അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

ആഗോളതലത്തിൽ മാത്രമല്ല ഇന്ത്യൻ വിപണിയിലും ഇലക്‌ട്രിക് വാഹനങ്ങളുടെ ആവശ്യം അനുദിനം വളരുകയാണ്. നിലവിൽ വിരലിൽ എണ്ണാവുന്ന മോഡലുകൾ മാത്രമാണ് ഈ സെഗ്മെന്റിൽ ഉള്ളതെങ്കിലും വരും വർഷങ്ങളിൽ ഇതിന് വലിയ മാറ്റങ്ങളാകും ഉണ്ടാകാൻ പോവുന്നത്.

അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ നിർമാതാവായിരുന്നു ഹ്യുണ്ടായി. ഇപ്പോൾ കൊറിയൻ ബ്രാൻഡിന്റെ സഹോദര സ്ഥാപനമായ കിയയും രാജ്യത്ത് വളർന്നുവരുന്ന ഇവി വിഭാഗത്തിലേക്ക് ഉടൻ പ്രവേശിക്കാനാണ് പദ്ധതിയിടുന്നത്. ഹ്യുണ്ടായിയും കിയയും 2024 ഓടെ രാജ്യത്ത് മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

ഇതിൽ ഹ്യുണ്ടായി കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റ്, കിയ EV6, കിയ ഇ-നിരോ, ഹ്യുണ്ടായി അയോണക് 5 എന്നിവയും സ്ഥിരീകരിക്കാത്ത മറ്റ് മോഡലുകളുമായിരിക്കും ഉൾപ്പെടുക. നിരോ ഒരു ഹൈബ്രിഡ് കോംപാക്‌ട് ക്രോസ്ഓവറാണ്. അതേസമയം ഇ-നിരോ അതിന്റെ പൂർണ ഇലക്ട്രിക് വാഹനവുമാണ്.

അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

നിലവിലെ തലമുറ ആവർത്തനത്തിലുള്ള ഇ-നിരോ അതിന്റെ പവർട്രെയിനുകൾ ഹ്യുണ്ടായി കോന ഇലക്ട്രിക്കുമായാണ് പങ്കിടുന്നത് എന്ന കാര്യവും വളരെ ശ്രദ്ധേയമാണ്. കിയ ഇലക്ട്രിക് ക്രോസ്ഓവറും രണ്ട് ബാറ്ററി പതിപ്പുകളിൽ ലഭ്യമാകും. അതിൽ 39.2 kWh, 64 kWh ഓപ്ഷനുകളാകും കിയ മോട്ടോർസ് പരിചയപ്പെടുത്തുക.

അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

കോന ഇലക്ട്രിക് പോലെ കിയയും ഇന്ത്യയിൽ പുതിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പുതുതലമുറ ഇ-നിരോ പുറത്തിറക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എസ്‌യുവിയുടെ 39.2 kWh പതിപ്പിലെ പെർമെനന്റ്-മാഗ്നറ്റ് ഇലക്ട്രിക് മോട്ടോർ 100 kW (136 bhp) കരുത്തും 395 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. WLTP ടെസ്റ്റ് സൈക്കിൾ അനുസരിച്ച് ഒരൊറ്റ ചാർജിൽ 288 കിലോമീറ്റർ വരെ റേഞ്ചായിരിക്കും വാഹനം വാഗ്‌ദാനം ചെയ്യുക.

അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

ഇതിനു വിപരീതമായി ഇന്ത്യയിലെ കോന ഇലക്ട്രിക്കിന് ARAI സർട്ടിഫൈഡ് ചെയ്‌ത 452 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. നിലവിലെ കിയ ഇ-നിരോയിൽ ബൈ-ഫംഗ്ഷൻ എൽഇഡി ഹെഡ്‌ലൈറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, യുവിഒ കണക്റ്റഡ് കാർ ടെക് തുടങ്ങിയ സംവിധാനങ്ങളെല്ലാമുണ്ട്.

അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

ഇതോടൊപ്പം 8 സ്പീക്കർ ജെബിഎൽ പ്രീമിയം സൗണ്ട് സിസ്റ്റം, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ഹീറ്റഡ് മുൻ, പിൻ സീറ്റുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 7 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും അതിലേറെയും സവിശേഷതകളും ഇ-നിരോ ഇലക്‌ട്രിക് എസ്‌യുവി അണിനിരത്തും.

അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

പുതിയ തലമുറയിലേക്ക് ചേക്കറുമ്പോൾ മോഡൽ ടൺ കണക്കിന് പുതിയ ഉപകരണങ്ങൾ, സുരക്ഷാ സാങ്കേതികവിദ്യ, കൂടാതെ കിയയുടെ ഏറ്റവും പുതിയ സ്റ്റൈലിംഗ് ധാർമ്മികതയ്ക്ക് അനുസൃതമായ ഒരു പുതിയ, കൂടുതൽ ആധുനിക രൂപകൽപ്പന എന്നിവ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

നിലവിൽ 450 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഒരുക്കിയിട്ടുള്ള ഈ കാറിന് കോനയെക്കാള്‍ 20 സെന്റീമീറ്റര്‍ അധികം വലിപ്പവുമുണ്ട്. ഇന്ത്യയിൽ എത്തുമ്പോൾ പുത്തൻ കിയ ഇ-നിരോ ഹ്യുണ്ടായി കോന ഇലക്ട്രിക്, എംജി ZS ഇവി തുടങ്ങിയ മോഡലുകളുമായാകും മാറ്റുരയ്ക്കുക.

അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

2035 മുതൽ യൂറോപ്പിൽ ഇന്റേണൽ കമ്പഷൻ എഞ്ചിനുകളുള്ള വാഹനങ്ങൾ വിൽക്കുന്നത് നിർത്താനാണ് ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഹ്യുണ്ടായിയും കിയയും ആദ്യമായി സമർപ്പിച്ച ഇ-ജിഎംപി ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിലായിരിക്കും കമ്പനികളുടെ വരാനിരിക്കുന്ന മോഡലുകൾ വിപണിയിൽ അണിനിരക്കുക.

അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

ഇ-നിറോയുടെ പുതുതലമുറ പതിപ്പിനും ഇതേ പ്ലാറ്റ്ഫോം തന്നെയാകും അടിവരയിടുക. എന്നാൽ EV6 വിൽപ്പനയ്ക്ക് എത്തിയതിനു ശേഷമായിരിക്കും ഇ-നിരോ ഇന്ത്യയിലേക്ക് എത്തുകയെന്നാണ് സൂചന. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത HUD, ഇരട്ട ഇൻഫോടെയ്ൻമെന്റ് സ്ക്രീനുകൾ തുടങ്ങിയ സവിശേഷതകൾ സാങ്കേതികമായി നിറഞ്ഞ കാറാണ് EV6.

അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

ഇവയെല്ലാം വളരെയധികം പ്രാദേശികവൽക്കരിച്ച ഇലക്ട്രിക് എസ്‌യുവികളായി അവതരിപ്പിച്ചാൽ മാത്രമാകും വില പിടിച്ചു നിർത്താനും അത്തരത്തിൽ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനും കമ്പനികൾക്ക് സാധിക്കൂ. നിലവിൽ കിയയുടെ ശ്രേണിയിലുള്ള മൂന്ന് മോഡലുകളും ഇന്ത്യയിൽ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

അടിസ്ഥാനം കോന ഇവി; Kia E-Niro എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം 2023 ഓടെ

കഴിഞ്ഞ വർഷം നടന്ന 2020 ഓട്ടോ എക്സ്പോയിൽ ഇ-നിരോ ഉൾപ്പടെയുള്ള ചില ഭാവി വാഹനങ്ങളെ കിയ മോട്ടോർസ് അവതരിപ്പിച്ചിരുന്നു. സെൽറ്റോസിന്റെ സ്വീകരണത്തിനു പുറമെ പ്രദർശനത്തിന് എത്തിയ മോഡലിന് അന്ന് മികച്ച പ്രതികരണമാണ് ഷോയിൽ എത്തിയ ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതും.

Most Read Articles

Malayalam
English summary
New kia e niro electric suv to launch in india by 2023 details
Story first published: Saturday, September 25, 2021, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X