പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ

2021 ജനുവരിയിൽ 45.90 ലക്ഷം രൂപയുടെ ആമുഖ വിലയിൽ അവതരിപ്പിച്ച വോൾവോ S60 ആഢംബര സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കും. മൂന്നാംതലമുറയിലേക്ക് കടന്ന വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ

ഇന്ത്യയില്‍ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് എന്നിവയുമായാണ് 2021 വോൾവോ S60 മാറ്റുരയ്ക്കുന്നത്. എന്നാൽ എതിരാളികളിൽ നിന്നും വ്യത്യസ്‌തമായി സ്പോർട്ടി ഡിസൈനിനു പകരം S60 ഒരു സമകാലികമായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.

പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ

ഇന്റഗ്രേറ്റഡ് ടി ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, 18 ഇഞ്ച് മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, വെർട്ടിക്കൽ സ്പ്ലിറ്റ് എൽഇഡി ടെയിലാമ്പുകൾ, ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, ഒരു പ്രമുഖ ബൂട്ട് ലൈൻ എന്നിവയെല്ലാം സ്വീഡിഷ് കാറിൽ അടങ്ങിയിരിക്കുന്നു.

MOST READ: ഹ്യുണ്ടായിയുടെ എംപിവി മോഡൽ സ്റ്റാരിയ; ടീസർ ചിത്രങ്ങൾ പുറത്ത്

പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ

ക്രിസ്റ്റൽ വൈറ്റ് പേൾ, ഫീനിക്സ് ബ്ലാക്ക്, മേപ്പിൾ ബ്രൗൺ, ഡെനിം ബ്ലൂ, ഫ്യൂഷൻ റെഡ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ S60 പ്രീമിയം സെഡാൻ ലഭ്യമാണ്. അതേസമയം ഇന്റീരിയറും വ്യത്യ‌സ്ത നിറങ്ങിൽ തെരഞ്ഞെടുക്കാം.

പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ

അതിൽ ചരക്കോൽ ബ്ലാക്ക്, മെറൂൺ, വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. 4,761 മില്ലീമീറ്റർ നീളവും 2,040 മില്ലീമീറ്റർ വീതിയും 1,431 മില്ലീമീറ്റർ ഉയരവും 2,872 മില്ലിമീറ്റർ വീൽബേസുമാണുള്ളത്.

MOST READ: ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട

പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ

S60-യുടെ ക്യാബിൻ എല്ലാ വോൾവോ കാറുകൾക്കും സമാനമാണെന്നതും ഹൈലൈറ്റാണ്. അതിൽ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ്, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം കമ്പനി ഒരുക്കിയിരിക്കുന്നു.

പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ

അവയോടൊപ്പം പൂർണ ഡിജിറ്റൽ 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് കണക്റ്റിവിറ്റിയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹാർമാൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയും അകത്തളത്തെ പ്രീമിയമാക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമിക്കുന്ന വോൾവോ തങ്ങളുടെ മൂന്നാംതലമുറ S60 സെഡാനിൽ പൈലറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് എയ്ഡ്, ഓൺകമിങ് മിറ്റിഗേഷൻ ബൈ ബ്രേക്കിംഗ്, സിറ്റി സേഫ്റ്റി വിത്ത് സ്റ്റിയറിംഗ് സപ്പോർട്ട്, ഹിൽ സ്റ്റാർട്ട് അസിസ്റ്റുള്ള ബ്രേക്കുകൾ, ഡ്രൈവർ അലേർട്ട് കൺട്രോൾ എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ

2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇന്ത്യയിലെത്തുന്ന സെഡാനിൽ വോൾവോ നൽകുന്നത്. ഇത് പരമാവധി 190 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ ഫ്രണ്ട് വീൽ ഡ്രൈവാണ് ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
2021 Volvo S60 Luxury Sedan Deliveries To Starts From 18th March. Read in Malayalam
Story first published: Thursday, March 11, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X