ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

മറനീക്കി എത്തുകയാണ് കോമ്പസിനെ അടിസ്ഥാനമാക്കി ഇന്ത്യയ്ക്കും മറ്റ് അന്താരാഷ്‌ട്ര വിപണികൾക്കുമായി ജീപ്പ് ഒരുക്കുന്ന പുതിയ ഏഴ് സീറ്റർ എസ്‌യുവി. വിദേശത്ത് കമാൻഡർ എന്ന് വിളിക്കപ്പെടുന്ന പുത്തൻ മോഡൽ 2021 ഓഗസ്റ്റ് 26-ന് ബ്രസീലിലാണ് ആഗോള അരങ്ങേറ്റം നടത്താനൊരുങ്ങുന്നത്.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

അന്താരാഷ്ട്ര വിപണികൾക്കായി ബ്രസീലിൽ തന്നെയായിരിക്കും എസ്‌യുവിയെ നിർമിക്കുകയും ചെയ്യുക. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ പുതിയ ഏഴ് സീറ്റർ പ്രീമിയം മോഡൽ ജീപ്പ് മെറിഡിയൻ എന്നായിരിക്കും അറിയപ്പെടുക. ആഭ്യന്തര വിപണിയിൽ അടുത്ത വർഷം പകുതിയോടെയായിരിക്കും വാഹനം അവതരിപ്പിക്കപ്പെടുക.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

അടുത്തയാഴ്ച്ച നടക്കുന്ന ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി പുതിയ ജീപ്പ് ഏഴ് സീറ്റർ എസ്‌യുവിയുടെ ഔദ്യോഗിക ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കോമ്പസിന്റെ മൂന്ന്-വരി പതിപ്പായ കമാൻഡറിന് വിസ്തൃതമായ വിൻഡോ ലൈനുകളും പിൻഭാഗവും ഉപയോഗിച്ചാണ് വലിയ ബോഡിയിലേക്ക് രൂപപ്പെടുത്തിയിരിക്കുന്നത്.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

മുൻവശത്ത് എസ്‌യുവിയിൽ ക്രോം ആക്‌സന്റുകളുള്ള സിഗ്നേച്ചർ 7-സ്ലാറ്റ് ഗ്രിൽ, സംയോജിത ഡിആർഎല്ലുകളുള്ള ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, വിശാലമായ എയർ-ഇൻലെറ്റ്, ഫ്ലാറ്റ് ബോണറ്റ് എന്നിവയെല്ലാമാണ് കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

അതോടൊപ്പം പുതുതായി രൂപകൽപ്പന ചെയ്ത യൂ- ആകൃതിയിലുള്ള അലോയ് വീലുകൾ, പരന്ന മേൽക്കൂര, നീളമേറിയ പിൻ ഓവർഹാംഗ്, നേരായ ടെയിൽ ഗേറ്റ്, തിരശ്ചീനമായി സ്ഥാപിച്ചിട്ടുള്ള എൽഇഡി ടെയിൽലാമ്പുകൾ എന്നിവയെല്ലാമാണ് ഏഴ് സീറ്ററിനായി ജീപ്പ് ഉപയോഗിച്ചിരിക്കുന്നത്.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഗ്രാൻഡ് ചെറോക്കിയുടെയും വാഗണീറിന്റെയും അതേ പിൻവശമാണ് കമാൻഡറും കടമെടുത്തിരിക്കുന്നതെന്ന് ആദ്യ കാഴിച്ചയി തോന്നിച്ചേക്കാം. ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തോടുകൂടിയ ഇന്റീരിയർ ഏറ്റവും പുതിയ യൂകണക്‌ട് സംവിധാനവുമായാണ് വരുന്നത്.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

അതിൽ ക്രോം ആക്‌സന്റുകളുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, ലെതർ സ്റ്റിച്ചിംഗ്, ബ്രൗൺ ലെതറെറ്റ് സീറ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും ജീപ്പ് സമ്മാനിച്ചിട്ടുണ്ട്.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ്, മൾട്ടിപ്പിൾ എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), വ്യത്യസ്ത ഡ്രൈവ് മോഡുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB) മുതലായവയും എസ്‌യുവിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

കമാൻഡറിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം വാഗ്‌ദാനം ചെയ്യുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. എന്തായാലും ആറ്, ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷനുകൾക്കൊപ്പം വാഹനം ലഭ്യമാക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

