തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ സി-ക്യൂബ് പ്രോഗ്രാമിന് കീഴിലുള്ള ആദ്യ ഉൽപ്പന്നമായ C3 കോംപാക്‌ട് എസ്‌യുവി നിരത്തുകളിലേക്ക് പായാൻ തയാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം ആഗോള അരങ്ങേറ്റം നടത്തിയ വാഹനം ഇതിനോടകം തന്നെ ഏറെ ചർച്ചയായിട്ടുണ്ട്.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

വികസ്വര വിപണികൾക്കായി പുതിയ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണ് സിട്രണിന്റെ സി-ക്യൂബ് തന്ത്രം. പുതിയ C3 കോംപാക്‌ട് എസ്‌യുവി ഇന്ത്യയിലും തെക്കേ അമേരിക്കയിലുമായാകും നിർമിക്കുക. അടുത്ത വർഷം ആദ്യ പകുതിയിൽ സിട്രൺ ഇന്ത്യൻ വിപണിയിൽ ഈ പുത്തൻ വാഹനത്തെ പുറത്തിറക്കുകയും ചെയ്യും.

വിപണിയിൽ എത്തുന്നതിനു മുമ്പായി വാഹനത്തെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പുതിയൊരു ടെലിവിഷൻ പരസ്യ വീഡിയോയുമായി സിട്രൺ രംഗത്തെത്തിയിരിക്കുകയാണ്. സിട്രണിന്റെ നിരയിലെ ഏറ്റവും താങ്ങാവുന്ന വാഹനമായിരിക്കും C3.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

നിലവിൽ C5 എയർക്രോസ് എന്നൊരു പ്രീമിയം എസ്‌യുവി മാത്രമാണ് ഇന്ത്യയിൽ ഫ്രഞ്ച് ബ്രാൻഡിനുള്ളത്. എതിരാളികളേക്കാൾ ഉയർന്ന വിലയുള്ളതായതിനാൽ തന്നെ കാര്യമായ വിൽപ്പന നേടാൻ ഇതിനാകുന്നില്ല. ജീപ്പ് കോമ്പസിന്റെ എതിരാളിയായി അവതരിപ്പിച്ചിരിക്കുന്ന C5 ഇന്ത്യയിൽ ഒരു സികെഡി യൂണിറ്റായാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമാവണമെങ്കിൽ കമ്പനി കൂടുതൽ താങ്ങാവുന്നതും ബഹുജന വിപണിയെ ആകർഷിക്കാൻ കഴിയുന്നതുമായ എന്തെങ്കിലും സമാരംഭിക്കണമെന്നത് സിട്രൺ മനസിലാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് C3 എന്ന കോംപാക്‌ട് എസ്‌യുവിയെ അതീവ പ്രാദേശികവത്ക്കരണത്തോടെ തയാറാക്കുന്നത്.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

മറ്റ് പ്രീമിയം ഹാച്ച്ബാക്കുകൾ, മൈക്രോ എസ്‌യുവികൾ, കോം‌പാക്‌ട് എസ്‌യുവികൾ എന്നിവയ്‌ക്കെതിരെ മാറ്റുരയ്ക്കാൻ പ്രാപ്‌തമായ സബ്-4 മീറ്റർ എസ്‌യുവിയാണ് C3. പ്രാദേശികവൽക്കരണ തലത്തിന്റെ 90 ശതമാനത്തിലധികം നേടാൻ സിട്രണിന് സാധിച്ചതിനാൽ ഇന്ത്യൻ വിപണിയിൽ ഇതിന് ആക്രമണാത്മകമായ വിലയാണ് പ്രതീക്ഷിക്കുന്നത്.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

സിഎംപി എന്നറിയപ്പെടുന്ന കോമൺ മോഡുലാർ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് സിട്രൺ C3 എസ്‌യുവിയെ നിർമിക്കുന്നത്. ഒപെൽ, പൂഷോ, ജീപ്പ്, സ്റ്റെല്ലന്റിസ് തുടങ്ങിയ മറ്റ് നിർമാതാക്കളും സിഎംപി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ടിപ്പോൾ.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

ഇത് വിവിധ എഞ്ചിൻ തരങ്ങളെ പിന്തുണയ്ക്കാൻ പ്രാപ്‌തമാണ്. അതിനാൽ സിഎംപിക്ക് ഒരു പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിക്കാൻ സാധിക്കും. വിപണി ആവശ്യപ്പെട്ടാൽ ഒരു ഇലക്ട്രിക് ഡ്രൈവ് ട്രെയിനിനെ പിന്തുണയ്ക്കാൻ വരെ C3 തയാറാണെന്ന് സിട്രൺ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

