രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

മഹീന്ദ്ര ഥാറിന് ഒരു നേരിട്ടുള്ള എതിരാളി എത്താൻ കാത്തിരിക്കുകയായിരുന്നു പലരും. ഓഫ്-റോഡ് പ്രേമികൾക്കിടയിൽ മാത്രം പ്രചാരമുള്ള ഫോഴ്‌സ് ഗൂർഖയാണ് വില്ലനായി അവതരിക്കുന്നത്. 2020 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയതു മുതൽ ഏവരും പ്രതീക്ഷയോടെയാണ് മോഡലിനെ കാത്തിരുന്നതും.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

ഇനി അധികം വൈകാതെ തന്നെ ഫോഴ്‌സ് ഗൂർഖയെ ഇന്ത്യയിൽ അവതരിപ്പിക്കും. അതായത് ഉത്സവ സീസണിന് മുന്നോടിയായി എസ്‌യുവിയുടെ പുതുതലമുറ മോഡൽ എത്തുമെന്ന് സാരം. ടീസർ ചിത്രങ്ങളിലൂടെ വാഹനത്തെ പരിചയപ്പെടുത്തി കൊണ്ടിരിക്കുന്ന കമ്പനി അകത്തളത്തിലെ ഒരു പ്രധാന വിവരം കൂടി പുറത്തുവിട്ടിരിക്കുകയാണ്.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

വരാനിരിക്കുന്ന ഗൂർഖ രണ്ടാം നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളും അവയ്ക്ക് വ്യക്തിഗത ആംറെസ്റ്റുകളുമായിരിക്കും പരിചയപ്പെടുത്തുക. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കാറിന് സമാനമാണ് പുതിയ ഗൂർഖ. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, സ്നോർക്കൽ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമായാണ് എസ്‌യുവി വരുന്നത്.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

പുതിയ ലാഡർ-ഓൺ-ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന മൂന്ന്-ഡോർ ഫോഴ്‌സ് ഗൂർഖയെ നിർമിച്ചിരിക്കുന്നത്. അതോടൊപ്പം നിലവിലുള്ള ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളും വരാനിരിക്കുന്ന കാൽ‌നട സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന ഏറ്റവും പുതിയ ശക്തമായ ബോഡിഷെലും വാഹനത്തെ സവിശേഷമാക്കുകയും ചെയ്യും.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

ഡിസൈനിലേക്ക് നോക്കിയാൽ എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള റെട്രോ-സ്റ്റൈൽ ഹെഡ്‌ലാമ്പുകളാണ് പ്രധാന ശ്രദ്ധാകേന്ദ്രം. അതോടൊപ്പം പുതുക്കിയ ഫ്രണ്ട് ഗ്രില്ലും എസ്‌യുവിയുടെ മാറ്റുകൂട്ടും. പരിഷ്ക്കരിച്ച ഗൂർഖ ഓൾഡ്-സ്‌കൂൾ പരുക്കൻ രൂപകൽപ്പന അതേപടി നിലനിർത്തും എന്നതും ഏവരേയും ആകർഷിക്കും.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

അതോടൊപ്പം പുതിയ ബമ്പറുകള്‍, ഫോഗ് ലാമ്പുകള്‍, ഇന്‍ഡിക്കേറ്ററുകളുള്ള ക്ലാംഷെല്‍ ബോണറ്റ്, പുതിയ ബ്ലാക്ക് ക്ലാഡിംഗ്, റിയര്‍-ഡോര്‍ മൗണ്ടഡ് സ്‌പെയര്‍ വീല്‍, ലംബമായി അടുക്കിയ ടെയി ല്‍ലൈറ്റുകള്‍, ഉയര്‍ന്ന എല്‍ഇഡി സ്റ്റോപ്പ് ലാമ്പ് എന്നിവയും കാഴ്ച്ചയിലെ മനോഹാരിത വർധിപ്പിക്കും.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

245/70 ടയര്‍ പ്രൊഫൈലുകളുള്ള 16 ഇഞ്ച് പുതിയ അലോയ് വീലുകളും ഇതിലുണ്ട്. അകത്തളത്തിലും കാര്യമായ നവീകരണങ്ങളാണ് ഫോഴ്‌സ് അവതരിപ്പിക്കുന്നത്. ആധുനിക സവിശേഷതകൾ ഉൾക്കൊള്ളിച്ച് ഥാറിന് പറ്റിയ എതിരാളിയാക്കാനാണ് കമ്പനിയുടെ ശ്രമവും.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

ഹാർഡ് പ്ലാസ്റ്റിക് ഉപയോഗിച്ചിരിക്കുന്ന ഇന്റീരിയറിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെയും പിന്തുണയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ, എസി യൂണിറ്റിനായി പുതുക്കിയ ബട്ടണുകൾ എന്നിവയെല്ലാം ഗൂർഖയിൽ ഉണ്ടാകും.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

