കുഷാഖിന്റെ പ്ലാറ്റ്ഫോമിൽ ഒരുങ്ങും പുത്തൻ ഫോക്സ്‍വാഗൺ പോളോ; വിലയും ഉയരും

ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാണ് അഞ്ചാം തലമുറ ആവർത്തനത്തിലുള്ള ഫോക്സ്‍വാഗൺ പോളോ. കാലഹരണപ്പെട്ടു എന്ന പല അഭിപ്രായങ്ങളും ഉയരുന്നുണ്ടെങ്കിലും വിൽപ്പന കണക്കുകളിൽ മോശമല്ലാത്ത പ്രകടനം കാഴ്ച്ചവെക്കാൻ ഹാച്ചിന് സാധിക്കുന്നുണ്ട്.

പുത്തൻ ഫോക്സ്‍വാഗൺ പോളോ 2023-ൽ, വില ഉയരും

2017-ൽ ആഗോളതലത്തിൽ പോളോ ഒരു തലമുറ പരിഷ്ക്കരണത്തിന് വിധേയമായിരുന്നു. ഇത് ഫോക്സ്‍വാഗൺ ഗ്രൂപ്പിന്റെ ഏറ്റവും ചെറിയ മോഡുലാർ MQB-A0 പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങിയിരിക്കുന്നതും.

പുത്തൻ ഫോക്സ്‍വാഗൺ പോളോ 2023-ൽ, വില ഉയരും

ഫോക്സ്‍വാഗൺ ഇന്ത്യൻ വിപണിയിൽ എസ്‌യുവികളിലേക്ക് ശ്രദ്ധ തിരിക്കുന്നുണ്ടെങ്കിലും ഒരു പുതിയ പോളോയെ ഒരുക്കുന്നത് തീർച്ചയായും മികച്ചൊരു തീരുമാനമായിരിക്കും. കാരണം ഹാച്ച്ബാക്കുകൾക്ക് ഇന്നും രാജ്യത്ത് ലഭിക്കുന്നത് ഗംഭീര സ്വീകരണമാണ്.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ വേണ്ട; ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകാൻ ഫോർഡ്

പുത്തൻ ഫോക്സ്‍വാഗൺ പോളോ 2023-ൽ, വില ഉയരും

പ്രീമിയം ഹാച്ച്ബാക്ക് ഓഫറായ പോളോയ്ക്ക് നിലവിൽ 6.01 ലക്ഷം മുതൽ 9.92 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിനെ നയിക്കുന്ന മാരുതി സുസുക്കി ബലേനോയ്ക്ക് സമാനമാണെങ്കിലും സെഗ്‌മെന്റിന്റെ വിപണി വിഹിതത്തിൽ വെറും അഞ്ച് ശതമാനത്തിൽ താഴെയാണുള്ളത്.

പുത്തൻ ഫോക്സ്‍വാഗൺ പോളോ 2023-ൽ, വില ഉയരും

പോളോ ആറാംതലമുറയിലേക്ക് പ്രവേശിക്കുമ്പോൾ വിലനിലവാരം കൂടുതലായിരിക്കുമെന്ന് സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ എംഡി ഗുർപ്രത ബോപാറായ് അഭിപ്രായപ്പെട്ടു. സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ എസ്‌യുവികൾക്കായിഇതിനകം തന്നെ MQB-A0-IN പ്ലാറ്റ്ഫോം ഇന്ത്യയിൽ പ്രാദേശികവൽക്കരിച്ചിട്ടുണ്ട്.

MOST READ: ഒന്നാമനായി ടൊയോട്ട; ലോകത്തിലെ ഏറ്റവും മൂല്യവത്തായ 10 വാഹന ബ്രാൻഡുകൾ

പുത്തൻ ഫോക്സ്‍വാഗൺ പോളോ 2023-ൽ, വില ഉയരും

പോളോയ്ക്കും ഇതേ പ്ലാറ്റ്ഫോം ഉൾക്കൊള്ളാൻ കഴിയും. പുതിയ പോളോയെ ഇന്ത്യയ്‌ക്കായി നാല് മീറ്ററിൽ താഴെയായി നിലനിർത്താൻ ഫോക്‌സ്‌വാഗൺ രൂപകൽപ്പനയിൽ മാറ്റം വരുത്തും. അതിനാൽ തന്നെ പോളോയുടെ വില ഉയരുമെന്ന് സുനിശ്ചിതമാണ്.

