ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

ഇന്ത്യൻ വിപണിയിലെ സാന്നിധ്യമല്ലെങ്കിലും നമുക്കിടയിലും ഏറെ ആരാധകരുള്ള മോഡലാണ് ഹോട്ട് ഹാച്ചായ സ്വിഫ്റ്റ് സ്പോർട്ട്. എന്നാൽ ഏറെ കാലമായി രാജ്യത്തേക്ക് ഈ തട്ടുപൊളിപ്പൻ കാർ എത്തുമെന്ന ചർച്ചകൾ നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല.

ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

എങ്കിലും ഇതിനെപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് ഇന്നും ഒരു പഞ്ഞവുമില്ല എന്നതും വസ്‌തുതയാണ്. ഇപ്പോൾ മലേഷ്യൻ വിപണിക്കായി മൂന്നാംതലമുറ സ്വിഫ്റ്റ് സ്പോർട്ടിനെ സുസുക്കി പുറത്തിറക്കിയിരിക്കുകയാണ്. ഈ 2021 മോഡലിന് അവിടെ 139,900 റിംഗിറ്റാണ് വില. അതായത് ഏകദേശം 25.29 ലക്ഷം രൂപ.

ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

1.4 ലിറ്റർ നാല് സിലിണ്ടർ ബൂസ്റ്റർജെറ്റ് എഞ്ചിനാണ് സുസുക്കി സ്വിഫ്റ്റ് സ്പോർട്ടിന്റെ ഹൃദയം. 5,500 rpm-ൽ പരമാവധി 140 bhp കരുത്തും വൈദ്യുതിയും 2,500 മുതൽ 3,500 rpm വരെ 230 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ ആരെയും ഒന്ന് മോഹിപ്പിക്കുമെന്ന് സാരം.

MOST READ: യാരിസിനെ പിന്‍വലിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ ടൊയോട്ട

ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള സുസുക്കി സ്വിഫ്റ്റ് ഒരു ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമാണ്. ഹാച്ചിനൊപ്പം ഒരു മാനുവൽ ഗിയർബോക്സ് ലഭ്യമല്ല. പക്ഷേ ഇതിന് പാഡിൽ ഷിഫ്റ്ററുകൾ സുസുക്കി ഒരുക്കിയിട്ടുണ്ട്.

ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

വെറും എട്ട് സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയും. കൂടാതെ 205 കിലോമീറ്ററാണ് 2021 സുസുക്കി സ്വിഫ്റ്റ് സ്പോട്ടിന്റെ പരമാവധി വേഗത. കോർണറിംഗ് സമയത്ത് രൂപഭേദം കുറയ്ക്കുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്ത ട്രെയിലിംഗ് ആർമും സുസുക്കി ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: പഴയ വാഹനം സ്ക്രാപ്പ് ചെയ്യാം, പകരം പുത്തൻ കാർ, റിലൈവ് പ്രോഗ്രാമിന് തുടക്കമിട്ട് റെനോ

ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

ഫ്രണ്ട് സസ്പെൻഷൻ സജ്ജീകരണത്തിൽ കോയിൽ സ്പ്രിംഗുകളുള്ള മാക്ഫെർസൺ സ്ട്രറ്റ് അടങ്ങിയിരിക്കുന്നു. പിൻവശത്ത് ഒരു ടോർഷൻ ബീം സിസ്റ്റമാണ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്.

ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളിലാണ് സ്വിഫ്റ്റ് സ്പോർട്ട് പ്രവർത്തിക്കുന്നത്. 195/50 സീരീസ് യോകോഹാമ അഡ്വാൻ A13C റബറാണ് ടയറുകൾ.പെർഫോമൻസിൽ മാത്രമല്ല കാഴ്ച്ചയിലും തികച്ചും സ്പോർട്ടിയാണ് ഇവൻ.

MOST READ: പ്രീ-പെയ്ഡ് സേവന പാക്കേജുകള്‍ ആരംഭിച്ച് ടൊയോട്ട; കൈനിറയെ ആനുകൂല്യങ്ങളും

ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

അതിൽ ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, ഹാലോജൻ ഫോഗ് ലാമ്പുകൾ, ഫ്രണ്ട് ഗ്രില്ലിലെ ഫോക്സ് കാർബൺ-ഫൈബർ ട്രിംസ്, ലോവർ ലിപ്, സൈഡ് സ്കോർട്ടുകൾ, റിയർ ബമ്പർ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ഇലക്ട്രിക്കലി മടക്കാവുന്ന വിംഗ് മിററുകൾ എന്നിവ കാറിൽ ഇടംപിടിച്ചിട്ടുണ്ട്.

ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

കൂടാതെ പുഷ്-സ്റ്റാർട്ട് ബട്ടൺ, കീലെസ് എൻ‌ട്രി, ബ്ലാക്ക്-ഔട്ട് എ, ബി, സി-പില്ലറുകൾ, എൽഇഡി കോമ്പിനേഷൻ ടെയിൽ ‌ലൈറ്റുകൾ, ഇരട്ട വൃത്താകൃതിയിലുള്ള എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ എന്നിവയും പുതിയ 2021 മോഡൽ സുസുക്കി സ്വിഫ്റ്റ് സ്പോർട്ടിന്റെ പ്രത്യേകതകളാണ്.

ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

ക്യാബിനകത്ത് ലെതർ പൊതിഞ്ഞ ഫ്ലാറ്റ്-ബോട്ടം മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഡിജിറ്റൽ എംഐഡി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിവേഴ്‌സ് ക്യാമറ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

തീർന്നില്ല, അതോടൊപ്പം മുന്നിൽ ഇരട്ട കപ്പ് ഹോൾഡറുകൾ,, ചുവന്ന സ്റ്റിച്ചിംഗും സ്‌പോർട്ട് ലെറ്ററിംഗും ഉള്ള ഫാബ്രിക് സെമി ബക്കറ്റ് സീറ്റുകൾ, ഡാഷിൽ റെഡ്/ബ്ലാക്ക് ട്രിമ്മുകൾ, സെന്റർ ടണൽ, ഡോർ ഇൻസേർട്ടുകൾ, സ്വിഫ്റ്റ് സ്‌പോർട്ട് കാർപ്പെറ്റുകൾ, മെറ്റൽ ഫുട്ട് പെഡലുകൾ എന്നിവയും അകത്തളത്തെ പ്രീമിയമാക്കാനുള്ള സാന്നിധ്യങ്ങളാണ്.

ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി, ഹിൽ ഹോൾഡ് അസിസ്റ്റ്, ഡ്യുവൽ ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവ കാറിന് ലഭിക്കും. ചാമ്പ്യൻ യെല്ലോ, സ്പീഡി ബ്ലൂ മെറ്റാലിക്, പേൾ പ്യുവർ വൈറ്റ്, ബേണിംഗ് റെഡ് മെറ്റാലിക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് സ്വിഫ്റ്റ് സ്പോർട്ട് വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
New 2021 Suzuki Swift Sport Launched In Malaysia. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X