അതേസമയം ഇൻസ്ട്രുമെന്റ് കൺസോളിനായി സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനുമിടയിൽ ഒരു ഡിജിറ്റൽ MID യൂണിറ്റും ഇടംപിടിച്ചിട്ടുണ്ച്. ടിൽറ്റ് അഡ്ജസ്റ്റ്മെന്റ് ഫംഗ്ഷനുമായാണ് എസ്‌യുവിയുടെ സ്റ്റിയറിംഗ് വീൽ വരുന്നത് എന്നകാര്യവും ഏറെ സ്വീകാര്യമായ നടപടിയാണ്.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

മൂന്ന്-ഡോർ ഓഫ്-റോഡർ എസ്‌യുവിയാണ് പുതിയ ഫോഴ്‌സ് ഗൂർഖയെങ്കിലും അതികം വൈകാതെ ഒരു 5-ഡോർ പതിപ്പും വാഹനത്തിനായി എത്തുമെന്ന് കമ്പനി സ്വിരീകരിച്ചിട്ടുണ്ട്. പൂർണ ഓഫ്-റോഡ് എസ്‌യുവിയിൽ നിന്നും ലൈഫ്-സ്റ്റൈൽ എസ്‌യുവിയായി മാറിയ മഹീന്ദ്ര ഥാറിന്റെ അതേ തന്ത്രമാണ് ഫോഴ്‌സ് ഗൂർഖയും പിന്തുടരുന്നത് എന്ന് മനസിലാക്കാം.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

കൂടുതൽ ലൈഫ്-സ്റ്റൈൽ വാഹനമായി എത്തുമ്പോഴും ഓഫ്-റോഡ് പ്രേമികളെയും വ്യക്തിഗത വാങ്ങലുകാരെയും ലക്ഷ്യമിടുകയും ചെയ്യുന്ന 2-ഡോർ പതിപ്പിൽ നിന്ന് വ്യത്യസ്തമായി 5-ഡോർ മോഡൽ കുടുംബ ഉപഭോക്താക്കളായിരിക്കും ലക്ഷ്യമിടുക.

മെര്‍സിഡീസ് ബെന്‍സിൽ നിന്നുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ ഫോഴ്‌സ് ഗൂർഖയ്ക്ക് തുടിപ്പേകുന്നത്. ബിഎസ് VI നിലവാരത്തിലേക്ക് ഉയർത്തിയ യൂണിറ്റ് പരമാവധി 89 bhp കരുത്തിൽ 260 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

സ്റ്റാന്‍ഡേര്‍ഡായി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 4x4 ഓൾ വീൽ ഡ്രൈവ് സിസ്റ്റം, ലോ റേഞ്ച് ഗിയർബോക്സ് എന്നിവയുമായി എഞ്ചിൻ ഘടിപ്പിക്കും. കൂടാതെ ഒരു സ്വതന്ത്ര ഫ്രണ്ട് സസ്പെൻഷനും പിന്നിൽ ഒരു കർക്കശമായ ആക്സിലും ഗൂർഖയുടെ ഓഫ്-റോഡ് ശേഷി വർധിപ്പിക്കും.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

അതോടൊപ്പം ടു-വീൽ ഡ്രൈവ് സംവിധാനവും പുതിയ ഫോർസ് ഗൂർഖയിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ഏറെ നാളുകൾക്ക് മുമ്പ് തന്നെ വിപണിയിൽ എത്തേണ്ടിയിരുന്നത് ആയിരുന്നതെങ്കിലും കൊവിഡ് പ്രതിസന്ധിയും മറ്റും പദ്ധതി വൈകിപ്പിക്കുകയായിരുന്നു.

രണ്ടാം നിരയിൽ ക്യാപ്‌റ്റൻ സീറ്റുകൾ, ആകെ മാറി ഫോഴ്‌സ് ഗൂർഖ, എസ്‌യുവി നിരയുടെ തലപ്പത്തേക്ക് എത്തുമോ

മാത്രമല്ല മഹാമാരി കാരണം ആംബുലന്‍സുകളുടെ ആവശ്യകതയില്‍ വൻ കുതിച്ചുചാട്ടമുണ്ടായതും ഒരു കാരണമാണ്. രാജ്യത്ത് ഫോഴ്‌സ് ട്രാവലര്‍ ആംബുലന്‍സിനുള്ള ഡിമാന്‍ഡാണ് ഈ കൊവിഡ് കാലത്ത് വർധിച്ചത്. ഈ കാരണവും ഗൂർഖയുടെ നിർമാണം വൈകാൻ കാരണമായി. എന്തായാലും വിപണിയിൽ എത്തുമ്പോൾ മുൻമോഡലിനെ അപേക്ഷിച്ച് കൂടുതൽ വിൽപ്പന നേടാൻ എസ്‌യുവി പ്രാപ്തമായിരിക്കും.

Malayalam
English summary
New force gurkha suv to get captain seats at the rear details
Story first published: Thursday, September 9, 2021, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X