ആകെ മിനുങ്ങി മാരുതി സെലെറിയോ, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഈ വർഷത്തേക്ക് വലിയ പദ്ധതികളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കാളായ മാരുതി സുസുക്കി ഇന്ത്യക്കായി കരുതിവെച്ചിരിക്കുന്നത്. പുതുക്കിയ സെലെറിയോ ഹാച്ച്ബാക്കിലൂടെയായിരിക്കും പദ്ധതികൾക്ക് തുടക്കം കുറിക്കുക.

ആകെ മിനുങ്ങി മാരുതി സെലെറിയോ, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

പുതുതലമുറ സെലേറിയോയുടെ അവതരണം കഴിഞ്ഞ വർഷം മുതൽ മാറ്റിവെക്കുന്നതാണ്. എന്നാൽ കൊവിഡ് മാഹാമാരിയുടെ രണ്ടാംതരംഗം കെട്ടടങ്ങുന്നതോടെ പരിഷ്ക്കരിച്ച സെലെറിയോ നിരത്തിലേക്ക് എത്തും.

ആകെ മിനുങ്ങി മാരുതി സെലെറിയോ, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഏഴ് വർഷങ്ങൾക്ക് മുമ്പ് അതായത് 2014-ലാണ് മാരുതി സുസുക്കി പുതിയ തന്ത്രങ്ങളുമായി സെലെറിയോ ഹാച്ച്ബാക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം 2017 ൽ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിന്റെ രൂപത്തിൽ ഒരു നവീകരണവും മാത്രമാണ് ജനപ്രിയ മോഡലിന് ലഭിച്ചിരുന്നുള്ളൂ.

ആകെ മിനുങ്ങി മാരുതി സെലെറിയോ, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഒരു പുതുതലമുറ സെലേറിയോ അവതരിപ്പിക്കുന്നതിനുള്ള പദ്ധതി മാരുതി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മൈക്രോ ഹാച്ച്ബാക്കിന്റെ ഒന്നിലധികം പരീക്ഷണ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ വാഹനത്തിന്റെ പേറ്റന്റ് ചിത്രങ്ങൾ കൂടി ഓൺലൈനിൽ എത്തിയതോടെ അവതരണം സ്ഥിരീകരിക്കാം.

ആകെ മിനുങ്ങി മാരുതി സെലെറിയോ, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഡിസൈനിന്റെയും സവിശേഷതകളുടെയും കാര്യത്തിൽ പുതിയ സെലെറിയോയ്ക്ക് പ്രധാന നവീകരണങ്ങൾ ലഭിക്കുമെന്നാണ് സൂചന. പേറ്റന്റ് ചിത്രങ്ങൾ വഴി കാറിന്റെ ഡിസൈൻ വിശദാംശങ്ങളാണ് വെളിപ്പെട്ടിരിക്കുന്നത്.

ആകെ മിനുങ്ങി മാരുതി സെലെറിയോ, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

2021 സെലെറിയോ സുസുക്കിയുടെ ഭാരം കുറഞ്ഞ ഹാർ‌ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലെ അഞ്ചാം തലമുറ പതിപ്പിലായിരിക്കും നിർമിക്കുക. ഇതിനർഥം എല്ലാ സാധ്യതകളിലും പുതുക്കിയ മോഡൽ മുൻഗാമിയേക്കാൾ വലുതും ഭാരം കുറഞ്ഞതും കൂടുതൽ ഇന്റീരിയർ സ്ഥലത്തേക്ക് വിവർത്തനം ചെയ്യുന്നതുമായിരിക്കുമെന്ന് സാരം.

ആകെ മിനുങ്ങി മാരുതി സെലെറിയോ, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഒരുപക്ഷേ കാറിന്റെ മൈലേജും മെച്ചപ്പെടും. വരാനിരിക്കുന്ന സെലെറിയോ നിലവിലെ മോഡലിനെക്കാൾ ഉയരമുണ്ടാരിക്കുമെന്നും പരീക്ഷണ ചിത്രങ്ങളിൽ നിന്ന് മനസിലാകുന്നുണ്ട്. അതായത് ചെറിയ ക്രോസ്ഓവർ എസ്‌യുവി നിലപാടാണ് 2021 മോഡലിനുണ്ടാവുകയെന്ന് ചുരുക്കം.

ആകെ മിനുങ്ങി മാരുതി സെലെറിയോ, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

പുതിയ ഗ്രില്ലും പുനർ‌രൂപകൽപ്പന ചെയ്ത ബമ്പറുകളും ഉപയോഗിച്ച് സെലെറിയോയുടെ മുൻവശം കൂടുതൽ ആകർഷകമാക്കും. പുതിയ അലോയ് വീൽ ഡിസൈനുകൾ, സ്ലീക്കർ ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പുകൾ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള റാപ്റൗണ്ട് എൽഇഡി ടെയിൽ ‌ലൈറ്റുകൾ, മിററുകൾ എന്നിവയിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ആകെ മിനുങ്ങി മാരുതി സെലെറിയോ, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ക്യാബിനകത്ത് ചില പുതിയ സവിശേഷതകൾ‌ക്ക് പുറമേ ഡാഷ്‌ബോർ‌ഡ് ലേഔട്ടിൽ‌ ചില മാറ്റങ്ങളും മാരുതി നടപ്പിലാക്കിയേക്കാം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് സുസുക്കി സ്മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഒരു പ്രധാന കൂട്ടിച്ചേർക്കലാകും.

ആകെ മിനുങ്ങി മാരുതി സെലെറിയോ, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, നാല് ഡോറുകൾക്കുമുള്ള പവർ വിൻഡോകൾ, ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്ന റിയർ വ്യൂ മിററുകൾ എന്നിവയും 2021 മോഡൽ സെലെറിയോ വാഗ്ദാനം ചെയ്യുന്ന ചില സവിശേഷതകളായിരിക്കാം.

ആകെ മിനുങ്ങി മാരുതി സെലെറിയോ, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

സെലെറിയോയുടെ രണ്ടാംതലമുറ ആവർത്തനം 1.0 ലിറ്റർ K10B നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിൻ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കൂടുതൽ കരുത്തുറ്റ 1.2 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനും ഹാച്ച്ബാക്കിലുണ്ടാകും.

ആകെ മിനുങ്ങി മാരുതി സെലെറിയോ, പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് പുതിയ സെലെറിയോയും തെരഞ്ഞെടുക്കാനാകും. ഏകദേശം 4.70 ലക്ഷം രൂപയായിരിക്കും പരിഷ്ക്കരിച്ച മോഡലിന്റെ പ്രാരംഭ എക്സ്ഷോറൂം വില.

Source: Suzuki Garage

Most Read Articles

Malayalam
English summary
New-Gen Maruti Suzuki Celerio Exterior Design Leaked Via Patent Images. Read in Malayalam
Story first published: Tuesday, June 15, 2021, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X