തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ പുതിയ മാനങ്ങൾ തീർത്ത മോഡലാണ് മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ. പരമ്പരാഗത സെഡാനുകളേക്കാൾ കൂടുതൽ ഉപഭോക്താക്കൾ എസ്‌യുവികളും ക്രോസ് ഓവറുകളും സ്വന്തമാക്കാൻ താൽപ്പര്യപ്പെടുന്നതിനാൽ സമീപ വർഷങ്ങളിൽ ഇത് വളരെയധികം ശ്രദ്ധയാകർഷിക്കുകയും ചെയ്‌തു.

തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

അര പതിറ്റാണ്ടിലേറെയായി വിപണിയിലെ സാന്നിധ്യവുമാണ് വിറ്റാര ബ്രെസ. ഡിസൈൻ അപ്‌ഡേറ്റുകളും പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിക്കൊണ്ട് 2020 ഓട്ടോ എക്‌സ്‌പോയിൽ മിഡ് ലൈഫ് പരിഷ്ക്കരണവും വാഹനത്തിന് അടുത്തിടെ ലഭിച്ചിരുന്നു.

തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

2020 ഏപ്രിലിൽ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങളുടെ വരവോടെ ബ്രെസയിലെ 1.3 ലിറ്റർ DDiS 200 ഡീസൽ നിർത്തലാക്കുകയും ചെയ്‌തു. തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ 1.5 ലിറ്റർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനും എസ്‌യുവിക്ക് സമ്മാനിച്ചു.

MOST READ: ടൈഗൂണ്‍ എസ്‌യുവിയെ ഔദ്യോഗികമായി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

എന്നാൽ വരും വർഷം വിപുലമായ അപ്‌ഡേറ്റുകൾക്കൊപ്പം മാരുതി സുസുക്കി രണ്ടാം തലമുറ വിറ്റാര ബ്രെസ അവതരിപ്പിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആധുനിക എതിരാളികൾക്ക് മുന്നിൽ അൽപം വിയർക്കുന്നുണ്ടെങ്കിലും ഒരു പ്രത്യേക സ്ഥാനം മോഡലിന് ഇപ്പോഴുമുണ്ട്.

തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

വരാനിരിക്കുന്ന അഞ്ച് സീറ്റർ മോഡലിന്റെ ചില വിശദാംശങ്ങൾ കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ‌ അടുത്ത തലമുറ മാരുതി സുസുക്കി വിറ്റാര ബ്രെസയിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയ്ക്കൊപ്പം വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഇൻ-കാർ കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യകളും മാരുതി ഉൾപ്പെടുത്തും.

MOST READ: പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35

തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

സുരക്ഷയിലും രണ്ടാംതലമുറ വിറ്റാര ബ്രെസ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ല. മെച്ചപ്പെട്ട സുരക്ഷയ്ക്കായി ടോപ്പ് എൻഡ് വേരിയന്റുകളിൽ ആറ് എയർബാഗുകൾ കമ്പനി അവതരിപ്പിക്കും. സവിശേഷതകളുടെ പട്ടികയിൽ സൺറൂഫും വയർലെസ് ചാർജിംഗ് സൗകര്യവും ഉൾപ്പെടും.

തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

ഇതിന് ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ടി വരും. മാത്രമല്ല കാലഹരണപ്പെടുന്ന ഡാഷ്‌ബോർഡും സെന്റർ കൺസോൾ ലേഔട്ടും മാരുതി സുസുക്കി തീർച്ചയായും നവീകരിക്കേണ്ടതുണ്ട്.

MOST READ: ഭാവി പദ്ധതികൾ വെളിപ്പെടുത്തി അരവിന്ദ് ഓട്ടോമൊബൈൽസ്

തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

എന്നിരുന്നാലും അതേ 1.5 ലിറ്റർ പെട്രോൾ യൂണിറ്റിനൊപ്പം ഇത് വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നതാണ് ശ്രദ്ധേയം. പക്ഷേ നിരവധി നവീകരണങ്ങൾ ഇതിലുമുണ്ടാകും. ഉദാഹരണത്തിന് നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കിന് പകരം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് നൽകും.

തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ആയിരിക്കാം മാരുതി ലഭ്യമാക്കുക. മാരുതി സുസുക്കി എസ്-സി‌എൻ‌ജി ലൈനപ്പ് വിപുലീകരിക്കുകയും ക്ലീനർ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ഒരു അടിയന്തര ബദലായി ഇതിനെ കാണുകയും ചെയ്യുന്നതിനാൽ അടുത്ത തലമുറ വിറ്റാര ബ്രെസയ്ക്കും സി‌എൻ‌ജി വേരിയൻറ് ലഭിച്ചേക്കാം.

തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

ഇന്റീരിയർ പോലെ തന്നെ പുറംമോടിക്കും കാര്യമായ മാറ്റങ്ങളാകും അവതരിപ്പിക്കുക. അതോടൊപ്പം മറ്റ് പുത്തൻ എതിരാളികളുമായി കിടപിടിക്കാൻ സാധിക്കുന്ന തരത്തിലുള്ള എല്ലാ മികവും മാരുതിയുടെ കോംപാക്‌ട് എസ്‌യുവിയിൽ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
New Gen Maruti Suzuki Vitara Brezza Likely To Have More Advanced Features List. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X