തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

എത്തിത്തുടങ്ങിയ ബിഎസ്-VI D-മാക്സ് V-ക്രോസിനെ 2021 മെയ് എട്ടിന് വിപണിയിൽ അവതരിപ്പിക്കാൻ ഇസൂസു തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിന് അടിവരയിടാൻ കഴിഞ്ഞ ദിവസം കമ്പനി വാഹനത്തിന്റെ പുതിയ ടീസർ ചിത്രങ്ങളും പുറത്തിറക്കിയിരുന്നു.

തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

ഒരു വർഷത്തോളമായി വിപണിയിൽ നിന്നും വിട്ടുനിന്നതിനു ശേഷം ചെറിയ പരിഷ്ക്കരണങ്ങളുമായാണ് വീണ്ടും സജീവമാകാൻ ജാപ്പനീസ് ബ്രാൻഡിന്റെ ഡ്യുവൽ-ക്യാബ് പിക്ക് അപ്പ് ട്രക്ക് തയാറെടുക്കുന്നത്.

തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

കുറച്ച് അപ്‌ഡേറ്റുകളും അപ്‌ഗ്രേഡുകളും വഴി D-മാക്സ് V-ക്രോസിനെ ഒന്ന് മിനുക്കിയെടുത്താണ് ഇസൂസു അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. D-മാക്‌സിനെ V-ക്രോസ്, ഹൈ-ലാൻഡർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാകും ഇന്ത്യയിൽ പരിചയപ്പെടുത്തുക.

MOST READ: ലിറ്റിൽ-D ബോഡി കിറ്റിൽ പരുക്കൻ ഭാവത്തിലൊരുങ്ങി ഡൈഹത്‌സു ടാഫ്റ്റ്

തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

V-ക്രോസ് പരിഷ്ക്കാരങ്ങളുള്ള പഴയ തലമുറ മോഡൽ തന്നെയായിരിക്കും. എന്നാൽ ഹൈ-ലാൻഡർ പുതിയ അടിസ്ഥാന വേരിയന്റായിരിക്കും. കൂടാതെ ഹാലോജൻ ഹെഡ്‌ലാമ്പുകൾ, സ്റ്റീൽ വീലുകൾ, മാനുവൽ എസി, ബ്ലാക്ക്-ഔട്ട് മിററുകൾ, ബ്ലാക്ക് ഔട്ട് ഡോർ ഹാൻഡിലുകൾ എന്നിവ ഇത് വാഗ്ദാനം ചെയ്യും.

തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

V-ക്രോസിൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട് കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരു മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, അലോയ് വീലുകൾ, റിയർ പാർക്കിംഗ് ക്യാമറ, എന്നിവയുൾപ്പെടെ മികച്ച ഉപകരണങ്ങൾ ഇസൂസു തയാറാക്കും.

MOST READ: തളരാതെ പിടിച്ചുനിന്ന് ടാറ്റ മോട്ടോർസ്, ഏപ്രിൽ മാസത്തെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ ഇടിവ്

തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

തീർന്നില്ല, അതോടൊപ്പം വൺ-ടച്ച് പവർ വിൻഡോകൾ മുതലായ സവിശേഷതകളും V-ക്രോസിൽ വാഗ്‌ദാനം ചെയ്യും. Z, Z പ്രസ്റ്റീജ് എന്നി രണ്ട് വകഭേദങ്ങളിലാകും ബിഎസ്-VI D-മാക്സ് V-ക്രോസ് തെരഞ്ഞെടുക്കാൻ സാധിക്കുക.

തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

1.9 ലിറ്റർ ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ എഞ്ചിനാകും ഇസുസുവിന്റെ ലൈഫ് സ്റ്റൈൽ പിക്കപ്പിന് തുടിപ്പേകുക. ഇത് പരമാവധി 163 bhp കരുത്തിൽ 360 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

MOST READ: ഹ്യുണ്ടായി അഡ്വഞ്ചർ പിക്കപ്പ് സാന്താക്രൂസിന്റെ അകവും പുറവും; വീഡിയോ

തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

മുമ്പത്തെ മോഡലിനെപ്പോലെ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്സായിരിക്കും ഓഫറിൽ ലഭ്യമാവുക. പക്ഷേ ഒരു പുതിയ മാനുവൽ ഗിയർബോക്‌സിന്റെ സാന്നിധ്യവും ശ്രേണിയിൽ പ്രതീക്ഷിക്കാം.

തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

ടോപ്പ് V-ക്രോസ് Z പ്രസ്റ്റീജ് ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ ലഭ്യമാകും. V-ക്രോസ് Z, ഹൈ-ലാൻഡർ എന്നിവ റിയർ-വീൽ-ഡ്രൈവ് ഫോർമാറ്റിൽ മാത്രമാകും അണിനിരക്കുക. മുമ്പ് 2.5 ലിറ്റർ ഡീസൽ എഞ്ചിൻ വാഹനത്തിൽ ലഭ്യമായിരുന്നുവെങ്കിലും ബിഎസ്-VI മോഡലിൽ ഇതുണ്ടാവുകയില്ല.

തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

ഇസൂസു D-മാക്സ് V-ക്രോസിന് ഏകദേശം 17 ലക്ഷം രൂപ മുതൽ 21 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. ഹൈ-ലാൻ‌ഡറിനെ സംബന്ധിച്ചിടത്തോളം അതിന്റെ വില അൽ‌പം കുറവായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
New BS6 Isuzu D-Max V-Cross And Hi-Lander To Launch In India On May 8. Read in Malayalam
Story first published: Thursday, May 6, 2021, 9:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X