പതിനൊന്നാം തലമുറയിലേക്ക് ഹോണ്ട സിവിക്; അരങ്ങേറ്റത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്ത്

ഹോണ്ടയുടെ ഐതിഹാസിക മോഡലായി കണക്കാക്കപ്പെടുന്ന സിവിക് പതിനൊന്നാം തലമുറയിലേക്ക് പ്രവേശിക്കുകയാണ്. പുത്തൻ മോഡലിന്റെ ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി സെഡാനെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

പതിനൊന്നാം തലമുറയിലേക്ക് ഹോണ്ട സിവിക്; അരങ്ങറ്റത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്ത്

2022 ഹോണ്ട സിവിക് മോഡൽ ലൈനപ്പിൽ LX, സ്പോർട്ട്, EX, ടൂറിംഗ് എന്നിങ്ങനെ നാല് വേരിയന്റുകളായിരിക്കും ഇടംപിടിക്കുക. അതോടൊപ്പം ഏഴ് വ്യത്യസ്‌ത കളർ ഓപ്ഷനുകളിലും എക്സിക്യൂട്ടീവ് സെഡാൻ തെരഞ്ഞെടുക്കാൻ സാധിക്കും എന്നതും ശ്രദ്ധേയമാകും.

പതിനൊന്നാം തലമുറയിലേക്ക് ഹോണ്ട സിവിക്; അരങ്ങറ്റത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്ത്

അതിൽ മോർണിംഗ് മിസ്റ്റ്, മെറ്റോറൈറ്റ് ഗ്രേ രണ്ട് പുതിയ ഷേഡുകൾ ഉൾപ്പെടും. കൂടാതെ സാധാരണയായി ലഭിക്കാറുള്ള ഈജിയൻ ബ്ലൂ, സോണിക് ഗ്രേ, പ്ലാറ്റിനം വൈറ്റ് പേൾ, ബ്ലാക്ക് പേൾ, ലൂണാർ സിൽവർ എന്നിവയിലും സിവിക് അണിഞ്ഞൊരുങ്ങും.

MOST READ: ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

പതിനൊന്നാം തലമുറയിലേക്ക് ഹോണ്ട സിവിക്; അരങ്ങറ്റത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്ത്

അതോടൊപ്പം തന്നെ ബ്ലാക്ക്, ഗ്രേ എന്നിങ്ങനെ രണ്ട് ഇന്റീരിയർ നിറങ്ങളും ഹോണ്ട വാഗ്‌ദാനം ചെയ്യും. എക്സ്റ്റീരിയർ കളർ ഓപ്ഷൻ അനുസരിച്ച് ഇവ വ്യത്യാസപ്പെടും. തലമുറ മാറ്റത്തോടെ പോളിഷ്‌ഡ് മെറ്റൽ, മോഡേൺ സ്റ്റീൽ, കോസ്മിക് ബ്ലൂ എന്നീ നിറങ്ങളും സെഡാനിൽ നിന്ന് ഒഴിവാക്കപ്പെടും.

പതിനൊന്നാം തലമുറയിലേക്ക് ഹോണ്ട സിവിക്; അരങ്ങറ്റത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്ത്

രൂപകൽപ്പനയുടെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ പുതിയ സിവിക് സമഗ്രമായ മാറ്റങ്ങൾക്കാകും സാക്ഷ്യംവഹിക്കുക. അവയിൽ മിക്കതും പുതിയ അക്കോർഡിൽ നിന്ന് പ്രചേദനം ഉൾക്കൊണ്ടവയാകും.

MOST READ: പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

പതിനൊന്നാം തലമുറയിലേക്ക് ഹോണ്ട സിവിക്; അരങ്ങറ്റത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്ത്

മുൻവശത്ത് സെഡാനിൽ സ്ലീക്കർ ബ്ലാക്ക് ഗ്രിൽ, വിശാലമായ എൽഇഡി ഹെഡ്‌ലാമ്പുകൾ, വിശാലമായ സെൻട്രൽ എയർ ഇന്റേക്കുകൾ, പുതുതായി രൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പുകൾ എന്നിവ ഇടംപിടിക്കും.

പതിനൊന്നാം തലമുറയിലേക്ക് ഹോണ്ട സിവിക്; അരങ്ങറ്റത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്ത്

ബ്ലാക്ക്ഔട്ട് ഡോർ ഹാൻഡിലുകൾ, സൈഡ് വിംഗ് മിററുകൾ, വിൻഡോ ലൈനിംഗുകൾ എന്നിവയോടൊപ്പം ചരിഞ്ഞ മേൽക്കൂരയും വാഹനത്തിന്റെ സൈഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നു. സെഡാന് പുതുതായി രൂപകൽപ്പന ചെയ്ത ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ടെയിൽ‌ലാമ്പുകളും പിൻഭാഗത്ത് ബമ്പറിൽ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും ലഭിക്കും.

MOST READ: വരാനിരിക്കുന്ന K8 സെഡാന്റെ എഞ്ചിൻ ഓപ്ഷനുകളും സവിശേഷതകളും വെളിപ്പെടുത്തി കിയ

പതിനൊന്നാം തലമുറയിലേക്ക് ഹോണ്ട സിവിക്; അരങ്ങറ്റത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്ത്

എക്സ്റ്റീരിയറിന് സമാനമായി 2022 ഹോണ്ട സിവിക് ഇന്റീരിയർ അതിന്റെ ചില സവിശേഷതകൾ പുതിയ അക്കോർഡുമായി പങ്കിടുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹോണ്ട കണക്റ്റ് എന്നിവയെ പിന്തുണയ്ക്കുന്ന ഒരു വലിയ ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സെഡാനിലുണ്ട്.

പതിനൊന്നാം തലമുറയിലേക്ക് ഹോണ്ട സിവിക്; അരങ്ങറ്റത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്ത്

ഹോണ്ട സെൻസിംഗ് സേഫ്റ്റി, ഡ്രൈവർ സഹായ സാങ്കേതികവിദ്യകളുടെ നവീകരിച്ച സ്യൂട്ടും പതിനൊന്നാം തലമുറ ആവർത്തനത്തിന് ഹോണ്ട സമ്മാനിക്കും. അന്താരാഷ്ട്ര വിപണിയിൽ 1.5 ലിറ്റർ VTEC ടർബോ പെട്രോൾ, ഹോണ്ട i-MMD ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം പുതിയ സിവിക് വാഗ്‌ദാനം ചെയ്യും.

പതിനൊന്നാം തലമുറയിലേക്ക് ഹോണ്ട സിവിക്; അരങ്ങറ്റത്തിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്ത്

2022 ഹോണ്ട സിവിക് ആദ്യമായി ചൈനീസ് വിപണിയിലാകും വിൽപ്പനയ്ക്ക് എത്തുക. അതിനുശേഷം ജപ്പാനും യുഎസ് രാജ്യങ്ങളിലേക്ക് മോഡൽ എത്തും. കഴിഞ്ഞ വർഷം നോയിഡയിലെ ബ്രാൻഡിന്റെ പ്ലാന്റ് അടച്ചുപൂട്ടിയതിനാൽ പുതിയ ആവർത്തനത്തെ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New Gen 2022 Honda Civic Sedan Details Leaked Ahead Of Launch. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X