വിൽപ്പനയ്ക്ക് സജ്ജമായി ബിഎസ്-VI D-മാക്സ് V-ക്രോസ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഒരു വർഷത്തോളമായി വിപണിയിൽ നിന്നും വിട്ടുനിന്നതിനു ശേഷം ഇസൂസു D-മാക്സ് V-ക്രോസിന്റെ ബിഎസ്-VI പതിപ്പുമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

വിൽപ്പനയ്ക്ക് സജ്ജമായി ബിഎസ്-VI D-മാക്സ് V-ക്രോസ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഏപ്രിലിൽ വിപണിയിലെത്തുന്നതിനു മുന്നോടിയായി മോഡൽ ഷോറൂമുകളിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്. രാജ്യത്തെ ലൈഫ് സ്റ്റൈൽ പിക്കപ്പ് ശ്രേണിയിൽ തരംഗം സൃഷ്‌ടിച്ച ഇസൂസു D-മാക്സ് V-ക്രോസിന്റെ അവതരണം വിൽപ്പനയിൽ നേട്ടം കൊയ്യാൻ ഇസൂസുവിനെ ഏറെ സഹായിക്കും.

വിൽപ്പനയ്ക്ക് സജ്ജമായി ബിഎസ്-VI D-മാക്സ് V-ക്രോസ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

കാർദേഖോ പുറത്തുവിട്ട ചിത്രങ്ങളിൽ രണ്ട് ഡി-മാക്സ് പിക്കപ്പ് മോഡലുകൾ കാണാൻ കഴിയും. ഒന്ന് ബ്ലൂ നിറത്തിലും മറ്റൊന്ന് സിൽവർ നിറത്തിലുമാണ് പൂർത്തിയാക്കിയിരിക്കുന്നത്. സൈഡ് സ്റ്റെപ്പുകളുടെയും മേൽക്കൂര റെയിലുകളുടെയും സിംഗിൾ-ടോൺ അലോയ് വീലുകളുടെയും അഭാവം സിൽവർ മോഡൽ ഒരു ബേസ് വേരിയന്റായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്.

MOST READ: 3 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധനവ് ലഭിച്ചത് കോംപാക്ട് എസ്‌യുവികള്‍ക്ക്

വിൽപ്പനയ്ക്ക് സജ്ജമായി ബിഎസ്-VI D-മാക്സ് V-ക്രോസ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

എന്നിരുന്നാലും ബി‌എസ്-VI പരിഷ്ക്കരണത്തിലേക്ക് പുതുക്കിയ മോഡലിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ ജാപ്പനീസ് ബ്രാൻഡ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. രണ്ട് മോഡലുകളുടെയും പിന്നിൽ നിങ്ങൾക്ക് dDI ബാഡ്‌ജിംഗ് കണ്ടെത്താനാകും.

വിൽപ്പനയ്ക്ക് സജ്ജമായി ബിഎസ്-VI D-മാക്സ് V-ക്രോസ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

മുമ്പത്തെപ്പോലെ തന്നെ 1.9 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ഇസൂസു D-മാക്‌സിനെ സജ്ജമാക്കുമെന്ന സൂചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ബി‌എസ്-IV അവതാരത്തിൽ ഈ യൂണിറ്റ് പരമാവധി 150 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.

MOST READ: 2021 കോഡിയാക്കിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി സ്‌കോഡ; ആഗോള അരങ്ങേറ്റം ഉടന്‍

വിൽപ്പനയ്ക്ക് സജ്ജമായി ബിഎസ്-VI D-മാക്സ് V-ക്രോസ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുമായി ജോടിയാക്കിയിരുന്ന എഞ്ചിൻ ഇത്തവണ ഒരു മാനുവൽ ഗിയർബോക്‌സ് ഓപ്ഷനും നൽകുമെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. നേരത്തെ ബി‌എസ്-IV മോഡലിൽ നൽകിയിരുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിൻ പുതിയ മോഡലിൽ അവതരിപ്പിക്കാൻ സാധ്യതയില്ല എന്നതും ശ്രദ്ധേയമാണ്.

വിൽപ്പനയ്ക്ക് സജ്ജമായി ബിഎസ്-VI D-മാക്സ് V-ക്രോസ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഇന്റീരിയറും ബി‌എസ്-IV മോഡലിന് ഏതാണ്ട് സമാനമാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ നിന്നും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

MOST READ: വരാനിരിക്കുന്ന ഫോർഡ് ടെറിട്ടറി എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ

വിൽപ്പനയ്ക്ക് സജ്ജമായി ബിഎസ്-VI D-മാക്സ് V-ക്രോസ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, ഓട്ടോ എസി എന്നിവയും അകത്തളത്തെ പ്രത്യേകതയാണ്. പുഷ്-ബട്ടൺ സ്റ്റാർട്ട് /സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ് എന്നിവ പോലുള്ള സവിശേഷതകൾ ഇത് മുന്നോട്ട് കൊണ്ടുപോകും.

വിൽപ്പനയ്ക്ക് സജ്ജമായി ബിഎസ്-VI D-മാക്സ് V-ക്രോസ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

സുരക്ഷാ സവിശേഷതകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉപയോഗിച്ച് പിക്കപ്പ് വാഗ്‌ദാനം ചെയ്യും.

വിൽപ്പനയ്ക്ക് സജ്ജമായി ബിഎസ്-VI D-മാക്സ് V-ക്രോസ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

16.55 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരുന്നു ഇസൂസു D-മാക്സ് V-ക്രോസിന്റെ വില. എന്നാൽ പുതിയ പരിഷ്ക്കരണങ്ങളുടെ ഭാഗമായി വാഹനത്തിന് ഒരു ലക്ഷം രൂപയുടെ വില വർധനവ് ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

വിൽപ്പനയ്ക്ക് സജ്ജമായി ബിഎസ്-VI D-മാക്സ് V-ക്രോസ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

D-മാക്സ് പിക്കപ്പിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളില്ല. എന്നാൽ സമീപഭാവിയിൽ ടൊയോട്ട ഹിലക്‌സ്, ഫോർഡിന്റെ ഒരു മോഡൽ തുടങ്ങിയ ആഭ്യന്തര വിപണിയിൽ ചുവടുവെക്കുന്നതോടെ സെഗ്മെന്റ് കൂടുതൽ ശ്രദ്ധിക്കപ്പെടും.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
New BS6 Isuzu D-Max V-Cross Started Arriving At Showrooms. Read in Malayalam
Story first published: Wednesday, March 31, 2021, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X