Just In
- 5 min ago സ്കൂട്ടറിനേക്കാൾ ലാഭമാണല്ലോ, 70 കി.മീ. വരെ റേഞ്ചുള്ള ഇലക്ട്രിക് സൈക്കിളുമായി ഹീറോ
- 59 min ago വിദേശ മലയാളികളുടെ ശ്രദ്ധയ്ക്ക്, സർപ്രൈസ് വെളളപ്പൊക്കത്തിൽ നിന്ന് വാഹനം എങ്ങനെ സംരക്ഷിക്കാം
- 1 hr ago 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- 2 hrs ago ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
Don't Miss
- Sports IPL 2024: ഇന്ത്യക്ക് വേണ്ട, പക്ഷെ സഞ്ജുവിന്റെ തുറുപ്പു ചീട്ട്! തന്റെ തന്ത്രം വെളിപ്പെടുത്തി സന്ദീപ്
- Lifestyle ചാണക്യനീതി: അഗ്നിയേക്കാള്‍ നിങ്ങളെ പൊള്ളിക്കും ഈ മൂന്ന് കാര്യങ്ങള്‍, ചങ്ക് തകരും
- Movies ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
- News പൊന്നാനിയില്‍ കളിവിട്ട് കാര്യത്തിലേക്ക്; അടിയൊഴുക്കുകള്‍ക്ക് ശ്രമം, പറഞ്ഞതില്‍ മാറ്റമില്ലെന്ന് ജിഫ്രി തങ്ങള്‍
- Finance മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
A-ക്ലാസ് ലിമോസിൻ വീണ്ടും വിപണിയിലേക്ക്; മൈലേജ് കണക്കുകൾ അറിയാം
ഇന്ത്യയിലെ കോംപാക്ട് ആഢംബര സെഡാന് സെഗ്മെന്റിലേക്ക് A-ക്ലാസ് ലിമോസിനെ വീണ്ടും അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് മെര്‍സിഡീസ് ബെന്‍സ്. 2021 മാര്‍ച്ച് 25-ന് വാഹനം വിപണിയിലെത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ ബുക്കിംഗ് ആരംഭിച്ച ജർമൻ കാറിന്റെ ഉത്പാദനം 2021 മാർച്ചിൽ ആരംഭിക്കുമെന്നാണ് മെര്‍സിഡീസ് ബെന്‍സ് അറിയിച്ചിരിക്കുന്നത്. A 200, A 200d, മെയ്ഡ് ഇന്‍ ഇന്ത്യ A35 AMG എന്നീ മൂന്ന് വേരിയന്റുകളിലാകും വാഹനം വിപണിയിൽ എത്തുക.
രാജ്യത്ത് പ്രാദേശികമായി ഒത്തുചേരുന്ന രണ്ടാമത്തെ മെര്‍സിഡീസ് AMG മോഡലായിരിക്കും A-ക്ലാസ് സെഡാന്. 2021 A-ക്ലാസ് ലിമോസിൻ 1.4 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.
MOST READ: 2022-ഓടെ ഇന്ത്യയ്ക്കായി ഒരുങ്ങുന്നത് നാല് എസ്യുവികളെന്ന് ജീപ്പ്
രാജ്യത്ത് പ്രാദേശികമായി ഒത്തുചേരുന്ന രണ്ടാമത്തെ മെര്‍സിഡീസ് AMG മോഡലായിരിക്കും A-ക്ലാസ് സെഡാന്. 2021 A-ക്ലാസ് ലിമോസിൻ 1.4 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.
8.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന മെര്‍സിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ പെട്രോൾ വേരിയന്റ് ARAI റേറ്റുചെയ്ത 17.50 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്.
മറുവശത്ത് സെഡാന്റെ ഡീസൽ വേരിയന്റ് 8.2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം ARAI റേറ്റുചെയ്ത ഇന്ധന മൈലേജ് 21.35 കിലോമീറ്ററാണ്.
CLA-ക്ലാസിന്റെ പിൻഗാമിയായ A-ക്ലാസ് ലിമോസിൻ വർഷാവസാനത്തോടെ 15 പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള ബ്രാൻഡിന്റെ പദ്ധതിയുടെ ഭാഗമാണ്. പുതിയ തലമുറ A-ക്ലാസ് ഹാച്ച്ബാക്കില്‍ നിന്ന് അതിന്റെ ഡിസൈന്‍ സൂചനകള്‍ കടമെടുത്താണ് പുതിയ ലിമോസിൻ തയാറാക്കിയിരിക്കുന്നത്.
എന്നാൽ ഹാച്ചിൽ നിന്നും വ്യത്യസ്തമായി ക്ലാസിക് ത്രീ-ബോക്സ് ഡിസൈനാണ് ലിമോസിൻ സെഡാന് കമ്പനി സമ്മാനിച്ചിരിക്കുന്നത്. അകത്തളവും ഒട്ടനവധി സാങ്കേതിക സവിശേഷതകളാൽ സമ്പന്നമായിരിക്കും. കൂടാതെ MBUX സിസ്റ്റം ഉപയോഗിച്ച് ഇരട്ട സ്ക്രീനുകളായിക്കും മെർസിഡീസ് അവതരിപ്പിക്കുക.
രാജ്യത്ത് വില്‍പ്പനയ്ക്കെത്തുന്ന ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാനാവുന്ന ആഢംബര സെഡാന് ഏകദേശം 40 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക.