ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

ഇന്ത്യയിലെ സെഡാൻ ശ്രേണിയിലെ താരരാജാവാണ് ഹോണ്ട സിറ്റി എന്ന ജാപ്പനീസ് സുന്ദരൻ. പതിറ്റാണ്ടുകളുടെ പാരമ്പര്യവും വിശ്വാസിനീയതയുടേയും പര്യായമായി മാറിയ ഈ പ്രീമിയം സി-സെഗ്മെന്റ് കാർ വാഹന പ്രേമികളുടെ എസ്‌യുവി പ്രണയത്തിനിടയിലും വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

ഹോണ്ടയ്ക്ക് ഇന്ത്യയിൽ ഒരു ഐഡന്റിറ്റി നൽകിയ മോഡലാണ് സിറ്റി എന്നുവേണമെങ്കിലും പറയാം. ഉയർന്നു നിൽക്കുന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് പലരും ചേക്കേറുമ്പോൾ ഹൈബ്രിഡ് വാഹനങ്ങളുടെ കുറവ് ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ എത്തുന്നത്.

ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

ഏറെ കാലമായി കേൾക്കുന്ന ഹോണ്ട സിറ്റി ഹൈബ്രിഡ് ഇന്ത്യയിലേക്ക് എത്തുകയാണ്. 2022 ഫെബ്രുവരിയിൽ സിറ്റി ഹൈബ്രിഡ് ഇന്ത്യൻ നിരത്തുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ജാപ്പനീസ് വാഹന നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ ഹൈബ്രിഡ് വാഹനമായിരിക്കും ഇത്. ഹൈബ്രിഡ് പവർട്രെയിനിനൊപ്പം സെഡാന്റെ സ്റ്റാൻഡേർഡ്, സ്പോർട്ടിയർ RS പതിപ്പുകൾ കമ്പനി അവതരിപ്പിക്കാനും സാധ്യതയുണ്ട്.

ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

മോഡലിന് 1.5 ലിറ്റർ അറ്റ്കിസൺ-സൈക്കിൾ പെട്രോൾ എഞ്ചിനായിരിക്കും തുടിപ്പേകുക. ഇതിന് പിന്തുണയേകാൻ ഒരു ഇലക്‌ട്രിക് മോട്ടോറിന്റെ സാന്നിധ്യവുമുണ്ടാകും. അതായത് വാഹനത്തിന് പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഓപ്ഷനായിരിക്കും കമ്പനി സമ്മാനിക്കുകയെന്ന് ചുരുക്കം. ഹൈബ്രിഡ് പതിപ്പിൽ 98 bhp കരുത്തായിരിക്കും ഹോണ്ട സിറ്റി വാഗ്‌ദാനം ചെയ്യുക. സംയോജിത സ്റ്റാർട്ട് ജനറേഷന്റെ (ISG) സഹായത്തോടെയാണ് എഞ്ചിൻ പ്രവർത്തിക്കുക.

ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

രണ്ടാമത്തെ ഇലക്ട്രിക് മോട്ടോർ കൂടി ചേരുന്നതോടെ കരുത്ത് 109 bhp ആയി ഉയരും. ഇതിന്റെ സംയുക്ത ടോർഖ് ഔട്ട്പുട്ട് 253 Nm ആയിരിക്കും. ആഗോള വിപണിയിൽ പുതുതലമുറ സിറ്റി പ്രീമിയം ഹാച്ച്ബാക്കിനൊപ്പവും ഹോണ്ട ഈ സജ്ജീകരണം വാഗ്ദാനം ചെയ്തു വരുന്നുണ്ട്. പുതിയ Honda City ഹൈബ്രിഡ് സെഡാൻ ഇതിനകം തായ്‌ലൻഡ് ഉൾപ്പെടെ തെരഞ്ഞെടുത്ത ദക്ഷിണേഷ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

സിറ്റി ഹൈബ്രിഡ് സെഡാന് ശുദ്ധമായ ഇവി മോഡിലും പെട്രോൾ എഞ്ചിനിലും ഇവ രണ്ടും കൂടിച്ചേർന്ന ഡ്രൈവ് സംവിധാനത്തിലും പ്രവർത്തിക്കാൻ കഴിയും. ഇലക്ട്രിക് ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിൻ ഡ്രൈവ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളിലും ഇലക്‌ട്രിക് ഹൈബ്രിഡ് സെഡാനിലേക്ക് കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് ഇത് അർഥമാക്കുന്നത്.

ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

റിപ്പോർട്ടുകൾ ശരിയാകുമെങ്കിൽ ഹോണ്ട സിറ്റി ഹൈബ്രിഡ് 27 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യും. ഇത് ഇന്ത്യൻ വിപണിയിലെ ഏറ്റവും മൈലേജുള്ള കാറാക്കി മാറ്റാനും സഹായിക്കും. നിലവിലെ അവസ്ഥയിൽ ഇത് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

സിറ്റി ഹൈബ്രിഡിന്റെ തായ്‌ലൻഡ്, മലേഷ്യൻ പതിപ്പുകൾ യഥാക്രമം 27.8 കിലോമീറ്റർ, 27.7 കിലോമീറ്റർ എന്നിങ്ങനെയാണ് വാഗ്‌ദാനം ചെയ്യുന്ന മൈലേജ്. യഥാർഥ റോഡ് സാഹചര്യങ്ങളിൽ ഇത് ലിറ്ററിന് ഏകദേശം 20 കിലോമീറ്ററായി മാറിയേക്കാം. എങ്കിലും 100 രൂപയ്ക്ക് മുകളിൽ ഉള്ള ഇന്ധന വിലയ്ക്ക് ഇതൊരു പരിഹാരമാകും.

ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 110 കിലോ ഭാരമുള്ള ഹൈബ്രിഡ് സിറ്റി 0.5 സെക്കൻഡ് വേഗതയുള്ളതാണെന്ന് പറയപ്പെടുന്നു. സാധാരണ സിറ്റിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈബ്രിഡ് പതിപ്പ് ഏകദേശം 100 ലിറ്റർ കുറവ് ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു. ഇതിന് 410 ലിറ്റർ കാർഗോ വോളിയം ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കുകളും പിൻ ഡിസ്‌ക് ബ്രേക്കുകളുമായാണ് സിറ്റി ഹൈബ്രിഡ് എത്തുന്നത്. അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, റഡാർ അധിഷ്‌ഠിത സുരക്ഷാ സംവിധാനങ്ങൾ എന്നിവ പോലുള്ള നൂതന സുരക്ഷാ സജ്ജീകരണങ്ങളും ആഗോള നിരയിലെ ഹോണ്ട സിറ്റി RS വേരിയന്റിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

കാറിന്റെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ സ്റ്റിയറിംഗ് വീൽ പാഡിൽസ്, 7 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ-ബീം തുടങ്ങിയ സജീവ സുരക്ഷാ സവിശേഷതകളുള്ള ഹോണ്ട സെൻസിംഗ് സ്യൂട്ടും സെഡാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

ഇന്ത്യൻ ഹോണ്ട സിറ്റി ഹൈബ്രിഡ് ഈ മേൽപ്പറഞ്ഞ സവിശേഷതകളുമായി വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ഇന്ത്യൻ ഹൈബ്രിഡ് സിറ്റിയുടെ മിക്ക ഘടകങ്ങളും ഇറക്കുമതി ചെയ്യുകയും തുടർന്ന് കമ്പനിയുടെ പ്രാദേശിക ഉത്പാദന കേന്ദ്രത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്യും.

ഹ്രൈബ്രിഡ് എഞ്ചിനുമായി Honda City ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

ഇവിടെ ഇതിന് 15 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് സൂചന. പുതിയ മോഡലിനെ സിറ്റി RS ഹൈബ്രിഡ് എന്ന് വിളിക്കാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Much awaited city hybrid sedan to launch in india by 2022 february details
Story first published: Monday, November 8, 2021, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X