ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി 2022 ജനുവരിയിൽ രണ്ടാം തലമുറ Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിക്കുകയാണ്. ഈ പുതുക്കിയ മോഡലിന് ഏത് എഞ്ചിനായിരിക്കും തുടിപ്പേകാനെത്തുക എന്നതായിരുന്നു വാഹന ലോകം കാത്തിരുന്നത്.

ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

എന്നാൽ വരാനിരിക്കുന്ന Q7 ഫെയ്‌സ്‌ലിഫ്റ്റിന് ഔഡി സമ്മാനിക്കുന്നത് പുതിയ ബിഎസ്-VI കംപ്ലയിന്റ് ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കുമെന്നതാണ് പുതിയ വാർത്ത. അതായത് 2,995 സിസി V6, ഇരട്ട-ടർബോചാർജ്ഡ്, പെട്രോൾ എഞ്ചിനിലാണ് പുതിയ Q7 വരുന്നതെന്ന് സാരം.

ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

A8L, A6, Q8 എന്നിവയ്ക്ക് സമാനമായ ഹൃദയമാണ് Q7 എസ്‌യുവിക്ക് ലഭിക്കുന്നു എന്നതാണ് കൂടുതൽ രസകരമായ കാര്യങ്ങളിൽ ഒന്ന്. ഇത് 5,200 rpm നും 6,400 rpm നും ഇടയിൽ 335 bhp കരുത്തും 1,370 rpm നും 4,500 rpm നും ഇടയിൽ 500 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന യൂണിറ്റാണിത്.

ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

ബിഎസ്-VI മാനദണ്ഡങ്ങൾ കാരണം രണ്ടാം തലമുറ Q7 ഇന്ത്യൻ വിപണിയിൽ നിന്ന് ജർമൻ ബ്രാൻഡ് നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു. കൂടുതൽ കൃത്യമായി പറഞ്ഞാൽ 3.0 ലിറ്റർ, ടർബോ V6 ഡീസൽ എഞ്ചിനിലാണ് ഇത് നേരത്തെ വിപണിയിൽ എത്തിയിരുന്നത്. മുൻ ഡീസൽ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോൾ എഞ്ചിനോടുകൂടിയ Q7 ഫെയ്‌സ്‌ലിഫ്റ്റ് 90 bhp-യുടെ അധിക കരുത്ത് നൽകുന്നുണ്ടെന്ന് സാരം.

ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

എന്നിരുന്നാലും, പുതിയ ബിഎസ്-VI നിലവാരത്തിലുള്ള ആറ് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഡീസൽ യൂണിറ്റിനേക്കാൾ 100 Nm torque കുറവാണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ, 5.6 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നതിനാൽ പുതിയ Q7 എസ്‌യുവി ആക്സിലറേഷൻ സമയത്തിന്റെ കാര്യത്തിലും കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഔഡി ഉറപ്പുവരുത്തിയിട്ടുണ്ട്. രസകരമെന്നു പറയട്ടെ 3.0-ലിറ്റർ, V6 പെട്രോൾ എഞ്ചിൻ 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി സംയോജിപ്പിച്ചിട്ടുമുണ്ട്.

ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

അതേസമയം രണ്ട് വേരിയന്റുകളിൽ ഔഡി പുതിയ Q7 ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. കൂടാതെ ഒരുപക്ഷേ ഒരുപിടി പുതിയ സവിശേഷതകളും പുതുക്കിയ എസ്‌യുവിയിൽ ഉണ്ടാകും. വിപണിയിൽ അവതരിപ്പിക്കുമ്പോൾ Q7 ഫെയ്‌സ്‌ലിഫ്റ്റ് ബിഎംഡബ്ല്യു X7, മെർസിഡീസ് ബെൻസ് GLS, ലാൻഡ് റോവർ ഡിസ്‌കവറി, വോൾവോ XC90 എന്നിവയുമായാകും മാറ്റുരയ്ക്കുക.

ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

വിപണിയിൽ എത്തുമ്പോൾ മുഖംമിനുക്കിയ ഔഡി Q7 എസ്‌യുവിക്ക് ഏകദേശം 80 ലക്ഷം രൂപയോളമായിരിക്കും ഇന്ത്യയിലെ പ്രാരംഭ എക്സ്ഷോറൂം വില. രാജ്യത്ത് എത്തുന്ന ഈ പുതിയ മോഡൽ 2019 ജൂണിലാണ് ആഗോളതലത്തിൽ പുറത്തിറക്കിയത് എന്നതും കൗതുകമുണർത്തുന്ന വസ്‌തുതയാണ്.

ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

പുതിയ ഔഡി എസ്‌യുവികളുമായി കൂടുതൽ ഇൻ-ലൈനിലുള്ള ബാഹ്യവും ഇന്റീരിയർ ഡിസൈനുമായി പൊരുത്തപ്പെടുന്ന ശൈലിയാണ് Q7 സ്വീകരിച്ചിരിക്കുന്നത്. പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിന്റെ എസ്റ്റേറ്റ് പോലെയുള്ള രൂപത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും Q7 ഫെയ്‌സ്‌ലിഫ്റ്റിലെ പരിഷ്ക്കാരങ്ങൾ വാഹനത്തിന് വളരെയധികം സ്വഭാവവും ആക്രമണാത്മകതയും നൽകുന്നു.

ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

Q7 ഫെയ്‌സ്‌ലിഫ്റ്റിലെ സ്റ്റൈലിംഗ് നവീകരണങ്ങളിൽ പുതിയ എൽഇഡി ഡിആർഎൽ സിഗ്‌നേച്ചറുകളുള്ള സ്‌ലീക്കർ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട വലിയ അഷ്ടഭുജാകൃതിയിലുള്ള സിംഗിൾ-ഫ്രെയിം ഗ്രിൽ ഉൾപ്പെടുന്നു. ഇരുവശത്തും വലിയ എയർ ഡാമുകൾ, എൽ ആകൃതിയിലുള്ള എയർ സ്പ്ലിറ്റർ, ബീഫിയർ ക്ലാഡിംഗ് എന്നിവയ്‌ക്കൊപ്പം വളരെ സ്‌പോർട്ടി ലുക്ക് ബമ്പറും എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.

ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

പിൻഭാഗത്ത് പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലൈറ്റുകൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു ക്രോം സ്ട്രിപ്പും Q7-ന് ലഭിക്കുന്നുണ്ട്. ഇത് എസ്‌യുവിയെ അൽപ്പം വിശാലമാക്കാൻ സഹായിച്ചിട്ടുണ്ട്. പുതുക്കിയ പിൻ ബമ്പറും ഇതിനുണ്ട്. വശങ്ങളിൽ ബീഫിയർ ബോഡി ക്ലാഡിംഗും കാണാം. ഇത് പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളിലാണ് നിരത്തിൽ ഓടാൻ എത്തുന്നത്.

ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

Q7 ഫെയ്‌സ്‌ലിഫ്റ്റിലെ ഇന്റീരിയറിലേക്കുള്ള പരിഷ്ക്കാരങ്ങൾ കൂടുതൽ സമഗ്രമാണെന്ന് പറയാം. ഔഡിയുടെ ഇരട്ട-ടച്ച്‌സ്‌ക്രീൻ എംഎംഐ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടുകൂടിയ തികച്ചും പുതിയ ഡാഷ്‌ബോർഡ്, വലിയ Q8 എസ്‌യുവിക്ക് സമാനമായി ഇത് പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിൽ നിന്ന് സിംഗിൾ, ഫ്രീ-സ്റ്റാൻഡിംഗ് സ്‌ക്രീനെ മാറ്റിസ്ഥാപിക്കുന്നു.

ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ 10.1 ഇഞ്ചിന്റെ പ്രധാന സ്‌ക്രീനും ക്ലൈമറ്റ് കൺട്രോളുകൾക്കായിചെറിയ 8.6 ഇഞ്ച് സ്‌ക്രീനും ഉൾപ്പെടുന്നു. ഓഡിയുടെ വെർച്വൽ കോക്ക്പിറ്റായി പ്രവർത്തിക്കുന്ന 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്. വെർച്വൽ കോക്ക്പിറ്റ് സിസ്റ്റം ആദ്യമായി അവതരിപ്പിച്ച മോഡലാണ് Q7. ഇപ്പോൾ അത് രണ്ടാം തലമുറ സ്‌ക്രീനിലേക്ക് മാറിയിരിക്കുന്നു.

ഡീസലിൽ നിന്നും പെട്രോളിലേക്ക്, Audi Q7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത് V6, ട്വിൻ-ടർബോ എഞ്ചിനുമായി

വളരെ കുറച്ച് ബട്ടണുകൾ ഉള്ളതിനാൽ, ക്യാബിന് മിനിമലിസത്തിന്റെ ഒരു ബോധമുണ്ട്, മാത്രമല്ല അത് വളരെ സാങ്കേതികമായി കാണപ്പെടുന്നു. പിയാനോ ബ്ലാക്ക്, ക്രോം, ബ്രഷ് ചെയ്ത അലുമിനിയം ഹൈലൈറ്റുകൾ എന്നിവയും ഇത് അലങ്കരിച്ചിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
New audi q7 facelift suv will use v6 petrol engine in india
Story first published: Friday, December 31, 2021, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X