Just In
- 1 hr ago
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
- 1 hr ago
പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ
- 2 hrs ago
നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്
- 2 hrs ago
കുഷാഖ്, ടൈഗൂണ്‍ മോഡലുകളില്‍ ഒരുങ്ങുന്നത് പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
Don't Miss
- Sports
IPL 2021: പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാനാകില്ല, പക്ഷെ...; വിമര്‍ശകരോട് ധോണി
- News
കൊവിഡിന്റെ രണ്ടാം തരംഗം: നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
- Movies
ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്; വിവാഹമോചന വാർത്തകളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി
- Lifestyle
മുഖം തിളങ്ങാന്‍ ഉഗ്രന്‍ മാമ്പഴ കൂട്ടുകള്‍; ഉപയോഗം ഇങ്ങനെ
- Travel
ഹൈറേഞ്ചില്‍ കറങ്ങാന്‍ പുത്തന്‍ സൈറ്റ്സീയിങ് സര്‍വ്വീസുമായി കെഎസ്ആര്‍ടിസി
- Finance
സ്വര്‍ണവിലയില്‍ നേരിയ കുറവ്; പൊന്ന് വാങ്ങണോ വില്‍ക്കണോ?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റെനോ ഡസ്റ്ററും പുതുതലമുറയിലേക്ക്, സാധ്യതകൾ ഇങ്ങനെ
ഇന്ത്യയിൽ മിഡ്-സൈസ് എസ്യുവി സെഗ്മെന്റിന് തുടക്കം കുറിച്ച മോഡലാണ് റെനോ ഡസ്റ്റർ. വരും വർഷം ജനപ്രിയമായ ഡസ്റ്റർ എസ്യുവിയ്ക്ക് ഒരു തലമുറ മാറ്റം നൽകാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ എന്നതാണ് പുതിയ വാർത്ത.

അടിമുടി മാറ്റങ്ങളോടെ എത്തുന്ന എസ്യുവിയുടെ ഔദ്യോഗിക അരങ്ങേറ്റ തീയതി ഒന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും പുതിയ മോഡൽ 2022 അല്ലെങ്കിൽ 2023 ൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

പുതുതായി സമാരംഭിച്ച CMF-A ആർക്കിടെക്ചറിനുപകരം മൂന്നാം തലമുറ ഡസ്റ്റർ ആഗോള പ്ലാറ്റ്ഫോമിലായിരിക്കും ഒരുങ്ങുക. ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റുമായി എസ്യുവി അതിന്റെ അടിത്തറ പങ്കിടുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.
MOST READ: റെനോയുടെ തുറുപ്പ്ചീട്ടാകാന്‍ കൈഗര്‍; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങള്‍

റെനോ ഗ്രൂപ്പിന്റെ പുതിയ തന്ത്രത്തിന്റെ ഭാഗമായി ഡാസിയക്ക് കീഴിൽ ആഗോള വിപണിക്കായി B, C സെഗ്മെന്റ് വാഹനഘങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ ഡസ്റ്റർ. റെനോ, ഡാസിയ, ലഡ എന്നിവയിൽ നിന്നുള്ള മോഡലുകൾ ഇതിൽ ഉൾപ്പെടും.

2025 ഓടെ 14 പുതിയ മോഡലുകളുമായി ആഗോളനിര വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന അജണ്ഡ. C, D സെഗ്മെന്റിൽ ഏഴ് വാഹനങ്ങളും ഏഴ് ഇലക്ട്രിക് കാറുകളും പദ്ധതിയിൽ ഉൾപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

പുതിയ ഉൽപ്പന്നങ്ങൾ 2025 ഓടെ റെനോയുടെ വിൽപനയുടെ 45 ശതമാനത്തോളം വിൽപ്പന സംഭാവന ചെയ്യാൻ സാധ്യതയുണ്ട്. പ്ലാറ്റ്ഫോമിനു പുറമെ, പുതിയ ഡസ്റ്റർ അതിന്റെ ചില ഡിസൈൻ ബിറ്റുകൾ ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റ് പതിപ്പുമായി പങ്കിടാം.

അതിൽ യൂണീക്കായി രൂപകൽപ്പന ചെയ്ത വൈ-ആകൃതിയിലുള്ള ഹെഡ്ലാമ്പുകൾ, എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ഒരു പരന്ന റൂഫ് ലൈൻ, പ്രൊമിനൻഡ് വീൽ ആർച്ചുകൾ, മസ്ക്കുലർ ഹാഞ്ചുകൾ എന്നിവ വഹിക്കും. അസംസ്കൃത റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കുകളിൽ നിന്നാണ് ബിഗ്സ്റ്ററിന്റെ ബാഹ്യ പാനലുകൾ നിർമിച്ചതെന്ന് ബ്രാൻഡ് അവകാശപ്പെടുന്നത്.
MOST READ: സെഗ്മെന്റിലെ "സുരക്ഷിതവും ശക്തവുമായ എസ്യുവി" ഫോക്സ്വാഗൺ ടൈഗൂൺ

ഹൈബ്രിഡ് എഞ്ചിൻ, ഇതര- ഊർജ്ജ ഓപ്ഷനുകൾ എന്നിവ ഉപയോഗിച്ച് മോഡൽ നിരത്തിലെത്തിയേക്കാം. 5, 7 സീറ്റിംഗ് കോൺഫിഗറേഷനുകൾ ഉപയോഗിച്ച് പുതിയ ഡസ്റ്റർ ലഭ്യമാക്കാം. ഇത് സംഭവിക്കുകയാണെങ്കിൽ 5 സീറ്റർ പതിപ്പ് കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവയുമായി മാറ്റുരയ്ക്കും.

മറുവശത്ത് ഏഴ് സീറ്റർ മോഡൽ എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, പുതുതലമുറ മഹീന്ദ്ര XUV500 എന്നിവക്കെതിരെ മത്സരിക്കും. മറ്റ് വാർത്തകളിൽ റെനോ ട്രൈബർ ടർബോ അടുത്ത വർഷത്തോടെയാകും വിപണിയിൽ എത്തുകയെന്ന് കമ്പനി ശ്രമിച്ചിട്ടുണ്ട്.