നെക്‌സോണ്‍ ഇവിക്കെതിരെ മത്സരം കടുപ്പിക്കാന്‍ ബ്രാന്‍ഡുകള്‍; വിപണിയില്‍ എത്തുന്ന മോഡലുകള്‍ ഇതാ

ഇലക്ട്രിക് വാഹന വിപണിക്ക് ഇന്ത്യ വലിയ മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും, മോഡലുകളുടെ കാര്യമെടുത്താല്‍ വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമാകും കാണാന്‍ സാധിക്കുക. പ്രത്യേകിച്ച് പാസഞ്ചര്‍ കാറുകളുടെ കാര്യത്തില്‍.

നെക്‌സോണ്‍ ഇവിക്കെതിരെ മത്സരം കടുപ്പിക്കാന്‍ ബ്രാന്‍ഡുകള്‍; വിപണിയില്‍ എത്തുന്ന മോഡലുകള്‍ ഇതാ

വിരലില്‍ എണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. അതില്‍ താങ്ങാവുന്ന വിലയില്‍ എത്തുന്നതും ചുരുക്കം ചില മോഡലുകള്‍ മാത്രം. നിലവില്‍ ഈ ശ്രേണിയിലെ മിന്നും താരം ടാറ്റ നെക്‌സോണ്‍ ഇവി തന്നെയാണ്.

നെക്‌സോണ്‍ ഇവിക്കെതിരെ മത്സരം കടുപ്പിക്കാന്‍ ബ്രാന്‍ഡുകള്‍; വിപണിയില്‍ എത്തുന്ന മോഡലുകള്‍ ഇതാ

നെക്‌സോണ്‍ ഇവി ഉപയോഗിച്ച് ടാറ്റ വിപണി വിഹിതം ഓരോ മാസവും മെച്ചപ്പെടുത്തുന്നുവെന്ന് വേണം പറയാന്‍. ഈ ബ്രാന്‍ഡ് രാജ്യത്തെ ആദ്യത്തെ ഉയര്‍ന്ന വോള്‍ട്ടേജ് ഇവി വികസിപ്പിച്ചെടുത്തു, ഇത് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി നെക്‌സോണിനെ മാറ്റുകയും ചെയ്തു.

നെക്‌സോണ്‍ ഇവിക്കെതിരെ മത്സരം കടുപ്പിക്കാന്‍ ബ്രാന്‍ഡുകള്‍; വിപണിയില്‍ എത്തുന്ന മോഡലുകള്‍ ഇതാ

കൂടാതെ, നെക്‌സോണ്‍ ഇലക്ട്രിക് വേരിയന്റുകളുടെ ആവശ്യകത ഡീസല്‍ മോഡലുകളെക്കാള്‍ ഉയര്‍ന്നതാണെന്നും കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 13.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

നെക്‌സോണ്‍ ഇവിക്കെതിരെ മത്സരം കടുപ്പിക്കാന്‍ ബ്രാന്‍ഡുകള്‍; വിപണിയില്‍ എത്തുന്ന മോഡലുകള്‍ ഇതാ

നിലവില്‍ ടാറ്റ നെക്‌സോണ്‍ ഇവിക്ക് ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളികളില്ല. എന്നിരുന്നാലും, കോംപാക്ട് ഇലക്ട്രിക് എസ്‌യുവി ശ്രേണിയില്‍ രണ്ട് പുതിയ മോഡലുകള്‍ കൂടി എത്തിയേക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന മോഡലുകള്‍ സമാനമായ വിലയില്‍ എത്തുന്നതോടെ ഈ ശ്രേണിയില്‍ മത്സരം കടുക്കുമെന്നാണ് സൂചന. ഈ ശ്രേണിയില്‍ എത്തുന്ന മോഡലുകള്‍ ഏതൊക്കെയെന്ന് നോക്കാം.

