ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

ഫോർഡ് ഇന്ത്യയുടെ നട്ടെല്ലാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയായ ഇക്കോസ്പോർട്ട്. അമേരിക്കൻ ബ്രാൻഡിനെ രാജ്യത്ത് പിടിച്ചു നിർത്തുന്നതും മോഡലിന്റെ മോശമല്ലാത്ത വിൽപ്പനയാണ്. ദീർഘനാളായി കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ വിപണിയിൽ തുടരുന്നത് കമ്പനിയെ അൽപ്പം പിന്നോട്ടടിക്കുന്നുമുണ്ട്.

ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

അതിനാൽ തന്നെ 2021 അവസാനത്തോടെ ഇക്കോസ്പോർട്ടിനെ ഒന്ന് കാര്യമായി പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഫോർഡ്. പുതിയ മോഡൽ ഈ വർഷം ദീപാവലി സീസണിന് മുമ്പായി വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

മഹീന്ദ്രയുടെ പുതിയ എഞ്ചിനുമായി പുതിയ ഫോർഡ് ഇക്കോസ്‌പോർട്ട് ഫെയ്‌സ്‌ലിഫ്റ്റിനെ പരിചയപ്പെടുത്താനാണ് ഫോർഡ് ആദ്യം പദ്ധതിയിട്ടിരുന്നത്. അതായത് XUV300 എസ്‌യുവിയുടെ 1.2 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ.

MOST READ: ഇന്ത്യൻ വിപണിയ്ക്ക് അനുയോജ്യമായ അഞ്ച് ഇലക്ട്രിക് കാറുകൾ

ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

എന്നാൽ മഹീന്ദ്രയും ഫോർഡും അവരുടെ പങ്കാളിത്തം പൂർണമായും റദ്ദാക്കിയതിനാൽ മഹീന്ദ്രയിൽ നിന്നും ഒരു എഞ്ചിനോ പ്ലാറ്റ്‌ഫോമിലോ ലഭ്യമാകില്ല. ആയതിനാൽ പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള മോഡലിന് കരുത്ത് പകരുന്ന ഡ്രാഗൺ സീരീസ് എഞ്ചിനുകൾ തന്നെ മുമ്പോട്ടുകൊണ്ടുപോകും.

ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

1.5 ലിറ്റർ 3 സിലിണ്ടർ സ്വാഭാവികമായും ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാകും ശ്രേണിയിലെ പ്രധാനി. ഇത് പരമാവധി 121 bhp കരുത്തിൽ 150 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതോടൊപ്പം നിലവിലെ ഡീസൽ യൂണിറ്റിന്റെ സാന്നിധ്യവും കോംപാക്‌ട് എസ്‌യുവിയിലെ സാന്നിധ്യമാകും.

MOST READ: ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

1.5 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിൻ 99 bhp പവറും 215 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 2022-23 വർഷത്തോടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതുതലമുറ ഇക്കോസ്പോർട്ട് എസ്‌യുവിയും ഫോർഡ് തയാറാക്കുന്നതായി റിപ്പോർട്ടുണ്ട്.

ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

പുതിയ മോഡൽ 2023-ൽ ഇന്ത്യയിൽ വരാനാണ് സാധ്യത. അതിവേഗം വളരുന്ന സബ് -4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ പ്രസക്തമായി തുടരുന്നതിന് ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ അവതരിപ്പിക്കും. അതിനാൽ തന്നെ മുഖംമിനുക്കിയെത്തുന്ന പതിപ്പിന് കാര്യമായ ഡിസൈൻ മാറ്റങ്ങൾ ലഭിച്ചേക്കും.

MOST READ: കുഷാഖിന്റെ പ്ലാറ്റ്ഫോമിൽ ഒരുങ്ങും പുത്തൻ ഫോക്സ്‍വാഗൺ പോളോ; വിലയും ഉയരും

ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

ഫോർഡിന്റെ പുതിയ വലിയ എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ മുൻവശമായിരിക്കും അതിൽ ഏറ്റവും ശ്രദ്ധേയം. എസ്‌യുവിയിൽ വലിയ റേഡിയേറ്റർ ഗ്രിൽ, ട്രിപ്പിൾ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് സജ്ജീകരണം, സ്ലീക്ക് ഹെഡ്‌ലാമ്പ് സജ്ജീകരണം എന്നിവ ഉണ്ടാകും.

ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

പുതിയ ഇക്കോസ്‌പോർട്ടിന്റെ ഇന്റീരിയറും ശ്രദ്ധേയമായ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കും. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, പുതുക്കിയ ഡാഷ്‌ബോർഡ് രൂപകൽപ്പന, അധിക സവിശേഷതകൾ എന്നിവയുള്ള ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും അകത്തളത്തെ പ്രധാന ആകർഷണം.

ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

ഫോർഡ്-മഹീന്ദ്ര സംരംഭത്തിന്റെ കീഴിൽ ആസൂത്രണം ചെയ്തിരുന്ന സി-എസ്‌യുവിയും ഫോർഡ് പിൻവലിച്ചിട്ടുണ്ട്. അതിനു പകരമായി ഇന്ത്യയിൽ ടെറിട്ടറി എസ്‌യുവിയെ അവതരിപ്പിക്കാനാണ് ബ്രാൻഡ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.

ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

മസ്താങ് മാക് ഇ ഉൾപ്പെടെ ചില ഐക്കണിക് വാഹനങ്ങളും ഇന്ത്യയിലേക്ക് അവതരിപ്പിക്കാനുള്ള സാധ്യതയും അമേരിക്കൻ വാഹന നിർമാതാക്കൾ പരിശോധിച്ചുവരികയാണ്. എന്തായാലും ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ചില പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കേണ്ടത് ഫോർഡിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New Ford EcoSport Facelift Will Launch With The Same Dragon Series Engine. Read in Malayalam
Story first published: Monday, March 29, 2021, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X