പുതിയ ഹ്യുണ്ടായി അൽകാസർ എസ്‌യുവി മെയ് മാസത്തിൽ ഡീലർഷിപ്പുകളിൽ എത്തും

ലോകമെമ്പാടും എസ്‌യുവി മോഡലുകളോടുള്ള പ്രണയം കൂടിവരികയാണ്. ഇന്ത്യയിലും അവസ്ഥ അതുതന്നെയാണ്. പുതുവർഷർഷത്തിലും ഈ ജനപ്രീതി വർധിക്കുമെന്നാണ് സൂചനയും. ഇതെല്ലാം മനസിലാക്കിയ ഹ്യുണ്ടായി തങ്ങളുടെ ശ്രേണിയിലേക്ക് പുതിയൊരു എസ്‌യുവിയെ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

പുതിയ ഹ്യുണ്ടായി അൽകാസർ എസ്‌യുവി മെയ് മാസത്തിൽ ഡീലർഷിപ്പുകളിൽ എത്തും

വിപണിയിൽ തരംഗമായ ക്രെറ്റയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഏഴ് സീറ്റർ എസ്‌യുവിയാണ് കൊറിയൻ ബ്രാൻഡിന്റെ കീഴിൽ ഇനി അവതരിക്കാൻ ഒരുങ്ങുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനത്തിന് അൽകാസർ എന്നും കമ്പനി പേരിട്ടു.

പുതിയ ഹ്യുണ്ടായി അൽകാസർ എസ്‌യുവി മെയ് മാസത്തിൽ ഡീലർഷിപ്പുകളിൽ എത്തും

ഈ 7 സീറ്റർ എസ്‌യുവി 2021 മെയ് മുതൽ ഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്. അതായത് അൽകാസറിന്റെ ഔദ്യോഗിക അവതരണം ഏപ്രിലിൽ അല്ലെങ്കിൽ 2021 മെയ് ആദ്യംവാരത്തോടെ ഉണ്ടാകുമെന്ന് സാരം.

MOST READ: സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

പുതിയ ഹ്യുണ്ടായി അൽകാസർ എസ്‌യുവി മെയ് മാസത്തിൽ ഡീലർഷിപ്പുകളിൽ എത്തും

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള 3-വരി എസ്‌യുവിയാണ് ഹ്യുണ്ടായി അൽകാസർ. 6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ ഇത് വാഗ്ദാനം ചെയ്യും. 6 സീറ്റർ മോഡലിന് രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും 7 സീറ്ററിന് ബെഞ്ച്-ടൈപ്പ് സീറ്റും 60:40 സ്പ്ലിറ്റും രണ്ടാം നിരയിൽ ലഭിക്കും.

പുതിയ ഹ്യുണ്ടായി അൽകാസർ എസ്‌യുവി മെയ് മാസത്തിൽ ഡീലർഷിപ്പുകളിൽ എത്തും

ഹ്യുണ്ടായി അൽകാസർ 7 സീറ്റർ എസ്‌യുവിയിൽ അധിക 20 മില്ലീമീറ്റർ നീളമുള്ള വീൽബേസ് സവിശേഷതയുണ്ടെന്നും 5 സീറ്റർ മോഡലിനേക്കാൾ 30 മില്ലീമീറ്റർ നീളമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

MOST READ: റാപ്പിഡ് സിഎൻജി ഉടൻ ഇന്ത്യയിലേക്ക്; സ്ഥിരീകരണവുമായി സാക് ഹോളിസ്

പുതിയ ഹ്യുണ്ടായി അൽകാസർ എസ്‌യുവി മെയ് മാസത്തിൽ ഡീലർഷിപ്പുകളിൽ എത്തും

ദൈർഘ്യമേറിയ വീൽബേസ് മൂന്നാം നിരയിലുള്ളവർക്ക് ഇടം സൃഷ്ടിക്കാൻ ഹ്യുണ്ടായിയെ അനുവദിക്കും. മൂന്നാം നിരയ്‌ക്കായി കമ്പനി വലിയ ബൂട്ട് സ്ഥലവും ഉപയോഗിക്കും. അതായത് അൽകാസർ ഒരു വലിയ ബൂട്ട് വാഗ്ദാനം ചെയ്യില്ലന്ന് കണക്കുകൂട്ടാം.

പുതിയ ഹ്യുണ്ടായി അൽകാസർ എസ്‌യുവി മെയ് മാസത്തിൽ ഡീലർഷിപ്പുകളിൽ എത്തും

5 സീറ്റർ മോഡലിൽ കാണാത്ത 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ പ്രീമിയം സവിശേഷതകൾ എസ്‌യുവിക്കുണ്ടാകും. ഇതിന് ഒരു വലിയ ടച്ച്‌സ്‌ക്രീൻ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ലെതർ അപ്ഹോൾസ്റ്ററി എന്നിവയും ലഭിക്കും.

MOST READ: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പങ്കുവെച്ച് ഓല; അവതരണം ഉടന്‍

പുതിയ ഹ്യുണ്ടായി അൽകാസർ എസ്‌യുവി മെയ് മാസത്തിൽ ഡീലർഷിപ്പുകളിൽ എത്തും

ക്രെറ്റയിൽ നിന്ന് വ്യത്യസ്തമായി കാണുന്നതിന് ഡിസൈൻ മാറ്റങ്ങളും ഹ്യുണ്ടായി അൽകാസറിൽ അവതരിപ്പിക്കും. എസ്‌യുവിക്ക് വ്യത്യസ്ത മേൽക്കൂരയും പിൻ രൂപകൽപ്പനയും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

പുതിയ ഹ്യുണ്ടായി അൽകാസർ എസ്‌യുവി മെയ് മാസത്തിൽ ഡീലർഷിപ്പുകളിൽ എത്തും

5 സീറ്റർ ക്രെറ്റയിലെ വൃത്താകൃതിയിലുള്ള പ്രൊഫൈലിന് പകരം ഇതിന് ഫ്ലാറ്റിഷ് ഡിസൈൻ ഉണ്ടാകും. എസ്‌യുവിയിൽ ഹാംഗുകൾ, ഫ്ലാറ്റർ മേൽക്കൂര, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, ബമ്പർ, പുതിയ ടെയിൽ‌ഗേറ്റ് എന്നിവ ഉണ്ടായിരിക്കും.

പുതിയ ഹ്യുണ്ടായി അൽകാസർ എസ്‌യുവി മെയ് മാസത്തിൽ ഡീലർഷിപ്പുകളിൽ എത്തും

ഇതിന് ക്രോം നിറച്ച റേഡിയേറ്റർ ഗ്രില്ലും പുതുക്കിയ ഹെഡ്‌ലാമ്പും കമ്പനി സമ്മാനിക്കും. 1.4 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് അൽകാസർ വാഗ്ദാനം ചെയ്യുക.

പുതിയ ഹ്യുണ്ടായി അൽകാസർ എസ്‌യുവി മെയ് മാസത്തിൽ ഡീലർഷിപ്പുകളിൽ എത്തും

ഇതിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വരും. അതേസമയം ഓപ്ഷണലായി ഒരു ഓട്ടോമാറ്റിക് യൂണിറ്റും ഏഴ് സീറ്ററിൽ ഉണ്ടാകും. 12 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയായിരിക്കും വില നിശ്ചയിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Alcazar Will Start Reaching Dealerships From May 2021. Read in Malayalam
Story first published: Monday, March 8, 2021, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X