Just In
- 36 min ago
കുതിപ്പ് തുടര്‍ന്ന് മഹീന്ദ്ര ഥാര്‍; ആറുമാസത്തിനുള്ളില്‍ വാരികൂട്ടിയത് 50,000 ബുക്കിംഗുകള്‍
- 44 min ago
ക്രോസ്ഓവർ ശൈലിയുള്ള സെഡാൻ, 2022 C5X മോഡലിനെ അവതരിപ്പിച്ച് സിട്രൺ
- 15 hrs ago
തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്
- 16 hrs ago
അവതരണത്തിന് മണിക്കൂറുകള്‍ മാത്രം; കോഡിയാക്കിന്റെ പുതിയ ടീസറുമായി സ്കോഡ
Don't Miss
- News
കോണ്‍ഗ്രസ് പരാജയപ്പെടുമോ? ചുമതലയുള്ളവര്‍ പണിയെടുത്തില്ലെന്ന് മുല്ലപ്പള്ളി, കമ്മിറ്റികള്‍ ദുര്‍ബലം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Sports
IPL 2021: 'സൂപ്പര്‍ സ്റ്റാര്‍ സഞ്ജു', ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം, പ്രശംസിച്ച് സെവാഗും യുവരാജും
- Finance
കോവിഡ് വാക്സിന് സ്വീകരിച്ചുവോ? എങ്കിലിതാ ഇനി സ്ഥിര നിക്ഷേപങ്ങള്‍ക്ക് അധികം പലിശ സ്വന്തമാക്കാം!
- Movies
ആദ്യമായി ഷൂട്ടിങ് കാണാനെത്തിയ സ്ഥലം, സുഹൃത്തുക്കളുമായി കൂടിയ സ്ഥലം; ഓർമ പങ്കുവെച്ച് മമ്മൂട്ടി
- Lifestyle
വിഷുവിന് കണിയൊരുക്കുമ്പോള്‍ ശ്രദ്ധിക്കണം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുത്തൻ കാർണിവൽ എംപിവിയെ അവതരിപ്പിച്ച് കിയ; മാറ്റങ്ങൾ ഇങ്ങനെ
പ്രീമിയം ആഢംബരം എംപിവി സെഗ്മെന്റിലെ താരമായ കാർണിവലിന് പുതിയ 2022 മോഡൽ സമ്മാനിച്ച് കിയ മോട്ടോർസ്. കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾക്കൊപ്പം 3.5 ലിറ്റർ V6 ജിഡിഐ എഞ്ചിനുമായാണ് വാഹനം വടക്കേ അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഈ എഞ്ചിന് പരമാവധി 290 bhp കരുത്തിൽ 262 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 1,587 കിലോഗ്രാം ടോവിംഗ് ശേഷിയും 2022 കാർണിവലിന് ഉണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്. അതായത് ചില പിക്കപ്പ് ട്രക്കുകളെക്കാൾ മികച്ചതാണ് ഈ പുതിയ എംപിവിയെന്ന് സാരം.

കൂടാതെ "എസ്യുവി പോലുള്ള സ്വഭാവവും" വാഹനത്തിന് ഉള്ളതായി ബ്രാൻഡ് അവകാശപ്പെടുന്നുമുണ്ട്. കിയ മോട്ടോർസിന്റെ ഏറഅറവും പുതിയ ബാഡ്ജ് വഹിക്കുന്ന അമേരിക്കയിലെ ആദ്യത്തെ വാഹനമാണ് 2022 കാർണിവൽ എന്നതും ശ്രദ്ധേയമാണ്.
MOST READ: 525 bhp കരുത്തുമായി ഡിഫെൻഡർ V8 പതിപ്പ് അവതരിപ്പിച്ച് ലാൻഡ് റോവർ

ടെല്ലുറൈഡ് രൂപകൽപ്പന ചെയ്ത അതേ ടീമാണ് പുതിയ കാർണിവലിന്റെ മാറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതും. നേർരേഖകൾ, ഷാർപ്പ് ഡിസൈൻ സൂചകങ്ങൾ, ഭംഗിയായി ചെയ്ത പൂർണ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഉപയോഗിച്ച് എംപിയെ മികവുറ്റതാക്കി.