സിഎംപി വിവിധ തരത്തിലുള്ള ബോഡി ശൈലികളെ പിന്തുണയ്ക്കാനും പ്രാപ്‌തമാണ്. സെഡാനുകൾ, ഹാച്ച്ബാക്കുകൾ, കോംപാക്‌ട് എസ്‌യുവികൾ, മിഡ്-സൈസ് എസ്‌യുവികൾ എന്നിവ നിർമിക്കാൻ ഇത് ഉപയോഗിക്കാം. അതിനാൽ സിട്രണിന്റെ ഭാവി വാഹനങ്ങളും ഇതേ പ്ലാറ്റ്ഫോം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

വാസ്തവത്തിൽ, സിഎംപി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ജീപ്പ് ഇതിനകം ഒരു കോംപാക്ട് എസ്‌യുവി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് 4×4 ഡ്രൈവിംഗ് ഓപ്ഷൻ പോലും ഉണ്ടാകും. പുതിയ C3 എസ്‌യുവി 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ആദ്യഘട്ടത്തിൽ വാഗ്‌ദാനം ചെയ്യുക.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

എന്നാൽ വാഹനത്തിന്റെ പവർ കണക്കുകൾ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഏകദേശം 100 bhp കരുത്ത് ഉത്പാദിപ്പിക്കാൻ സിട്രൺ C3 പ്രാപ്‌തമായിരിക്കുമെന്നാണ് സൂചന. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ചായിരിക്കും എഞ്ചിൻ ജോടിയാക്കുക.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

ഓഫറിൽ ഡീസൽ എഞ്ചിൻ ഉണ്ടാകില്ലെന്നതും ശ്രദ്ധേയമായിരിക്കും. C3 എസ്‌യുവിയുടെ രൂപകൽപ്പന അതിന്റെ മറ്റ് മോഡലുകളെ പോലെ വളരെ രസകരമാണ്. സെഗ്മെന്റിലെ മറ്റ് വാഹനങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ശൈലി രൂപീകരിക്കാനും ഇത് ഏറെ സഹായകരമാകും.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

എസ്‌യുവിക്ക് ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. അതിനാൽ സ്പ്ലിറ്റ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് ഡിസൈനാണ് വാഹനത്തിനുള്ളത്. രണ്ടും സിട്രണിന്റെ ഗ്രില്ലിന്റെ വശങ്ങളിലായാണ് ഇടംപിടിച്ചിരിക്കുന്നതും. എയർ ഡാം വളരെ വലുതാണ്. കൂടാതെ വിശാലമായ ഫാക്സ് സ്കിഡ് പ്ലേറ്റും ഉണ്ട്. ഫോഗ് ലാമ്പിന് ചുറ്റുമുള്ള ഓറഞ്ച് നിറമുള്ളത് റെനോ ക്വിഡിനേയും ഒർമപ്പെടുത്തിയേക്കാം.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ഓറഞ്ച് ഡാഷ്‌ബോർഡ്, വിശാലമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യൂണീക് സ്റ്റൈലിലുള്ള എയർ കണ്ടീഷനിംഗ് വെന്റുകൾ എന്നിവയുള്ള C3 കോംപാക്‌ട് എസ്‌യുവിയുടെ ഇന്റീരിയറും വളരെ രസകരമാണ്. ചങ്കി ത്രീ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. അതോടൊപ്പം സിട്രൺ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്ദാനം ചെയ്തേക്കും.

തരംഗമാകുമോ പുതിയ C3 കോംപാക്‌ട് എസ്‌യുവി, ആദ്യ പരസ്യ വീഡിയോയുമായി Citroen

'മെയ്‌ഡ് ഇൻ ഇന്ത്യ, മെയ്‌ഡ് ഫോർ ഇന്ത്യ' എന്ന ഖ്യാതിയോടെ എത്തുന്ന C3 എസ്‌യുവിക്ക് ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഡലിന് ഏകദേശം 7 ലക്ഷം രൂപ മുതൽ 12 രൂപ വരെയായിരിക്കും മുടക്കേണ്ടി വരികയെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
New citroen c3 compact suv first tvc out launch will be in next year
Story first published: Friday, September 17, 2021, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X