പുത്തൻ ഫോക്സ്‍വാഗൺ പോളോ 2023-ൽ, വില ഉയരും

പ്രീമിയം ഹാച്ച്ബാക്കുകളുടെ വിലകൾ ഇതിനകം തന്നെ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഹോണ്ട ജാസിനാണ് ഈ ശ്രേണിയിൽ ഏറ്റവും ഉയർന്ന പ്രാരംഭ വിലയുള്ളത്. പുതിയ ഹ്യുണ്ടായി i20 ടോപ്പ് വേരിയന്റിന് 11.18 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില മുടക്കേണ്ടതായുണ്ട്.

MOST READ: അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

പുത്തൻ ഫോക്സ്‍വാഗൺ പോളോ 2023-ൽ, വില ഉയരും

സെഗ്‌മെന്റിൽ 10 ലക്ഷം രൂപ വില പരിധി കടക്കുന്ന ആദ്യ മോഡലാണ് i20 എന്നതും ശ്രദ്ധേയമാണ്. ഇനി വരാനിരിക്കുന്ന എൻ ലൈൻ വേരിയന്റ് കൂടി എത്തുന്നതോടെ കൊറിയൻ കാറിന്റെ വില ഇനിയും ഉയരും. കൂടാതെ ഇൻപുട്ട് ചെലവും നികുതിയും വർധിക്കുന്നതോടെ ഹാച്ച്ബാക്കുകളുടെ വില വരും വർഷങ്ങളിൽ വർധിക്കാൻ സാധ്യതയുണ്ട്.

പുത്തൻ ഫോക്സ്‍വാഗൺ പോളോ 2023-ൽ, വില ഉയരും

പ്രീമിയം സവിശേഷതകൾ, മെച്ചപ്പെട്ട സുരക്ഷ, വർധിച്ച അനുപാതങ്ങൾ എന്നിവയുള്ള എട്ട് ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വിലയുള്ള ഒരു പുതിയ പോളോ ഭാവിയിൽ ഉപഭോക്താക്കളെ ആകർഷിച്ചേക്കാം. ഇന്ത്യയിലെ പോളോ ഹാച്ച്ബാക്കിന്റെ ഭാവിയെക്കുറിച്ച് ഫോക്‌സ്‌വാഗണ്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

പുത്തൻ ഫോക്സ്‍വാഗൺ പോളോ 2023-ൽ, വില ഉയരും

പോയ വർഷം ബിഎസ്-VI അപ്‌ഡേറ്റിന്റെ ഭാഗമായി പുതിയ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും പോളോയ്ക്ക് ലഭിച്ചു, ഡ്രൈവിംഗ് പ്രേമികൾക്കിടയിൽ ഇത് ഒരു ജനപ്രിയ കാറായി തുടരുന്നു.

പുത്തൻ ഫോക്സ്‍വാഗൺ പോളോ 2023-ൽ, വില ഉയരും

കാലഹരണപ്പെട്ട ക്യാബിൻ മുന്നോട്ടുകൊണ്ടുപോവുകയാണെങ്കിലും അഞ്ചാം തലമുറ ഹാച്ച്ബാക്കിന്റെ ഡ്രൈവിംഗ് ഡൈനാമിക്സും പ്രീമിയം ബിൽഡ് ക്വാളിറ്റിയും ഇന്ത്യയിൽ കുറച്ച് വർഷത്തേക്ക് പോളോയെ ഇനിയും പ്രസക്തമായി തുടരാൻ സഹായിക്കും. അടുത്ത വർഷം അവസാനമോ 2023-ന്റെ തുടക്കത്തിലോ ഒരു പുതുതലമുറ പോളോ ആരംഭിക്കാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
New-Gen Volkswagen Polo Could Launch By 2023. Read in Malayalam
Story first published: Saturday, March 27, 2021, 10:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X