നെക്‌സോണ്‍ ഇവിക്കെതിരെ മത്സരം കടുപ്പിക്കാന്‍ ബ്രാന്‍ഡുകള്‍; വിപണിയില്‍ എത്തുന്ന മോഡലുകള്‍ ഇതാ

മഹീന്ദ്ര eXUV300

2020 ഓട്ടോ എക്‌സ്‌പോയിലാണ് മഹീന്ദ്ര XUV300 ന്റെ വൈദ്യുതീകരിച്ച പതിപ്പിനെ ആദ്യമായി അവതരിപ്പിക്കുന്നത്. വാഹനം ഉടന്‍ ഷോറൂമുകളില്‍ എത്തുമെന്നാണ് സൂചന. 130 hp ഇലക്ട്രിക് മോട്ടോറുമായി ഇത് വിപണിയില്‍ എത്തിയേക്കും.

നെക്‌സോണ്‍ ഇവിക്കെതിരെ മത്സരം കടുപ്പിക്കാന്‍ ബ്രാന്‍ഡുകള്‍; വിപണിയില്‍ എത്തുന്ന മോഡലുകള്‍ ഇതാ

ബാറ്ററി 40 kWh യൂണിറ്റായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. eXUV300 ഒറ്റ ചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

നെക്‌സോണ്‍ ഇവിക്കെതിരെ മത്സരം കടുപ്പിക്കാന്‍ ബ്രാന്‍ഡുകള്‍; വിപണിയില്‍ എത്തുന്ന മോഡലുകള്‍ ഇതാ

ഡിസൈനിന്റെ കാര്യത്തില്‍, ഇതിന് XUV300-യ്ക്ക് സമാനമായ ഘടകങ്ങള്‍ തന്നെയാകും ലഭിക്കുക. EV- നിര്‍ദ്ദിഷ്ട ഡിസൈന്‍ തീം, ഇലക്ട്രിക് വാഹനം എന്ന് വ്യക്തമാക്കുന്നതിന് ബ്ലൂ നിറത്തിലുള്ള ആക്‌സെന്റുകളും വാഹനത്തിന് ലഭിക്കും. വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വൈകാതെ വെളിപ്പെടുത്തിയേക്കും.

നെക്‌സോണ്‍ ഇവിക്കെതിരെ മത്സരം കടുപ്പിക്കാന്‍ ബ്രാന്‍ഡുകള്‍; വിപണിയില്‍ എത്തുന്ന മോഡലുകള്‍ ഇതാ

എംജി കോംപാക്ട് ഇവി

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ZS ഇവി എന്നൊരു മോഡല്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. എന്നാല്‍ ZS ഇവിയുടെ ഉയര്‍ന്ന വില വില്‍പ്പനയില്‍ കാര്യമായ നേട്ടം ബ്രാന്‍ഡിന് സമ്മാനിക്കുന്നില്ല.

നെക്‌സോണ്‍ ഇവിക്കെതിരെ മത്സരം കടുപ്പിക്കാന്‍ ബ്രാന്‍ഡുകള്‍; വിപണിയില്‍ എത്തുന്ന മോഡലുകള്‍ ഇതാ

എന്നിരുന്നാലും, ടാറ്റ നെക്സോണ്‍ ഇവിക്ക് എതിരായ ഒരു ചെറിയ ഇലക്ട്രിക് എസ്‌യുവി വികസിപ്പിക്കാന്‍ നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ZS ഇവിയേക്കാള്‍ ഒരു ചെറിയ ഇലക്ട്രിക് എസ്‌യുവിയുടെ വരവ് എംജി നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.

നെക്‌സോണ്‍ ഇവിക്കെതിരെ മത്സരം കടുപ്പിക്കാന്‍ ബ്രാന്‍ഡുകള്‍; വിപണിയില്‍ എത്തുന്ന മോഡലുകള്‍ ഇതാ

10 ലക്ഷം രൂപ മുതലാകും ഇതിന് എക്‌സ്‌ഷോറും വില ആരംഭിക്കുക. ഈ വര്‍ഷത്തിന് അവസാനമോ, വരും വര്‍ഷത്തിന്റെ തുടക്കത്തിലോ വാഹനം വിപണിയില്‍ എത്തിയേക്കും. നിലവില്‍, ആസ്റ്റര്‍ എന്ന് നാമകരണം ചെയ്യപ്പെടുന്ന ZS ഇവിയുടെ പെട്രോള്‍ ആവര്‍ത്തനം വിപണിയില്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി.

Most Read Articles

Malayalam
English summary
New Electric SUVs Launch Soon In India, Rival Tata Nexon EV. Read in Malayalam.
Story first published: Monday, August 2, 2021, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X