടങ്ങി നിരവധി വാഹന നിർമാതാക്കൾ എം‌പി‌വി വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം ഊട്ടിയുറപ്പിച്ചവരാണ്.

ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

അഞ്ച് ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ പരിധിയിൽ വരെ ലഭ്യമാകുന്ന വ്യത്യസ്‌ത മോഡലുകൾ എംപിവി നിരയിൽ നിങ്ങൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. ഇന്ധനവില ഉയർന്ന രീതിയിൽ തന്നെ നിലനിൽക്കുമ്പോൾ ആന്തരിക ജ്വലന എഞ്ചിൻ നൽകുന്ന ഏതൊരു വാഹനത്തിന്റെയും ഉടമസ്ഥാവകാശ ചെലവ് നിലനിർത്തുന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

പ്രത്യേകിച്ചും വാഹനം വലുതാകുമ്പോൾ ഇന്ധനത്തിനുള്ള ആവശ്യവും കൂടുതലാണ്. അത്തരമൊരു സാഹചര്യത്തിൽ, വാഹനങ്ങൾ വാങ്ങുന്ന ആളുകൾക്ക് ഇന്ധനക്ഷമത വീണ്ടും ഒരു പ്രധാന ഘടകമായി മാറുന്നു. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ഇന്ധനക്ഷമതയുള്ള എംപിവികളെ നമുക്ക് ഒന്ന് പരിചയപ്പെടാം.

MOST READ: പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ

ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

ഡാറ്റ്സൻ ഗോ പ്ലസ്

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നല്ല ഡാറ്റ്സൻ ഗോ പ്ലസ് എന്ന് ഏവർക്കുമറിയാം. പക്ഷേ പ്രായോഗികവും താങ്ങാനാവുന്നതുമായ എം‌പി‌വിയാണിത് എന്നകാര്യത്തിൽ സംശയമൊന്നും വേണ്ട. 19.02 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മോഡൽ വാഗ്‌ദാനം ചെയ്യുന്നത്.

ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

5 + 2 ഫ്ലെക്സി-സീറ്റിംഗ് ക്രമീകരണം ലഭിക്കുന്ന ഗോ പ്ലസിന് 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷൻ സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നു. എന്നാൽ അതോടൊപ്പം ഒരു സിവിടിയുടെ ഓപ്ഷനും തെരഞ്ഞെടുക്കാം.

MOST READ: പരിഷ്കരണങ്ങളോടെ 2022 എക്സ്-ട്രെയിൽ എസ്‌യുവി വെളിപ്പെടുത്തി നിസാൻ

ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

മാരുതി സുസുക്കി എർട്ടിഗ

ഇന്ധനക്ഷമതയുടെ കാര്യത്തിൽ എംപിവി സെഗ്മെന്റിൽ രണ്ടാമതായി ഏറ്റവും ജനപ്രിയ മോഡലായ മാരുതി സുസുക്കി എർട്ടിഗ തന്നെയാണ് സ്ഥാനംപിടിക്കുന്നത്. ഇന്ത്യയിലെ എം‌പി‌വി വിഭാഗത്തിലെ വിപണി വിഹിതത്തിൽ സിംഹഭാവും ഈ മിടുക്കന്റെ കൈയ്യിലാണ്.

ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

പെട്രോൾ, പെട്രോൾ-സി‌എൻ‌ജി ഓപ്ഷനുകളിൽ എർട്ടിഗ തെരഞ്ഞെടുക്കാം എന്നതും മികച്ചൊരു ഓപ്ഷനാണ്. പെട്രോൾ മാനുവൽ വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത 19.01 കിലോമീറ്ററുമ പെട്രോൾ ഓട്ടോമാറ്റിക്കിൽ 17.99 കിലോമീറ്റർ മൈലേജുമാണ് മാരുതി അവകാശപ്പെടുന്നത്.

MOST READ: ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

മാരുതി സുസുക്കി XL6

എർട്ടിഗയുടെ പ്രീമിയം വകഭേദമാണ് XL6 എന്ന ആറ് സീറ്റർ മോഡൽ. പെട്രോൾ മാനുവൽ, പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകളിൽ ലഭ്യമായ എംപിവിയുടെ മാനുവൽ പതിപ്പിന് 19.01 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് വേരിയന്റിന് 17.99 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

റെനോ ട്രൈബർ

ക്വിഡിന് ശേഷം റെനോ ഇന്ത്യയുടെ ഏറ്റവും വിജയകരമായ മറ്റൊരു മോഡലാണ് ട്രൈബർ. കോംപാക്‌ട് എംപിവി നിരയിലെ ഏറ്റവും മികച്ച വാഹനമെന്ന പേരാണ് ഈ ഏഴ് സീറ്റർ പതിപ്പിനെ വ്യത്യസ്‌തമാക്കുന്നത്.

ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

മാനുവൽ, എഎംടി ഓപ്ഷനുകൾക്കൊപ്പം 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് എംപിവി വാഗ്ദാനം ചെയ്യുന്നു. കമ്പനി അവകാശപ്പെടുന്നതുപോലെ റെനോ ട്രൈബർ മാനുവൽ 19 കിലോമീറ്റർ മൈലേജാണ് നൽകുന്നത്.

ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

മഹീന്ദ്ര മറാസോ

സ്രാവിന്റെ രൂപഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത മഹീന്ദ്ര മറാസോ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് വിപണയിൽ മിന്നിത്തിളങ്ങുന്നത്. മാനുവൽ ഗിയർബോക്സോടു കൂടിയ ആറ് സീറ്റർ എംപിവി 17.31 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

മറ്റുള്ളവ

മാരുതി സുസുക്കി ഇക്കോ, ടൊയോട്ട ഇന്നോവ, കിയ കാർണിവൽ, ടൊയോട്ട വെൽഫയർ എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമായ മറ്റ് എംപിവികൾ. മാരുതി ഈക്കോയും ടൊയോട്ട ഇന്നോവയും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കിടയിൽ വളരെ ജനപ്രിയമാണ്. മറ്റ് രണ്ട് മോഡലുകളായ കിയ കാർണിവൽ, ടൊയോട്ട വെൽഫയർ എന്നിവ ആഢംബര എംപിവികളായി പേരെടുത്തവരാണ്.

Most Read Articles

Malayalam
English summary
Most Fuel Efficient MPV Models In India Datsun Go Plus To Mahindra Marazzo. Read in Malayalam
Story first published: Thursday, April 22, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X