പുതിയ ബി-സെഗ്മെന്റ് എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

തങ്ങളുടെ ഏറ്റവും പുതിയ ബി-സെഗ്മെന്റ് എസ്‌യുവിയായ ബയോണിനെ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി. ചില വിപണികളിൽ i20 ആക്‌ടിവിനെ മാറ്റിസ്ഥാപിക്കുന്ന ഈ കോം‌പാക്‌ട് മോഡൽ മാർച്ച് രണ്ടിന് ആഗോള തലത്തിൽ അരങ്ങേറ്റം കുറിക്കും.

പുതിയ ബി-സെഗ്മെന്റ് എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

ഇത് സ്ഥിരീകരിക്കുന്ന പുതിയ ടീസറും ദക്ഷിണ കൊറിയൻ ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി ഓഫറായിരിക്കും ബയോൺ എന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം.

പുതിയ ബി-സെഗ്മെന്റ് എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

ഹ്യുണ്ടായിയുടെ സെൻസസ് സ്പോർട്ടിനെസ് ഡിസൈൻ ഫിലോസഫിയിലാണ് ബയോൺ ഒരുങ്ങുന്നത്. പുതുതലമുറ i20 പ്രീമിയം ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമിൽ നിർമിക്കുന്നതിനാൽ ബയോൺ അതിന്റെ ഡിസൈൻ ഘടകങ്ങൾ പലതും കടമെടുത്തേക്കും.

MOST READ: കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

പുതിയ ബി-സെഗ്മെന്റ് എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

മെഷ്-ടൈപ്പ് ട്രപസോയിഡൽ ഗ്രിൽ, ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പ് കേസിംഗ്, മുകളിൽ ഘടിപ്പിച്ച സ്ലീക്ക് എൽഇഡി ഡിആർഎൽ എന്നിവ എസ്‌യുവിയുടെ ചില പ്രധാന സവിശേഷതകളാകും.

പുതിയ ബി-സെഗ്മെന്റ് എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

എങ്കിലും ബയോണിന് ചുറ്റും കട്ടിയുള്ള ബോഡി ക്ലാഡിംഗും ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ തീമും നൽകി വാഹനത്തിന്റെ സ്‌പോർട്ടി പ്രൊഫൈൽ ഹ്യുണ്ടായി മെച്ചപ്പെടുത്തും. ഹാർഡി ലുക്കിംഗ് അലോയ് വീലുകളായിരിക്കും മറ്റൊരു ശ്രദ്ധേയമാകുന്ന ഘടകം. ക്രോസ്ഓവറിന് മേൽക്കൂര റെയിലുകളും ഷാർക്ക് ഫിൻ ആന്റിനയും ലഭിക്കും.

MOST READ: പുതുതലമുറ സ്വിഫ്റ്റിന് ആകർഷകമായ ആക്സസറികൾ വാഗ്ദാനം ചെയ്ത് മാരുതി

പുതിയ ബി-സെഗ്മെന്റ് എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

പിന്നിൽ ബയോണിന് വലിയ ബമ്പർ, ഫോക്സ് സ്‌കിഡ് പ്ലേറ്റ്, ട്രെൻഡി, ബൂമറാംഗ് സ്റ്റൈൽ ടെയിൽ ലാമ്പുകൾ എന്നിവയും ഇടംപിടിക്കും. എസ്‌യുവിയുടെ ഇന്റീരിയറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇത് 2020 മോഡൽ i20 ഹാച്ചിന് സമാനമായിരിക്കാം.

പുതിയ ബി-സെഗ്മെന്റ് എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

ഡാഷ്‌ബോർഡ് രൂപകൽപ്പനയും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതുതലമുറ മോഡലിൽ നിന്ന് മുമ്പോട്ടുകൊണ്ടുപോയേക്കാം. ബ്ലൂലിങ്ക് കണക്റ്റഡ് കാർ സ്യൂട്ട്, എനർജി റിക്കവറി സിസ്റ്റം, വയർലെസ് ചാർജിംഗ് എന്നിവയുൾപ്പെടെ വിപുലമായ ഹൈടെക് സവിശേഷതകൾ ബയോണിലുണ്ടാകും.

MOST READ: കേരളത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് എക്സ്പള്‍സ് 200; അഭിമാന നിമിഷമെന്ന് ഹീറോ

പുതിയ ബി-സെഗ്മെന്റ് എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

സുരക്ഷയുടെ കാര്യത്തിൽ എസ്‌യുവിക്ക് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഫോളോ അസിസ്റ്റ്, സ്പീഡ്-ലിമിറ്റ് അഡാപ്റ്റീവ് സിസ്റ്റം, ഫ്രണ്ട് കൊളീഷൻ അവോയ്ഡൻസ്, റിവേഴ്‌സ്, ക്രോസ് കൊളീഷൻ അവോയ്ഡൻസ്, ബ്ലൈൻഡ് സ്പോട്ട് കൊളീഷൻ അവോയ്ഡൻസ് എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ബി-സെഗ്മെന്റ് എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

എഞ്ചിൻ ഓപ്ഷനുകളും പ്രീമിയം ഹാച്ച്ബാക്കിന് സമാനമായിരിക്കും. അതിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 48V ഇലക്ട്രിക് മോട്ടോറും മൈൽഡ്-ഹൈബ്രിഡ് സംവിധാനവുമുള്ള 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിവയായിരിക്കും ഉൾപ്പെടുക.

പുതിയ ബി-സെഗ്മെന്റ് എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

ഹ്യുണ്ടായിയുടെ യൂറോപ്യൻ നിരയിൽ ബയോണിനെ കോനയ്ക്ക് താഴെയായി സ്ഥാപിക്കും. ഇന്ത്യൻ വിപണിയെക്കുറിച്ച് പറയുമ്പോൾ ബ്രാൻഡിന്റെ എസ്‌യുവി ശ്രേണി ആരംഭിക്കുന്നത് തന്നെ വെന്യുവിൽ നിന്നാണ്. ഇത് ഇതിനകം തന്നെ മികച്ച വിൽപ്പന നേടുന്നതിനാൽ ബയോണിനെ ഇവിടെ അവതരിപ്പിക്കാൻ സാധ്യതയില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Bayon B-Segment SUV To Launch On 2nd March 2021. Read in Malayalam
Story first published: Saturday, February 27, 2021, 11:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X