ഹോണ്ട സിറ്റി ഹൈബ്രിഡും ഈ വർഷം അവതരിപ്പിച്ചേക്കും; അറിയാം കൂടുതൽ

രാജ്യത്ത് പുതുതന്ത്രങ്ങളുമായി കളംനിറയാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. അതിന്റെ ഭാഗമായി അമേസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഓഗസ്റ്റ് മാസം വിപണിയിൽ എത്തിക്കാൻ കമ്പനി ഒരുങ്ങി കഴിഞ്ഞു.

ഹോണ്ട സിറ്റി ഹൈബ്രിഡും ഈ വർഷം അവതരിപ്പിച്ചേക്കും; അറിയാം കൂടുതൽ

എന്നാൽ പദ്ധതിയൊന്നും അവിടെ അവസാനിക്കുന്നില്ല. 2020 ഓഗസ്റ്റിൽ മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ച ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പിനെയും ബ്രാൻഡ് ഈ വർഷം തന്നെ വിപണിയിൽ എത്തിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

ഹോണ്ട സിറ്റി ഹൈബ്രിഡും ഈ വർഷം അവതരിപ്പിച്ചേക്കും; അറിയാം കൂടുതൽ

മിഡ്-സൈസ് സെഡാൻ ശ്രേണിയിലെ സ്റ്റാറ്റസ് സിമ്പലായി കണക്കാക്കപ്പെടുന്ന സിറ്റിയുടെ പുതിയ കാര്യക്ഷമമായ വേരിയന്റ് കൂടി എത്തുന്നതോടെ ഹോണ്ട വനിര കൂടുതൽ ശക്തിയാർജിക്കും.

ഹോണ്ട സിറ്റി ഹൈബ്രിഡും ഈ വർഷം അവതരിപ്പിച്ചേക്കും; അറിയാം കൂടുതൽ

അതോടൊപ്പം തന്നെ ഒരു ഏഴ് സീറ്റർ എസ്‌യുവി മോഡലിനെയും കമ്പനി അടുത്ത വർഷം തുടക്കത്തോടെ ഇന്ത്യയിലെത്തിക്കും. സിറ്റി ഹൈബ്രിഡിനെ ഈ വർഷം അവസാനത്തോടെ പരിചയപ്പെടുത്തിയതിനു ശേഷം 2022-ൽ തന്നെയാകും വിൽപ്പനക്കായി സജ്ജീകരിക്കുക.

ഹോണ്ട സിറ്റി ഹൈബ്രിഡും ഈ വർഷം അവതരിപ്പിച്ചേക്കും; അറിയാം കൂടുതൽ

പുതിയ ഹൈബ്രിഡ് കാറിനെ ദീപാവലിക്ക് മുമ്പായി 2021 മധ്യത്തോടെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കാനായിരുന്നു ഹോണ്ടയുടെ പദ്ധതി. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തോടെ അവതരണം മാറ്റിവെക്കുകയായിരുന്നു.

ഹോണ്ട സിറ്റി ഹൈബ്രിഡും ഈ വർഷം അവതരിപ്പിച്ചേക്കും; അറിയാം കൂടുതൽ

സ്റ്റാൻഡേർഡ് മോഡലിന് മുകളിൽ സ്ഥാനം പിടിക്കുന്ന പുതിയ സിറ്റി ഹൈബ്രിഡിന് 15 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ വിൽക്കുന്ന പുതുതലമുറ ജാസിലും ഇതേ സാങ്കേതികവിദ്യ കാണാം.

ഹോണ്ട സിറ്റി ഹൈബ്രിഡും ഈ വർഷം അവതരിപ്പിച്ചേക്കും; അറിയാം കൂടുതൽ

ഹോണ്ട സിറ്റി e:HEV സിസ്റ്റം ശക്തമായ ഹൈബ്രിഡ് സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ വീലുകളിലേക്ക് ഒരു ഇലക്ട്രിക് മോട്ടോറായിരിക്കും പവർ കൈമാറുക. പെട്രോൾ എഞ്ചിൻ സഹായകരമായ ചുമതലകൾ മാത്രമാരിക്കും ഇവിടെ നിർവഹിക്കുക.

ഹോണ്ട സിറ്റി ഹൈബ്രിഡും ഈ വർഷം അവതരിപ്പിച്ചേക്കും; അറിയാം കൂടുതൽ

1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി യോജിച്ചാണ് പ്രവർത്തിക്കുന്നത്. ഹൈബ്രിഡ് എഞ്ചിനുള്ള ഉള്ള പുതിയ ഹോണ്ട സിറ്റി അതിന്റെ വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമത കൈവരിക്കുന്ന കാറിയിരിക്കും എന്നതാണ് പ്രത്യേകതയാവുക.

ഹോണ്ട സിറ്റി ഹൈബ്രിഡും ഈ വർഷം അവതരിപ്പിച്ചേക്കും; അറിയാം കൂടുതൽ

98 bhp പവർ വികസിപ്പിക്കാൻ പ്രാപ്‌തമായുള്ള 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേഷൻ (ISG), 109 bhp വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ഇലക്ട്രിക് മോട്ടോർ എന്നിവ ഉൾക്കൊള്ളുന്നതാണ് ഹൈബ്രിഡ് യൂണിറ്റ്.

ഹോണ്ട സിറ്റി ഹൈബ്രിഡും ഈ വർഷം അവതരിപ്പിച്ചേക്കും; അറിയാം കൂടുതൽ

ഹൈബ്രിഡ് സിസ്റ്റം മൂന്ന് വ്യത്യസ്ത ഡ്രൈവ് തരങ്ങൾ വാഗ്ദാനം ചെയ്യുകുയും ചെയ്യും. അതിൽ e:HEV ഇലക്ട്രിക് ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിൻ ഡ്രൈവ് എന്നിവയാണ് ഉൾപ്പെടുന്നത്. അതിലെ ആദ്യത്തെ ഹൈബ്രിഡ് ഫംഗ്ഷനായിരിക്കും ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് സഹായിക്കുന്നത്.

Most Read Articles

Malayalam
English summary
New Hybrid Honda City Expected To Launch Later This Year In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X