കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത

വരും വർഷത്തിൽ അതിവേഗം വളരുന്ന എസ്‌യുവി വിഭാഗത്തിൽ സ്ഥാനം ശക്തിപ്പെടുത്താനാണ് കിയ മോട്ടോർ ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ, നിർമ്മാതാക്കൾക്ക് തങ്ങളുടെ ഇന്ത്യൻ വാഹന നിരയിൽ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി, കാർണിവൽ എംപിവി, സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി എന്നിങ്ങനെ മൂന്ന് യൂട്ടിലിറ്റി വാഹനങ്ങളുണ്ട്.

കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത

മാരുതി സുസുക്കി എർട്ടിഗയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്ന ഒരു കോം‌പാക്ട് എം‌പിവി (കിയ KY എന്ന രഹസ്യനാമം) പുറത്തിറക്കാൻ ദക്ഷിണ കൊറിയൻ കാർ‌ നിർമാതാക്കൾ ഒരുങ്ങുന്നു.

കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത

മോഡൽ നിലവിൽ അതിന്റെ പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണ്, അടുത്ത വർഷം ആദ്യം ഇത് വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുറത്തു ചോർന്ന വിവരമനുസരിച്ച്, പുതിയ കിയ ഏഴ് സീറ്റർ എം‌പി‌വി 2022 ജനുവരിയിൽ പ്രൊഡക്ഷൻ അവതാരത്തിൽ പ്രവേശിച്ചേക്കും.

കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത

വാഹനത്തിന്റെ സമാരംഭത്തിന് മാസങ്ങൾ ബാക്കി നിൽക്കെ, കിയ KY എംപിവിയുടെ ചില വിശദാംശങ്ങൾ വെബിൽ പുറത്തുവന്നിരിക്കുകയാണ്. പുതിയ മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ഇലക്ട്രോണിക് ബട്ടൺ വഴി മൂന്നാം നിര സീറ്റുകളിലേക്ക് പ്രവേശനം നൽകുന്ന കോംപാക്ട് എംപിവി വിഭാഗത്തിലെ ആദ്യത്തെ വാഹനമായിരിക്കുമിത്.

കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത

ഏഴ്-സീറ്റ് കോൺഫിഗറേഷനുമായി വരുന്ന മോഡൽ സവിശേഷതകളുടെ കാര്യത്തിൽ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കിയയുടെ UVO കണക്റ്റഡ് കാർ സാങ്കേതികവിദ്യ, എയർ പ്യൂരിഫയർ, ഒരു ഇലക്ട്രിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, മധ്യ നിരയിലെ യാത്രക്കാർക്ക് പ്രത്യേക എസി കൺട്രോളുകൾ, കർട്ടനുകൾ എന്നിവ വാഗ്ദാനം ചെയ്യും.

കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത

പുതിയ കിയ എം‌പിവി (കിയ KY) എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള സോനെറ്റ്-പ്രചോദിത റാപ്പ്എറൗണ്ട് ഹെഡ്‌ലാമ്പുകൾ ഉണ്ടായിരിക്കുമെന്ന് സ്പൈ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. ക്രോം ഹൈലൈറ്റുകളും വിശാലമായ എയർ ഡാമുകളുമുള്ള 'ടൈഗർ നോസ്' ഗ്രില്ല് സിഗ്‌നേച്ചർ അതിന്റെ ബോൾഡ് ഫ്രണ്ട് ലുക്ക് കൂടുതൽ വർധിപ്പിക്കും.

കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത

16 ഇഞ്ച് അലോയി വീലുകളാവും വാഹനത്തിൽ വരുന്നത്. ഫ്ലോട്ടിംഗ് റൂഫ്, ഷാർക്ക് ഫിൻ ആന്റിന, റൂഫ് റെയിലുകൾ, എൽഇഡി ടൈലാമ്പുകൾ എന്നിവ പോലുള്ള ഡിസൈൻ ബിറ്റുകൾ വാഹനത്തിന്റെ സ്‌പോർടി സൈഡ് രൂപം കൂടുതൽ മികച്ചതാക്കുന്നു.

കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത

എഞ്ചിൻ സജ്ജീകരണത്തെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും, കിയ KY അതിന്റെ പവർ‌ട്രെയിനുകൾ‌ സെൽ‌റ്റോസുമായി പങ്കിടാൻ‌ സാധ്യതയുണ്ട്.

കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത

2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ (159bhp / 191Nm), 1.5 ലിറ്റർ ഡീസൽ (115bhp / 250Nm) എഞ്ചിൻ ഓപ്ഷനുകൾ ഇതിൽ ഉൾക്കൊള്ളാം. ഇരു എഞ്ചിനുകളും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിച്ച് ലഭ്യമാകാം.

Most Read Articles

Malayalam
English summary
New KIA MPV Might Get Electric Button Access For Third Row Seats. Read in Malayalam.
Story first published: Saturday, April 10, 2021, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X