ഓപ്ഷണലായി 19 ഇഞ്ച് വീലുകളും വാഹനത്തിൽ തെരഞ്ഞെടുക്കാം. കൂടാതെ ഉപഭോക്താക്കൾക്ക് എട്ട് പേർക്ക് ഇരിക്കാനുള്ള സീറ്റിംഗ് കോൺഫിഗറേഷനും കിയ ലഭ്യമാക്കുന്നുണ്ട്. കൂടാതെ വിഐപി ലോഞ്ച് സീറ്റിംഗ് ഉപയോഗിച്ച് ഏഴ് സീറ്റർ പതിപ്പും കാർണിവലിന് ഉണ്ടാകും.
MOST READ: IS സെഡാന് പുതിയ 500 F സ്പോർട്ട് പെർഫോമെൻസ് വേരിയന്റ് അവതരിപ്പിച്ച് ലെക്സസ്

ഇതിൽ ലെഗ് എക്സ്റ്റൻഷനുകൾ, രണ്ടാം നിരയ്ക്കുള്ള വെന്റിലേറ്റഡ് സീറ്റുകൾ, പവർ നിയന്ത്രണങ്ങൾ, വോയ്സ് കൺട്രോളുകൾ വഴി ഇൻഫോടെയ്ൻമെന്റിലേക്കുള്ള പ്രവേശനം, ബോസ് ഓഡിയോ സിസ്റ്റം, വിംഗ്-ഔട്ട് ഹെഡ്റെസ്റ്റുകൾ എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഡ്യുവൽ സ്ക്രീനുകൾ, നൈറ്റ് വിഷൻ ക്യാമറയ്ക്കൊപ്പം പിൻ സീറ്റ് നിരീക്ഷണം, ഇന്റർകോം സിസ്റ്റം തുടങ്ങിയ സവിശേഷതകളും 2022 മോഡൽ കാർണിവലിൽ ലഭ്യമാണ്. സെഗ്മെന്റിലെ ഏറ്റവും മികച്ച ബൂട്ട്സ്പെയ്സ് നൽകുന്നതിന് രണ്ടാമത്തെ വരി നീക്കംചെയ്യാനും മൂന്നാം വരി ഫ്ലാറ്റായി മടക്കാനും കഴിയും.
MOST READ: ടാറ്റ സഫാരി vs സഫാരി അഡ്വഞ്ചർ എഡിഷൻ; പ്രധാന മാറ്റങ്ങൾ ഇങ്ങനെ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണ, ഇൻ-കാർ കണക്റ്റീവ് ടെക്നോളജികൾ, 12.3 ഇഞ്ച് ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന 12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 2022 കാർണിവൽ എംപിവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓട്ടോ ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് ഒഴിവാക്കൽ, ഉയർന്ന ബീം അസിസ്റ്റ് എന്നിവയാണ് വാഹനത്തിലെ പ്രധാന സുരക്ഷാ സവിശേഷതകൾ. 2020 ഫെബ്രുവരി മുതൽ മൂന്ന് വേരിയന്റുകളിലായി കാർണിവൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്.

ഇത് പ്രീമിയം എംപിവി വാങ്ങുന്നവർക്കിടയിലെ ഒരു ജനപ്രിയ തെരഞ്ഞെടുപ്പാണ്. ഏറ്റവും പുതിയ ആഗോള പതിപ്പ് സമീപഭാവിയിൽ ഇന്ത്യൻ വിപണിയിൽ എത്തുമോ എന്നത് ഇതുവരെ അറിവായിട്ടില്ല. എങ്കിലും മോഡലിന്റെ സ്വീകാര്യത കണക്കിലെടുത്ത് കിയ ഇത് അവതരിപ്പിക്കാൻ സാധ്യതയുണ്ട്.