e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവികൾ ഇന്ത്യയിൽ അവതരിപ്പിച്ച് വിജയം കൊയ്‌ത ഔഡി ഇതാ പുതിയ e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയെയും ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ഇതിനോടകം ബുക്കിംഗ് ആരംഭിച്ച കമ്പനി 2021 സെപ്റ്റംബർ 22 ന് പുതിയ മോഡലിനെയും ഇന്ത്യയിൽ അവതരിപ്പിക്കും.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

ഈ വർഷം ആദ്യം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് വൻവിജയമായി തീർന്ന മോഡലാണ് ഔഡി ഇ-ട്രോൺ ജിടി ഇലക്ട്രിക് 4-ഡോർ കൂപ്പെ. പൂർണ്ണമായും നിർമ്മിത യൂണിറ്റായി അതായത് ഒരു സിബിയു ഉൽപ്പന്നമായാണ് ആഢംബര ഇവിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

പുതിയ ഇ-ട്രോൺ ജിടി സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപ ടോക്കൺ തുകയായി നൽകി മോഡൽ ബുക്ക് ചെയ്യാം. ജർമനിയിലെ ഔഡിയുടെ ബോളിംഗർ ഹോഫ് ഉത്പാദന സൗകര്യത്തിലാണ് ഇലക്ട്രിക് കൂപ്പെ നിർമിക്കുന്നത്.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല വരുംമുമ്പേ ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് നിര കൈയിലെടുക്കാനുള്ള പദ്ധതിയാണ് ഔഡിയുടേത്. 2021 ഇ-ട്രോൺ ജിടി 4-ഡോർ കൂപ്പെ S, RS എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാകും എത്തുക.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

ഇ-ട്രോൺ ജിടി എസ്, ആർഎസ് എന്നിവ 85kWh ബാറ്ററി പായ്ക്ക് കരുത്തുമായാണ് എത്തുന്നത്. ആദ്യത്തെ എസ് മോഡലിന് മുൻവശത്തും പിൻഭാഗത്തും യഥാക്രമം 238 bhp, 435 bhp പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുണ് ഔഡി വാഗ്‌ദാനം ചെയ്യുന്നത്.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

ഈ പെർഫോമൻസ് അധിഷ്ഠിത ഇലക്ട്രിക് വാഹനത്തിന് വെറും 4.1 സെക്കൻഡുകൾക്കുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. പരമാവധി 245 കിലോമീറ്റർ വേഗതയാണ് ഇ-ട്രോൺ ജിടി എസ് വേരിയന്റിന് അവകാശപ്പെടാനുള്ളത്.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഔഡി ഇ-ട്രോൺ ആർഎസ് കൂടുതൽ ശക്തമായ മോഡലാണ്. ഇത് പരമാവധി 598 bhp പവറിൽ 830 Nm torque നൽകുന്ന കൂടുതൽ കരുത്തുറ്റ പിൻ ഇലക്ട്രിക് മോട്ടോറാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതു കൂടാതെ ബൂസ്റ്റ് മോഡ് ഓണാക്കിയാൽ വാഹനത്തിന്റെ കരുത്ത് 646 bhp വരെ ഉയർത്താനും സാധിക്കും.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

പുതിയ ഇ-ട്രോൺ ജിടി ആർഎസ് വെറും 3.3 സെക്കൻഡുകൾക്കുള്ളി 100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ പരമാവധി വേഗത 250 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇ-ട്രോൺ ജിടി എസ്, ഇ-ട്രോൺ ജിടി ആർഎസ് എന്നിവ യഥാക്രമം 488 കിലോമീറ്റർ, 472 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാകും നൽകുക.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

