ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

ഇന്ത്യക്കാരെ ഏറെ നാളായി കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മോഡലാണ് സുസുക്കി ജിംനി. നമ്മുടെ രാജ്യത്ത് തന്നെയാണ് നിർമിക്കുന്നതെങ്കിലും ഇതുവരെ ആഭ്യന്തര നിരത്തുകളിലേക്ക് ഈ ചെറു എസ്‌യുവി എത്തിയിട്ടില്ല എന്നതാണ് കൗതുകകരം.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

എങ്കിലും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ ഏറെ നാളായുണ്ട്. അങ്ങനെ എസ്‌യുവി പ്രേമികളെല്ലാം കുറെ കാലമായി കാത്തിരിക്കുകയാണ് ജിംനിയുടെ അരങ്ങേറ്റത്തിന്. പോയ വർഷം നടന്ന ഓട്ടോ എക്സ്പോയിൽ പ്രേക്ഷക പ്രതികരണമറിയാനായി കോംപാക്‌ട് എസ്‌യുവി മോഡലിനെ മാരുതി സുസുക്കി പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

അങ്ങനെ അവിടുന്നും ഗംഭീര പ്രതികരണം ലഭിച്ചതോടെയാണ് ജിപ്‌സിയുടെ പകരക്കാരനായ ജിംനിയെ എന്തുകൊണ്ട് ഇന്ത്യയിൽ അവതരിപ്പിച്ചു കൂടായെന്ന് കമ്പനി ചിന്തിച്ചു തുടങ്ങിയതും. ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ആഭ്യന്തര വിപണിയിൽ ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡർ അവതരിപ്പിക്കുന്ന കാര്യം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പരിഗണിച്ചുവരികയാണ്.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

ജിംനിയുടെ ഒരു മാർക്കറ്റ് പ്ലാൻ ഇന്ത്യയ്ക്കായി തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് 2021 ജൂലൈയിൽ മാരുതി സുസുക്കി ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

ഇപ്പോൾ അടുത്തിടെ നടന്ന ഡീലർ കോൺഫറൻസിൽ കമ്പനി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ലോഞ്ച് പ്ലാൻ ചെയ്‌തിരിക്കുന്നതായാണ് ഡീലർമാരെ അറിയിച്ചിരിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച 3 ഡോർ പതിപ്പിന് പകരം കോംപാക്‌ട് എസ്‌യുവിയുടെ വിപുലീകൃത പതിപ്പായ 5 ഡോർ അവതാരത്തിലാകും എത്തുക.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

കാര്യങ്ങൾ ഇതുവരെ എത്തിയെങ്കിലും ജിംനിയുടെ ലോഞ്ച് തീയതിയും മറ്റ് വിശദാംശങ്ങളും ഒന്നും തന്നെ മാരുതി സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരാനിരിക്കുന്ന 5 ഡോർ പതിപ്പ് ഇന്ത്യയിലെ മുടിചൂടാമന്നനായ ഥാർ, ഗൂർഖ എസ്‌യുവികൾക്കെതിരെയാകും മാറ്റുരയ്ക്കുക.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

മാരുതി സുസുക്കി ജിംനി ഇന്ത്യയിൽ എത്തുമ്പോൾ അഞ്ച് ഡോർ മോഡലായി വാഗ്ദാനം ചെയ്യുമെന്നും ബലേനോ, സിയാസ്, XL6, എസ്-ക്രോസ്, ഇഗ്നിസ് എന്നിവ വിൽക്കുന്ന കമ്പനിയുടെ നെക്‌സ പ്രീമിയം ഡീലർഷിപ്പുകൾ വഴി മാത്രമായി ഇത് വിൽപ്പന നടത്തുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

അളവുകളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ പതിപ്പ് മാരുതി സുസുക്കി ജിംനിക്ക് മൊത്തത്തിൽ 3,850 മില്ലീമീറ്റർ നീളവും 1,645 മില്ലീമീറ്റർ വീതിയും 1,730 മില്ലീമീറ്റർ ഉയരവും 2,550 മില്ലീമീറ്റർ വീൽബേസ് നീളവും ഉണ്ടായിരിക്കും. നാല് മീറ്റർ നീളത്തിൽ തന്നെ നിലനിൽക്കിമ്പോൾ അഞ്ച് ഡോർ പതിപ്പിന് ഇപ്പോഴും 300 മില്ലീമീറ്റർ നീളമുണ്ട്.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

അന്താരാഷ്ട്ര വിപണികളിലുള്ള ത്രീ-ഡോർ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ നീളമുള്ള വീൽബേസും ഇതിനുണ്ടാവും. വിറ്റാര ബ്രെസയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് നീളമുള്ള വീൽബേസ് ഉണ്ടായിരിക്കുമെന്നതാണ് മെച്ചം. ഇതിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 210 മില്ലീമീറ്റർ ആയിരിക്കും. കൂടാതെ ജിംനിക്ക് 1190 കിലോഗ്രാം ഭാരവും ഉണ്ടാകും.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

മികച്ച സ്വീകാര്യതയുള്ള രണ്ടാം തലമുറ മഹീന്ദ്ര ഥാറിനും അടുത്തിടെ പുറത്തിറക്കിയ പുതിയ തലമുറ ഫോഴ്‌സ് ഗൂർഖയ്ക്കും എതിരായി ജിംനി എങ്ങനെ പ്രവർത്തിക്കുമെന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് ജിപ്‌സി പിന്‍വാങ്ങിയപ്പോൾ മാരുതി നല്‍കിയ വാക്കാണ് ജിപ്‌സിയെക്കാള്‍ കരുത്തനായി ജിംനിയെ എത്തിക്കുമെന്നത്.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

എഞ്ചിനെ കുറിച്ച് പറയുമ്പോൾ 12V SHVS മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കുന്ന 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനിലാണ് പുതിയ മാരുതി ജിംനി 5 ഡോർ ലഭ്യമാക്കുന്നത്. അതായത് നിലവിലെ വിറ്റാര ബ്രെസ, എർട്ടിഗ, എസ്-ക്രോസ്, സിയാസ് എന്നിവയ്ക്ക് തുടിപ്പേകുന്ന അതേ എഞ്ചിൻ ഓപ്ഷനാണ് വരാനിരിക്കുന്ന എസ്‌യുവിക്കും തുടിപ്പേകുകയെന്ന് സാരം.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

ഈ പെട്രോൾ യൂണിറ്റ് പരമാവധി 102 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ജിംനി കോംപാക്‌ട് എസ്‌യുവി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ ബോക്‌സി രൂപത്തിലാണ് ജിംനി ഒരുങ്ങിയിട്ടുള്ളത്.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽലാമ്പുകൾ, പവർഡ് ഒആർവിഎം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഇന്ത്യയിലെത്തുന്ന ജിംനിയിൽ നിറഞ്ഞുനിൽക്കുക.

ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പ്! ജിംനിയുടെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കവുമായി മാരുതി

മാരുതി സുസുക്കി ജിംനി അതിന്റെ 3 ഡോർ വേരിയന്റിനെ പിന്നീടുള്ള ഭാവിയിൽ അവതരിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. നല്ല ഓഫ്-റോഡ് സവിശേഷതകളുള്ള കോം‌പാക്‌ട് എസ്‌യുവികളുടെ നിലവിലെ മോഡലുകൾക്കിടയിൽ മാരുതിയുടെ ഈ എസ്‌യുവിക്ക് സവിശേഷമായൊരു സ്ഥാനം ലഭിക്കും.

Most Read Articles

Malayalam
English summary
Much awaited maruti suzuki jimny 5 door suv india launch confirmed
Story first published: Friday, December 3, 2021, 9:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X