ജീപ്പിന്റെ സ്‌മോൾ വൈഡ് 4×4 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന കമാൻഡറിന് കോമ്പസിൽ നിന്നുള്ള 2.0 ലിറ്റർ മൾട്ടിജെറ്റ് നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയാകും തുടിപ്പേകുക. എന്നാൽ വ്യത്യസ്‌തമായ ട്യൂൺ അവസ്ഥയിലാണ് മൂന്ന്-വരി എസ്‌യുവിക്ക് ഈ എഞ്ചിൻ നൽകുക.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

എന്നാൽ ആഗോള വിപണികളിൽ പുതിയ ജീപ്പ് 7 സീറ്റർ എസ്‌യുവിയിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യും. ഇന്ത്യയിൽ പുതിയ മെറിഡിയൻ എന്ന പേരിലെത്തുമ്പോൾ 2.0 ലിറ്റർ, 4 സിലിണ്ടർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ലഭ്യമാക്കാം.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഓയിൽ ബർണർ പരമാവധി 200 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ആറ്-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് എസ്‌യുവി തെരഞ്ഞെടുക്കാനും സാധിക്കും. ഉയർന്ന വേരിയന്റുകളിൽ 4X4 ഡ്രൈവ്‌ട്രെയിൻ സിസ്റ്റം ഉപയോഗിച്ച് മാത്രം വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

അടുത്ത വർഷം ഇന്ത്യയിൽ എത്തുന്നതിന്റെ ഭാഗമായി ബ്രാൻഡിന്റെ ഇന്ത്യൻ വിഭാഗം നിലവിൽ പൊതു നിരത്തുകളിൽ കോമ്പസിൽ നിന്ന് ഉരുത്തിരിഞ്ഞ മൂന്ന്-വരി എസ്‌യുവിയെ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മെറിഡിയൻ യഥാക്രമം 2022 ലും 2023 ലും വരാനിരിക്കുന്ന കർശനമായ കഫെ II മാനദണ്ഡങ്ങൾക്കും ബിഎസ്-VI ഫേസ് 2 മലിനീകരണ മാനദണ്ഡങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കും.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

വരാനിരിക്കുന്ന എസ്‌യുവിയുടെ ആറ് സീറ്റർ വേരിയന്റിന് രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും 7 സീറ്റർ മോഡലിന് രണ്ടാം നിരയിൽ ബെഞ്ച് ടൈപ്പ് സീറ്റുമായിരിക്കും ഒരുക്കുക. അധിക ലഗേജ് ഇടം സൃഷ്ടിക്കുന്നതിനായി സീറ്റുകൾ മടക്കാനും സാധിക്കും.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇന്ത്യയിൽ സ്കോഡ കോഡിയാക്, ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്പേസ്, ടൊയോട്ട ഫോർച്യൂണർ എന്നിവയ്‌ക്കെതിരേയായിരിക്കും ജീപ്പിന്റെ ഏഴ് സീറ്റർ എസ്‌യുവി മാറ്റുരയ്ക്കുക. ഇന്ത്യയിൽ കോമ്പസ് എന്ന ഒരൊറ്റ മോഡൽ കൊണ്ട് മുന്നോട്ടുപോകാനാവില്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ജീപ്പ് പുതിയൊരു മോഡലിനെ കൂടി പുറത്തിറക്കാൻ തയാറെടുക്കുന്നത്.

ജീപ്പിന്റെ പുതിയ ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങി, ആഗോള അരങ്ങേറ്റം ഓഗസ്റ്റ് 26-ന്; ഇന്ത്യയിലേക്ക് അടുത്ത വർഷം

ആന്തരികമായി പ്രോജക്റ്റ് H6 എന്ന് വിളിക്കപ്പെടുന്ന പുതിയ എസ്‌യുവി ആഗോളതലത്തിൽ സ്വീകരിച്ച കമാൻഡർ എന്ന പേര് 1990 കളിൽ മഹീന്ദ്ര കമാൻഡർ എം‌യുവി ഉപയോഗിച്ചതിനാലാണ് ഈ മോഡൽ പുതിയ മെറിഡിയൻ എന്ന നാമത്തിലേക്ക് ചേക്കേറുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
New jeep commander 7 seater suv leaked ahead of august 26 global debut
Story first published: Tuesday, August 17, 2021, 15:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X