കാറിന് 85 kWh ലിഥിയം-അയൺ ബാറ്ററിയാണ് ലഭിക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ? കൂടാതെ 800 വോൾട്ട് സാങ്കേതികവിദ്യയും ഇത് പിന്തുണയ്ക്കുന്നുണ്ട്. 270 kW വരെ വേഗത്തിലുള്ള DC ചാർജിംഗും ഇ-ട്രോൺ ജിടിയിൽ ഔഡി സാധ്യമാക്കുന്നുണ്ട്. ഔഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സംവിധാനത്തോടെയാണ് വാഹനം വിപണി കീഴടക്കാൻ എത്തുന്നത്.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ വലിയ 12.3 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ് കൺസോളും 10.1 ഇഞ്ച് എംഎംഐ ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേയും ഇ-ട്രോൺ ജിടി 4-ഡോർ കൂപ്പെയ്ക്ക് സ്റ്റാൻഡേർഡായി ലഭിക്കുന്നു. സിസ്റ്റം സ്വാഭാവിക വോയ്‌സ് കമാൻഡുകളെയും ഓഡി കണക്റ്റ് സേവനങ്ങളെയും വരെ പിന്തുണയ്ക്കും.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

എം‌എം‌ഐ നാവിഗേഷൻ പ്ലസ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് ഇ-ട്രോൺ നിർദ്ദിഷ്ട പ്രവർത്തനങ്ങളുള്ള ബുദ്ധിപരമായ നാവിഗേഷൻ സജ്ജീകരണങ്ങളാണ് ഈ ആഢംബര ഇലക്‌ട്രിക് കൂപ്പെയിൽ വാഗ്ദാനം ചെയ്യുന്നത്. ശക്തമായ ഡിസി ചാർജിംഗ് പോയിന്റുകളിൽ ഏറ്റവും കുറഞ്ഞ ചാർജിംഗ് സ്റ്റോപ്പുകളുള്ള വേഗതയേറിയ റൂട്ട് കണക്കുകൂട്ടുന്നതിനുള്ള ഒരു ഇ-ട്രോൺ റൂട്ട് പ്ലാനറും കാറിന്റെ പ്രത്യേകതയായി എടുത്തു പറയാനാകും.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

വൈവിധ്യമാർന്ന ഡ്രൈവർ സഹായ സുരക്ഷാ സംവിധാനങ്ങളും ഔഡി ഇ-ട്രോൺ ജിടി കൂപ്പെയിലെ മറ്റ് സവിശേഷതകളാണ്. ഇനി ഡിസൈനിലേക്ക് നോക്കിയാൽ ആഢംബര ഇലക്‌ട്രിക് കാറിന് നാല് ഡോറുകളുള്ള കൂപ്പെ നിലപാടാണുള്ളത് എന്ന് പേര് തന്നെ വ്യക്തമാക്കുന്നുണ്ട്.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

കൂപ്പെ നിലപാടിന് അടിവരയിടാനായി ചരിഞ്ഞ റൂഫ്, വൈഡ് ട്രാക്ക്, ബ്രോഡ് ഷോൾഡർ ലൈൻ, ലോ ബോണറ്റ് എന്നിവയും ഇലക്ട്രിക് മോഡലിലേക്ക് ജർമൻ ബ്രാൻഡ് എത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം കമിംഗ് ആൻഡ് ലീവിംഗ് ഹോം ആനിമേഷനുകളോടെയുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളുമാണ് ഔഡി ഇലക്‌ട്രിക് കാറിലേക്ക് പരിചയപ്പെടുത്തുന്ന മറ്റ് പ്രധാന സവിശേഷതകൾ.

e-Tron GT ഇലക്ട്രിക് 4-ഡോർ കൂപ്പെയുടെ അവതരണ തീയതി പുറത്തുവിട്ട് Audi India

ഇ-ട്രോൺ ജിടി 4-ഡോർ കൂപ്പെ ഇലക്ട്രിക് കാറിന് 1.6 കോടി രൂപയോളം എക്സ്ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് രാജ്യത്തെ ഏറ്റവും വില കൂടിയ ഇലക്ട്രിക് വാഹനമായിരിക്കും ഇതെന്ന് സാരം. എന്തായാലും വരും ദിവസങ്ങളിൽ ഇവി ശ്രേണിയിൽ വമ്പൻ പോരാട്ടമാകും നടക്കുകയെന്ന് ഉറപ്പാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
New audi e tron gt electric 4 door coupe will be launched in india on september 22
Story first published: Saturday, September 11, 2021, 19:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X