മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

കോന ഇലക്‌ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുത്ത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ശരിക്കും രാജ്യത്തെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവിയാണ് കോന ഇവി.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

അതിഗംഭീര വിജയമൊന്നും വിപണിയിൽ നിന്നും കൈവരിക്കാനായിട്ടില്ലെങ്കിലും മോശമല്ലാത്ത രീതിയിൽ ഇലക്‌ട്രിക് വാഹന ശ്രേണിയിൽ ഉപഭോക്താക്കളെ കണ്ടെത്താൻ കോന ഇവിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ മാറ്റങ്ങളിലൂടെ കൂടുതൽ വിൽപ്പന എന്ന സ്വപ്നത്തിലേക്കാണ് ഹ്യുണ്ടായി ഇപ്പോൾ നീങ്ങുന്നത്.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

കഴിഞ്ഞ വർഷം നവംബറിൽ ആഗോളതലത്തിൽ കോന ഇലക്ട്രിക്കിന്റെ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു. അതേസമയം ഇന്ത്യൻ വിപണിയിൽ പഴയ അതേ മോഡലാണ് ഇപ്പോഴും തുടരുന്നത്. ഇക്കാരണത്താൽ തന്നെ ഇവി ശ്രേണിയിൽ ഏറെ പിന്നിലാണ് കോന.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

എന്നിരുന്നാലും ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അധികം വൈകാതെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തന്നെയാണ് ഹ്യുണ്ടായി പദ്ധതിയിടുന്നത്. 2019 ജൂലൈയിൽ ആരംഭിച്ച കോന ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായിയുടെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് വാഹനം കൂടെയാണ്. തുടർന്ന് മതിയായ അളവിൽ വിൽക്കാനും കമ്പനിക്ക് സാധിച്ചിരുന്നു.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

പക്ഷേ ഇലക്ട്രിക് വാഹന മേഖലയിൽ വർധിച്ചുവരുന്ന മത്സരം കാറിനെ പുറകോട്ടടിച്ചുവെന്ന് വേണം പറയാൻ. ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണാനാണ് കമ്പനിയുടെ പുതിയ തയാറെടുപ്പ്. അടുത്ത വർഷം തുടത്തിൽ പുതിയ കോന ഇവിയെ കമ്പനി വിപണിയിൽ എത്തിച്ചേക്കും.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കോന ഇവി ഫെയ്‌സ്‌ലിഫ്റ്റിൽ നിരവധി ദൃശ്യ മെച്ചപ്പെടുത്തലുകൾ ഉണ്ട്. മെലിഞ്ഞ എൽഇഡി ഡിആർഎല്ലുകൾക്കും പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളും വാഹനത്തിന്റെ രൂപം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നുമുണ്ട്. കൂടുതൽ ഷാർപ്പ് ഡിസൈനാണ് വാഹനത്തിന് ലഭിക്കുക.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

എന്നാൽ വശക്കാഴ്ച്ച ഏറെക്കുറെ സമാനമായി തുടരുന്നു. അതേസമയം ഇലക്‌ട്രിക് എസ്‌യുവിയുടെ പിൻഭാഗത്ത് പുനക്രമീകരിച്ച എൽഇഡി ടെയിൽ ലാമ്പുകളും റീ-ഡിസൈൻ ചെയ്‌ത റിയർ റിഫ്ലക്ടറുകളും റിവേഴ്സിംഗ് ലൈറ്റുകളും ഹ്യുണ്ടായി സമ്മാനിച്ചിട്ടുണ്ട്. മൊത്തത്തിൽ കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിന് നിലവിലെ മോഡലിനേക്കാൾ 40 മില്ലീമീറ്റർ നീളവുമുണ്ട്.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പുതുക്കിയ ഇലക്ട്രിക് ക്രോസ്ഓവറിന് ഒരു പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ബ്ലൂലിങ്ക് കണക്റ്റഡ്-കാർ ടെക്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഹീറ്റഡ്-കൂളഡ് മുൻ സീറ്റുകളും ടണുകളും ഉള്ള അതേ വലിപ്പത്തിലുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കും.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

ഇതോടൊപ്പം തന്നെ മറ്റ് മികച്ച ഫീച്ചറുകളും ഇലക്‌ട്രിക് എസ്‌യുവിയുടെ ഭാഗമാകും. ഇന്ത്യയിൽ ARAI-സാക്ഷ്യപ്പെടുത്തിയ 452 കിലോമീറ്റർ റേഞ്ചു നൽകുന്ന 39.2 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് ഹ്യുണ്ടായി കോന ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നത്. ഈ ബാറ്ററി യൂണിറ്റ് പരമാവധി 135 bhp കരുത്തിൽ 395 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

ഇത് വെറും 9.7 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സഹായിക്കുന്നു. അതേസമയം മണിക്കൂറിൽ 155 കിലോമീറ്ററാണ് ഹ്യുണ്ടായി കോന ഇവിയുടെ പരമാവധി വേഗത. ഇക്കോ, ഇക്കോ പ്ലസ്, സ്‌പോര്‍ട്‌സ് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും വാഹനത്തിലുണ്ട്.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

ഇതുകൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും കോനയിലുണ്ടാകും.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

വെറും 54 മിനിറ്റിൽ കാറിലെ ലിഥിയം അയൺ ബാറ്ററി പായ്ക്ക് 80 ശതമാനം ചാർജ് ചെയ്യാൻ പ്രാപ്തിയുള്ള 100 കിലോവാട്ട് ഡ സി ഫാസ്റ്റ് ചാർജറും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം ചാർജിംഗ് സാധാരണ എസി സ്രോതസിൽ നിന്നാണെങ്കിൽ ആറു മണിക്കൂർ 10 മിനിറ്റിലാണു ബാറ്ററി പൂർണമായും ചാർജാവുക.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലും കമ്പനി ഇതേ ബാറ്ററി എഞ്ചിൻ, ചാർജിംഗ് ഓപ്ഷൻ തന്നെയാകും മുന്നോട്ടു കൊണ്ടുപോവുക. നിലവിൽ കോന ഇലക്ട്രിക്കിന്റെ അടിസ്ഥാന മോഡലായ സിംഗിൾ വേരിയന്റിന് 23.79 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ഡ്യുവൽ-ടോൺ പതിപ്പിന് 23.97 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

പുതിയ പരിഷ്ക്കാരങ്ങൾ നേടുന്നതിനാൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് വിലയിൽ നേരിയ വർധനവ് ഉണ്ടായേക്കാം. വില നിയന്ത്രിക്കാനായി പ്രാദേശികമായി അസംബ്ൾ ചെയ്താണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായി ഹ്യുണ്ടായി കോന ഇലക്‌ട്രിക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

മുഖംമിനുക്കി Kona EV ഇന്ത്യയിലേക്ക് എത്തുന്നു, ഫെയ്‌ലി‌ഫ്റ്റ് പതിപ്പിന്റെ അവതരണം അടുത്ത വർഷം

ഇന്ത്യൻ വിപണിയിൽ എംജി ZS ഇവിയാണ് ഹ്യുണ്ടായി കോനയുടെ നേരിട്ടുള്ള എതിരാളി. ഹ്യുണ്ടായിയുടെ ഇലക്‌ട്രിക് കാറിനേക്കാൾ സ്വീകീര്യതയാണ് എംജിയുടെ ഇ-എസ്‌യുവി വിപണിയിൽ നിന്നും സ്വന്തമാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New hyundai kona electric facelift suv coming to india by next year
Story first published: Tuesday, September 28, 2021, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X